twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീണ്ടു മെലിഞ്ഞ സ്ത്രീരൂപം, സാരിയും ബ്ലൗസും നെറ്റിയില്‍ ചന്ദനക്കുറി; വിജയശാന്തിയെ കണ്ട കലൂര്‍ ഡെന്നിസ്

    |

    ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്കൊക്കെ പ്രയോഗത്തില്‍ വരും മുമ്പേ ആ തരത്തിലൊരു താരപദവിയിലേക്ക് ഉയര്‍ന്ന നടിയാണ് വിജയശാന്തി. ആക്ഷന്‍ ചിത്രങ്ങളിലൂടെ തീയേറ്ററുകള്‍ ഇളക്കി മറിച്ച താരമായിരുന്നു വിജയശാന്തി. തെലുങ്കിലും തമിഴിലുമെല്ലാം നിറഞ്ഞു നിന്ന വിജയശാന്തിയ്ക്ക് കേരളത്തിലും വലിയ ആരാധകരുണ്ട്. പോലീസ് വേഷത്തില്‍ വിജയശാന്തിയോളം കയ്യടി നേടിയ മറ്റൊരു നായികയുണ്ടാകില്ല.

    Also Read: 'ബുദ്ധിയുള്ളത് കൊണ്ട് മമ്മൂക്ക നിരസിക്കും'; മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാനാ​ഗ്രഹിച്ചിരുന്നെന്ന് നാദിർഷAlso Read: 'ബുദ്ധിയുള്ളത് കൊണ്ട് മമ്മൂക്ക നിരസിക്കും'; മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാനാ​ഗ്രഹിച്ചിരുന്നെന്ന് നാദിർഷ

    ഇപ്പോഴിതാ വിജയശാന്തിയെ കണ്ട ഓര്‍മ്മ പങ്കുവെക്കുകയാണ് കലൂര്‍ ഡെന്നീസ്. മനോരമയില്‍ എഴുതുന്ന കോളത്തിലാണ് കലൂര്‍ ഡെന്നീസ് മനസ് തുറന്നിരിക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ഐഎഎസ് v/s ഐപിഎസ്

    താനും ജോഷിയും ചേര്‍ന്ന് മമ്മൂട്ടിയെയും വിജയശാന്തിയെയും വച്ച് ഐഎഎസ് v/s ഐപിഎസ് എന്ന പേരില്‍ ഒരു ചിത്രം ചെയ്യാന്‍ ഒരുങ്ങിയിരുന്നുവെന്നാണ് ഡെന്നീസ് പറയുന്നത്. സിംന ഹമീദായിരുന്നു നിര്‍മാതാവ്. എന്നാല്‍ മമ്മൂട്ടിയുടേയും വിജയശാന്തിയുടേയും തിരക്കുകള്‍ കാരണം ആ സിനിമ നടന്നില്ല. പിന്നീട് ഈ കഥ തമിഴില്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ കഥ പറയാനായി വിജയശാന്തിയെ കാണാന്‍ പോയ അനുഭവമാണ് കലൂര്‍ ഡെന്നീസ് പങ്കുവെക്കുന്നത്.

    Also Read: പൈസയുള്ള വീട്ടിലെ പെണ്ണിനെ കണ്ടിട്ടും കെട്ടിയില്ല; മൂന്നാമത്തെ പെണ്ണ് കാണലിനെ പറ്റി നടൻ ഹരിശ്രീ അശോകന്‍Also Read: പൈസയുള്ള വീട്ടിലെ പെണ്ണിനെ കണ്ടിട്ടും കെട്ടിയില്ല; മൂന്നാമത്തെ പെണ്ണ് കാണലിനെ പറ്റി നടൻ ഹരിശ്രീ അശോകന്‍

    നാളെ വന്നോളൂ

    വിജയശാന്തിക്ക് അന്ന് തെലുങ്കിലും തമിഴിലും തിരക്കുള്ള സമയം. അവരോട് പോയി കഥ പറയാന്‍ അവരുമായി കൂടുതല്‍ അടുപ്പമുള്ള ആരെങ്കിലുമുണ്ടെങ്കില്‍ എളുപ്പമാകുമെന്ന് തോന്നിയപ്പോഴാണ് ക്യാപ്റ്റന്‍ രാജുവിനെ ഡെന്നീസിന് ഓര്‍മ്മ വരുന്നത്. രാജുവിന്റെ ആദ്യ സിനിമ രക്ത തങ്ങളുടേതായിരുന്നുവെന്ന് ഡെന്നീസ് പറയുന്നുണ്ട്. നല്ല ആത്മബന്ധവുമുണ്ടായിരുന്നു രാജുവുമായി ഡെന്നീസിന്. അങ്ങനെ ക്യാപ്റ്റന്‍ രാജുവിനെ വിളിച്ചു. ''ഡെന്നിച്ചായന്‍ വിളിച്ചത് നല്ല സമയത്താണ്. ഞാനിപ്പോള്‍ വിജയശാന്തിയുടെ ഒരു തമിഴ് ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഡെന്നിച്ചായന്‍ നാളെ വന്നോളൂ. ഞാന്‍ അവരെക്കാണാനുള്ള എല്ലാ ഏര്‍പ്പാടും ചെയ്യാം.'' എന്നായിരുന്നു ക്യാപ്റ്റന്‍ രാജു നല്‍കിയ മറുപടി.

    Also Read: 'മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസകൊണ്ടാണ് വന്നത്, നിത്യയേയും ജോണിയേയും കാണാൻ കിട്ടാറില്ല'; ദിലീപ്Also Read: 'മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസകൊണ്ടാണ് വന്നത്, നിത്യയേയും ജോണിയേയും കാണാൻ കിട്ടാറില്ല'; ദിലീപ്

    നീണ്ടു മെലിഞ്ഞ ഒരു സ്ത്രീ രൂപം

    അവിടെ അണ്ണാ നഗറിലാണ് ഷൂട്ടിങ്. ഞങ്ങള്‍ രാവിലെ പതിനൊന്നു മണിക്ക് ലൊക്കേഷനിലെത്തി. എടുത്തുകൊണ്ടിരിക്കുന്ന ഈ സീന്‍ കഴിഞ്ഞ് കഥ കേള്‍ക്കാമെന്ന് വിജയശാന്തി അറിയിച്ചതായി ക്യാപ്റ്റന്‍ രാജു ഡെന്നീസിനേയും സംഘത്തേയും അറിയിച്ചു. പറഞ്ഞത് പോലെ ആ സീന്‍ കഴിഞ്ഞപ്പോള്‍ ക്യാപ്റ്റന്‍ വിജയശാന്തിയേയും കൂട്ടി തങ്ങളുടെ അടുത്തേക്കു വന്നുവെന്നും ഡെന്നീസ് പറയുന്നു.

    'സിനിമയില്‍ കാണുന്ന ആക്ഷന്‍ ക്വീനെയല്ല ഞങ്ങള്‍ക്ക് അവിടെ കാണാന്‍ കഴിഞ്ഞത്. അത്ര ഉയരമൊന്നും ഇല്ലാത്ത, നീണ്ടു മെലിഞ്ഞ ഒരു സ്ത്രീ രൂപം. സാരിയും ബ്ലൗസും നെറ്റിയില്‍ ചന്ദനക്കുറിയുമൊക്കെയിട്ട് ഒരു സാധാരണ കഥാപാത്രമാണ് ഈ സിനിമയിലേതെന്ന് ക്യാപ്റ്റന്‍ പറയുകയും ചെയ്തു. ക്യാപ്റ്റന്‍ ഞങ്ങളെ പരിചയപ്പെടുത്തി. വളരെ ഹൃദ്യമായി മന്ദഹസിച്ചുകൊണ്ടാണ് അവര്‍ എന്റെ മുന്‍പില്‍ കഥ കേള്‍ക്കാന്‍ ഇരുന്നത്' എന്നാണ് വിജയശാന്തിയെക്കുറിച്ച് ഡെന്നീസ് പറയുന്നത്.

    ''സ്റ്റോറി റൊമ്പ നല്ലാര്ക്ക് സാര്‍''

    അതേസമയം തനിക്ക് ആലങ്കാരികതയോടെ കഥ പറയാന്‍ അറിയില്ലെന്നും ഡീറ്റെയിലൊക്കെ തിരക്കഥയിലാണ് ഉണ്ടാവുക എന്നും ഇതിനാല്‍ തന്റെ കഥ പറച്ചില്‍ പുറകിലാണെന്നാണ് കലൂര്‍ ഡെന്നീസ് സ്വയം വിലയിരുത്തുന്നത്. എന്തായാലും പത്ത് മിനുറ്റുകൊണ്ട് കലൂര്‍ ഡെന്നീസ് കഥ പറഞ്ഞു. വിജയശാന്തി ഇംപ്രസായിട്ടുണ്ടാവുമോ എന്നൊരു സംശയം തനിക്കുണ്ടായിരുന്നു. അപ്പോള്‍ അവര്‍ വളരെ കൂളായിട്ട് പറഞ്ഞത് ''സ്റ്റോറി റൊമ്പ നല്ലാര്ക്ക് സാര്‍'' എന്നായിരുന്നുവെന്നാണ് കലൂര്‍ ഡെന്നീസ് ഓര്‍ക്കുന്നു. ആ വാക്കുകള്‍ കേട്ടപ്പോഴാണ് എനിക്ക് ആശ്വാസമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

    2006 ല്‍ പുറത്തിറങ്ങിയ നായുദമ്മയ്ക്ക് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു വിജയശാന്തി. പിന്നീട് പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2020 ല്‍ പുറത്തിറങ്ങഇയ സരിലേരു നീകേവ്വരു എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നിരുന്നു.

    Read more about: kaloor dennis
    English summary
    Kaloor Dennis Recalls Meeting Vijayashanti To Narrate A Movie With The Help Of Captain Raju
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X