പ്രണയം പിടിച്ചത് ചക്കി, ഞങ്ങളുടെ സംസാരം ബ്ലൂടൂത്തിലൂടെ ചക്കി കേട്ടു; അമ്മ പറഞ്ഞത് ഞെട്ടിച്ചു...

വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് നടന്‍ കാളിദാസ് ജയറാം. താരിണിയാണ് കാളിദാസിന്റെ ജീവിതപങ്കാളി. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതാരാകുന്നത്. ഈയ്യടുത്തായിരുന്നു കാളിദാസിന്റേയും താരിണിയുടേയും വിവാഹ നിശ്ചയം നടന്നത്. സോഷ്യല്‍ മീഡിയയിലൂടെ കാളിദാസ് തന്നെയാണ് താന്‍ പ്രണയത്തിലാണെന്ന കാര്യം പരസ്യപ്പെടുത്തിയത്.

ഇപ്പോഴിതാ തങ്ങളുടെ പ്രണയം വീട്ടില്‍ അറിഞ്ഞത് എങ്ങനെയെന്ന് തുറന്നു പറയുകയാണ് കാളിദാസും താരിണിയും. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. തങ്ങളുടെ പ്രണയം ആദ്യം പിടിച്ചത് ചക്കിയാണെന്നാണ് കാളിദാസ് പറയുന്നത്.

Kalidas Jayaram

''വീട്ടില്‍ ഞാന്‍ പറയുന്നതിന് മുമ്പേ ചക്കി കണ്ടുപിടിച്ചു. അപ്പോള്‍ തന്നെ വീട്ടിലേക്ക് ചോര്‍ത്തുകയും ചെയ്തു. ഞങ്ങള്‍ സംസാരിച്ചു തുടങ്ങിയ കാലത്ത് ഞാന്‍ ഉപയോഗിച്ചിരുന്നത് ചക്കിയുടെ കാറാണ്. ബ്ലൂടൂത് കണ്ക്ടഡായിരുന്നു. കോള്‍ വന്നപ്പോള്‍ ഞങ്ങളുടെ സംസാരം ചക്കി കേട്ടു. പക്ഷെ ഒരു ഭാവഭേദവും കാണിച്ചില്ല. പിന്നീട് വിക്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാന്‍ ഞങ്ങളുടെ രണ്ടാളുടേയും കുടുംബം ഒന്നിച്ചുണ്ടായിരുന്നു. പിറ്റേന്ന് എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് അത്ഭുതം പ്രതീക്ഷിച്ചിരുന്ന എന്നോട് അമ്മ ചോദിച്ചു, താരിണിയല്ലേ'' കാളിദാസ് പറയുന്നു.

ഞാന്‍ കണ്ടെത്തിയ ആളാണല്ലോ. വീട്ടിലെല്ലാവര്‍ക്കും സമ്മതം. താരിണിയുടെ വീട്ടില്‍ പ്രണയം നേരത്തെ തന്നെ അറിഞ്ഞിരുന്നു. സിനിമയുമായി ബന്ധമുള്ള കുടുംബമാണ് അവരുടേത്. അച്ഛന്‍ ഹരിഹര്‍രാജ് പഴയ നായകനടനാണ്. ഇപ്പോള്‍ സിനിമയൊക്കെ വിട്ടു മസനഗുഡിയില്‍ താമസം. അവരുടെ ബന്ധവുമാണ് നടന്‍ സത്യരാജ്. അമ്മ ആരതി റിലയന്‍സ് ഗ്രൂപ്പില്‍ ഉദ്യോഗസ്ഥയാണ്. അനിയത്തി ശിവാനി അഭിഭാഷക. താരിണിയ്ക്ക് സിനിമ ഏറെ ഇഷ്ടമാണെങ്കിലും അഭിനയത്തില്‍ താല്‍പര്യമില്ല. അത്ര തിരക്ക് പറ്റില്ലെന്നാണ് പറയുന്നതെന്നും കാളിദാസ് പറയുന്നു.

ഇഷ്ടം രണ്ടു വീട്ടുകാരേയും ബോധ്യപ്പെടുത്തി മുന്നോട്ട് പോകണമെന്നതായിരുന്നു ആഗ്രഹം. പങ്കാളിയ്ക്ക് എന്റെ കുടുംബവുമായി നല്ല ബോണ്ട് ഉണ്ടാകണം എന്നതും വലിയ ആഗ്രഹമായിരുന്നു. അതെല്ലാം സാധിച്ചു. ആം വെരി വെരി ഹാപ്പി എന്നാണ് താരിണി പറയുന്നത്. സത്യത്തില്‍ മലയാളി കുടുംബത്തിലേക്ക് വരുന്നതിന്റേതായ കള്‍ച്ചറല്‍ ഡിഫറന്‍സ് പ്രശ്നമാകുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. മാത്രമല്ല ഒരു സ്റ്റാര്‍ ഫാമിലിയുമാണ്. പക്ഷെ അതൊന്നും ബാധിച്ചില്ലെന്ന് താരിണിയും പറയുന്നു.

Kalidas Jayaram

താരിണിയുടെ പ്ലസ് പോയന്റും അതാണ്. ഒരു ഗ്രൂപ്പിനൊപ്പം വളരെ അനായാസം ഉഴുകിച്ചേരും. വീട്ടില്‍ ചിലപ്പോള്‍ ഞങ്ങളെല്ലാവരും കൂടി മലയാളത്തിലിങ്ങനെ സംസാരിച്ചു കൊണ്ടിരിക്കും. പെട്ടെന്നാണ് അയ്യോ താരിണിക്കു മനസിലാകില്ലല്ലോ എന്ന് ചിന്തിക്കു. പക്ഷെ ഇപ്പോള്‍ മലയാളം കേട്ടാല്‍ മനസിലാകും. സംസാരിക്കാനും പഠിച്ചു. താരിണിയുമൊത്തു കേരളം ചുറ്റിക്കറങ്ങണമെന്നൊരു മോഹമുണ്ടെന്നും കാളിദാസ് പറയുന്നു.

ചക്കി എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഞങ്ങളൊരുമിക്കുമ്പോള്‍ കണ്ണനിട്ട് പണി കൊടുക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. മിക്ക ദിവസവും എന്തെങ്കിലും പ്രാങ്ക് ഒപ്പിക്കുമെന്നാണ് താരിണി പറയുന്നത്. ഇപ്പോള്‍ അപ്പയും അമ്മയും ചക്കിയും താരിണിയും ഒരു സംഘമാണ്. ഞാന്‍ ഇവിടുത്തെ മകനാണോ അതോ മരുമകനാണോ എന്ന് തോന്നുമെന്ന് കാളിദാസ് പറയുന്നു.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X