അപ്പ പറയുന്നത് കേട്ടപ്പോള്‍ മനസില്‍ വന്നത്, കയ്യില്‍ നിന്നും പോയി; കരഞ്ഞതിനെപ്പറ്റി കാളിദാസ്
അച്ഛന്റേയും അമ്മയുടേയും പാതയിലൂടെയാണ് കാളിദാസ് ജയറാം സിനിമയിലെത്തുന്നത്. ബാലതാരമായി കയ്യടി നേടിയ കാളിദാസ് പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായി തിരിച്ചെത്തുകയായിരുന്നു. ഇന്ന് തമിഴിലും മലയാളത്തിലുമെല്ലാം സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട് കാളിദാസ്. ഈയ്യടുത്തായിരുന്നു കാളിദാസിന്റെ വിവാഹ നിശ്ചയം നടന്നത്. താരിണിയാണ് കാളിയുടെ വധു.
ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹത്തിലേക്ക് എത്തുന്നത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ നിശ്ചയത്തിന് ജയറാം പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡയ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ അതേക്കുറിച്ച് മനസ് തുറക്കുകയാണ് കാളിദാസ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് മനസ് തുറന്നത്.

''വിവാഹ നിശ്ചയത്തിന് അപ്പ എന്നെക്കുറിച്ച് സംസാരിച്ചതു കേട്ടപ്പോള്‍ മനസിലൂടെ ഒരുപാട് കാര്യങ്ങള്‍ കടന്നു പോയി. അതാണു കരഞ്ഞത്. അപ്പയും അമ്മയുമൊക്കെ എനിക്കെത്രത്തോളം പ്രാധാന്യം തരുന്നുവെന്നു മനസിലാക്കുമ്പോഴുള്ള സന്തോഷം വളരെ വലുതാണ്. ഞാന്‍ ജനിച്ച ശേഷം ആദ്യം എന്നെ എടുത്തത് അപ്പയാണ്. അതെല്ലാം നേരത്തെ അറിയാമെങ്കിലും പെട്ടെന്ന് വീണ്ടും കേട്ടപ്പോള്‍.. പിന്നിട് ഡിജെയായി ചെല്ലക്കാറ്റേയുടെ ബിജിഎമ്മും. മൊത്തത്തില്‍ കയ്യില്‍ നിന്നും പോയി'' എന്നാണ് കാളിദാസ് പറയുന്നത്.
ഞാനും താരിണിയും കുടുംബത്തിന് വളരെ പ്രധാന്യം കൊടുക്കുന്നവരാണ്. ഞങ്ങള്‍ അടുക്കാനുള്ള ഒരു പ്രധാന കാരണവും അതാണ്. ഇഷ്ടം രണ്ടു വീട്ടുകാരേയും ബോധ്യപ്പെടുത്തി മുന്നോട്ട് പോകണം എന്നായിരുന്നു. പങ്കാളിയ്ക്ക് എന്റെ കുടുംബവുമായി നല്ല ബോണ്ട് ഉണ്ടാകണം എന്നതും വലിയ ആഗ്രഹമായിരുന്നു. അതെല്ലാം സാധിച്ചു. ആം വെരി വെരി ഹാപ്പിയെന്ന് കാളിദാസ് പറയുന്നു.
ഞങ്ങളെ തമ്മില്‍ അടുപ്പിക്കുന്ന മറ്റൊരു സംഗതി ഭക്ഷണമാണ്. ഒഴിവു സമയങ്ങളിലെ പ്രധാന പരിപാടി പുറത്തു പോയി ഭക്ഷണം കഴിക്കലാമ്. താരിണി മധുരത്തിന്റെ ആളാണ്. 13 ഗുലാബ് ജാമുന്‍ ഒറ്റയിരുപ്പില്‍ കഴിക്കും. നമ്മള്‍ വെറും പച്ചവെള്ളം കുടിച്ചാലേ വയറു കൂടുമെന്നും കാളിദാസ് പറയുന്നുണ്ട്. തങ്ങളുടെ ആദ്യത്തെ കണ്ടുമുട്ടലിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമെല്ലാം ഇരുവരും അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
2021 ഡിസംബര്‍ നാലിനാണ് ഒരു സുഹൃത്തിന്റെ ഗെറ്റ് ടു ഗദറിന് താരിണിയെ ആദ്യം കാണുന്നതെന്നും കണ്ടപ്പോഴേ എനിക്ക് മിണ്ടണമെന്ന് തോന്നിയെന്നും കാളിദാസ് പറയുന്നുണ്ട്. അതെങ്ങനെ വിശദീകരിക്കണമെന്നറിയില്ല. അന്നു പരിചയപ്പെട്ടെങ്കിലും കൂടുതല്‍ സംസാരിച്ചില്ല. പിന്നീട് ഒരു മെസേജ് ഇട്ടുവെന്നും കാളിദാസ് പറയുന്നു. അതിന് ശേഷം ഞാന്‍ ന്യു ഇയര്‍ ഗെറ്റ് ടു ഗദര്‍ സംഘടിപ്പിച്ചപ്പോള്‍ താരിണി വന്നു. എല്ലാവരും പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ ഞങ്ങള്‍ രാത്രി മുഴുവന്‍ രാവിലെ ആറ് മണിവരെ സംസാരിച്ചു കൊണ്ടിരുന്നുവെന്നും താരം പറയുന്നു.

കണ്ണന്റെ മനസില്‍ ഇഷ്ടമുണ്ടെന്ന് സംസാരിച്ച് തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ എനിക്ക് മനസിലായിരുന്നുവെന്നാണ് അതേസമയം താരിണി പറയുന്നത്. ഇനിയുള്ള ജീവിതത്തില്‍ ഒന്നിച്ചു മുന്നോട്ട് പോകാം എന്നു തീരുമാനിച്ച പ്രത്യേക നിമിഷമൊന്നുമില്ല. പക്ഷെ പരിചയപ്പെട്ടു പത്തു പന്ത്രണ്ടു ദിവസമായപ്പോഴേക്കും രണ്ടാള്‍ക്കും അങ്ങനെ തോന്നി തുടങ്ങിയെന്ന് താരിണി പറയുന്നു.
ഒരു പ്രണയം വളരണമെങ്കില്‍ രണ്ടു വശത്തു നിന്നും താല്‍പര്യവും ശ്രമവുമുണ്ടാകണം. എനിക്കുള്ള ഇഷ്ടം താരിണിയ്ക്ക് എന്നോടുണ്ടാകുമോ എന്ന സംശയമുണ്ടായിരുന്നു. സിനിമയിലെ പോലെ ഐ ലവ് യു എന്ന് പറയലൊന്നും ഉണ്ടായിട്ടില്ലെങ്കിലും പരസ്പരം രണ്ടാള്‍ക്കും മനസിലായി ഇഷ്ടമായെന്ന് കാളിദാസും പറയുന്നു.


Click it and Unblock the Notifications