പ്രൊപ്പോസ് ചെയ്തത് കാട്ടിൽ വെച്ച്, പരസ്‌പരം മനസിലാക്കാൻ പത്ത് ദിവസം വേണ്ടിവന്നു; കാളിദാസിന്റെ താരിണി പറയുന്നു

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരപുത്രനാണ് കാളിദാസ് ജയറാം. ഒരിടവേളയ്ക്ക് ശേഷം പുത്തൻ സിനിമകളുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് കാളിദാസ്. അതിനിടെ നടന്റെ വിവാഹക്കാര്യവും ചർച്ചയാവുകയാണ്. ഏതാനും മാസങ്ങൾക്ക് മുൻപാണ് താൻ പ്രണയത്തിലാണെന്ന് കാളിദാസ് ആരാധകർ അറിയിച്ചത്. സോഷ്യൽ മീഡിയയിലൂടെ കാമുകിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു കാളിദാസ് പ്രണയം വെളിപ്പെടുത്തി വിവാഹിതരാകാൻ പോവുകയാണെന്ന് അറിയിച്ചത്.

പിന്നീട് വിവാഹം അടുത്ത വർഷമായിരിക്കും നടക്കുക എന്നും നടൻ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ വിവാഹ നിശ്ചയവും നടത്തി. ഈ മാസം ആദ്യമാണ് ചെന്നൈയിൽ വെച്ച് ഇവരുടെ വിവാഹനിശ്ചയം നടന്നത്. നടിയും മോഡലുമായ തരിണി കലിംഗരായരാണ് കാളിദാസിന്റെ വധു. വളരെ ചെറിയ രീതിയിൽ, എന്നാൽ ആർഭാടം ഒട്ടും കുറയ്ക്കാതെയാണ് ചടങ്ങുകൾ നടത്തിയത്. അടുത്ത ബന്ധുക്കളും കുടുംബങ്ങളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

Kalidas Jayaram, Tarini

വിവാഹനിശ്ചയത്തിന് പിന്നാലെ വിവാഹം എപ്പോഴാണ് എന്ന ചോദ്യങ്ങളുമായാണ് ആരാധകർ എത്തുന്നത്. അതിനിടെ ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരിക്കുകയാണ് കാളിദാസിന്റെ കാമുകി താരിണി. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളുമായി വളരെ ചെറിയ രീതിയിലാണ് വിവാഹനിശ്ചയം നടത്തിയതെന്ന് താരിണി പറഞ്ഞു. ഒരു റിസോർട്ടിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. രണ്ടു പേരും മിനിമലിസ്റ് തയാറെടുപ്പുകൾ മാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളൂ. അതിനാൽ തന്നെ മിനിമൽ ലുക്കും പേസ്റ്റൽ ഷേഡും തിരഞ്ഞെടുത്തു. സ്വപ്ന തുല്യമാവണം ചടങ്ങ് എന്ന് രണ്ടു പേർക്കും നിർബന്ധമുണ്ടായിരുന്നുവെന്നും അപർണ ബാലമുരളി എന്ന സുഹൃത്താണ് വിവാഹ നിശ്ചയം ഒരുക്കിയത് എന്നും താരിണി പറഞ്ഞിട്ടുണ്ട്.

രണ്ടു വർഷം മുൻപാണ് കാളിദാസും താരിണിയും കണ്ടുമുട്ടിയത്. എന്നാൽ പരസ്പരം മനസിലാക്കാൻ 10 ദിവസത്തോളം സമയം വേണ്ടിവന്നു. ഒടുവിൽ പരസ്പരം അനുയോജ്യരായ പങ്കാളികളാണ് തങ്ങൾ എന്ന് തിരിച്ചറിഞ്ഞു. അത്ഭുതകരമാം വണ്ണം തങ്ങൾ ഒത്തുപോയിരുന്നു എന്നും താരിണി പറയുന്നു. ബെസ്റ്റ് ഫ്രണ്ട് ഇപ്പോൾ ഭാവിവരനായതിന്റെ ത്രില്ലിലുമാണ് താനെന്ന് അവർ പറഞ്ഞു.

ഒരു പൊതുസുഹൃത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. ആദ്യം തന്നോട് സംസാരിക്കാതെ ഒഴിവാകുന്ന വ്യക്തിയാണ് കാളിദാസ് എന്ന് താരിണി തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ രണ്ടാമത് കൂടിക്കാഴ്ചയിൽ അത് മാറിയെന്നും, കാളിദാസ് തന്നോട് സംസാരിച്ചുവെന്നും താരിണി പറയുന്നു.

Kalidas Jayaram, Tarini

സെപ്റ്റംബർ മാസത്തിൽ പ്രൊപോസൽ നടന്നു. ഊട്ടിക്കടുത്തുള്ള കാട്ടിൽ വച്ചായിരുന്നു പ്രൊപോസൽ. തനിക്ക് ഇഷ്‌ടമുള്ള സ്ഥലമാണ് അതെന്ന് കാളിദാസിന് അറിയാമായിരുന്നു. തങ്ങളുടെ ബന്ധത്തിലെ ഏറ്റവും വിശിഷ്‌ട നിമിഷമാണതെന്നും താരിണി അഭിമുഖത്തിൽ പറഞ്ഞു.

നേരത്തെ കാളിദാസും താരിണിയുമായുള്ള പ്രണയത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ വാചാലനായിരുന്നു. ഒരു മ്യൂച്ചല്‍ ഫ്രണ്ട് വഴിയാണ് തരിണിയും ഞാനും പരിചയപ്പെടുന്നത്. പിന്നെ സിനിമയില്‍ കാണുന്നത് പോലെ ഐ ലവ് യൂ എന്നൊന്നും പറഞ്ഞിട്ടില്ല. രണ്ടാളുടെയും ഉള്ളില്‍ ഇഷ്ടമുണ്ടെന്ന് പരസ്പരം മനസിലാക്കുകയായിരുന്നു എന്നാണ് കാളിദാസ് പറഞ്ഞത്.

താരിണിയുമായി പ്രണയത്തിലാണെന്ന് താൻ പറയുന്നതിന് മുന്‍പ് തന്നെ വീട്ടില്‍ കണ്ടുപിടിച്ചിരുന്നുവെന്നും അതുകൊണ്ട് തന്റെ പണി എളുപ്പമായിരുന്നുവെന്നും കാളിദാസ് പറഞ്ഞിരുന്നു. അവര്‍ക്ക് ഇതൊന്നും ഒരു വലിയ വിഷയമായിരുന്നില്ല. മാത്രമല്ല അവര്‍ക്ക് ഭയങ്കര സന്തോഷമാവുകയും ചെയ്തെന്നാണ് താരപുത്രൻ പറഞ്ഞത്.

അതേ സമയം രജനി ആണ് കാളിദാസിന്റെ ഏറ്റവും പുതിയ ചിത്രം. കാളിദാസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നമിത പ്രമോദ് ആണ് നായിക. വിനില്‍ സ്കറിയ വര്‍ഗീസ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Read more about: kalidas jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X