ആ മുറിവുകള്‍ സത്യമാണ്, ആ കണ്ണുനീരും! അന്നയാകാന്‍ നേരിട്ട പരുക്കുകളെക്കുറിച്ച് കല്യാണി
മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയിലെ തന്നെ യുവനടിമാരില്‍ മുന്നിലാണ് കല്യാണി പ്രിയദര്‍ശന്റെ സ്ഥാനം. സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകളായി സിനിമയിലെത്തിയ കല്യാണി ഇതിനോടകം തന്നെ സിനിമാ ലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയിട്ടുണ്ട്. തുടക്കം മലയാളത്തിലൂടെയല്ലെങ്കിലും ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികയായി മാറിയിട്ടുണ്ട് കല്യാണി.
അഭിനയിച്ച സിനിമകളിലെല്ലാം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാനും കല്യാണിയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇതുവരെ കാണാത്തൊരു ഭാവത്തില്‍ എത്തിയിരിക്കുകയാണ് കല്യാണി. തന്റെ സ്ഥിരം സോണില്‍ നിന്നും പുറത്ത് കടന്നിരിക്കുകയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആന്റണിയിലൂടെ കല്യാണി. ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ ആക്ഷന്‍ രംഗങ്ങളടക്കം ചെയ്തു കൊണ്ട് കയ്യടി നേടുകയാണ് കല്യാണി.

ജോജു ജോര്‍ജ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ആന്റണിയുടെ സംവിധാനം ജോഷിയാണ്. ജോജുവിന്റെ ആന്റണിയും കല്യാണിയുടെ അന്നയും തമ്മിലുള്ള അടുപ്പത്തിന്റെ കഥ പറയുന്ന സിനിമയില്‍ കല്യാണി കിക്ക് ബോക്‌സറായിട്ടാണ് എത്തുന്നത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കല്യാണി ഗംഭീരമാക്കിയിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
ഇപ്പോഴിതാ തന്റെ അന്നയെ സ്വീകരിച്ചവര്‍ക്ക് നന്ദി പറഞ്ഞെത്തുകയാണ് കല്യാണി. ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ തനിക്ക് പരുക്കേറ്റത്തിന്റെ ചിത്രങ്ങളടക്കം പങ്കുവെക്കുന്നതാണ് കല്യാണിയുടെ സോഷ്യല്‍ മീഡിയ കുറിപ്പ്.
''കംഫര്‍ട്ട് സോണില്‍ വളര്‍ച്ചയില്ല. ഗ്രോത്ത് സോണില്‍ ഒരും കഫര്‍ട്ടുമില്ല. ഞാനിത് മനസിലാക്കാന്‍ അല്‍പ്പം വൈകി.പഞ്ചുകള്‍ യഥാര്‍ത്ഥമായിരുന്നു. കിക്കുകള്‍ യഥാര്‍ത്ഥമായിരുന്നു. മുറിവുകള്‍ യഥാര്‍ത്ഥമായിരുന്നു. പരുക്കുകള്‍ യഥാര്‍ത്ഥമായിരുന്നു. കണ്ണീര് യഥാര്‍ത്ഥമായിരുന്നു. പുഞ്ചിരികള്‍ യഥാര്‍ത്ഥമായിരുന്നു. രക്തം പക്ഷെ യദാര്‍ത്ഥമായിരുന്നില്ല. നിങ്ങളുടെ കയ്യടികള്‍ക്ക് നന്ദി. നിങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് നന്ദി. എല്ലാത്തിനുമുപരിയായി, അന്നയോട് കനിവും സ്‌നേഹവും കാണിച്ചതിന് നന്ദി'' എന്നാണ് കല്യാണി കുറിക്കുന്നത്.

നേരത്തെ നല്‍കിയൊരു അഭിമുഖത്തില്‍ ചിത്രീകരണത്തിനിടെ പരുക്കേറ്റതിനെക്കുറിച്ച് കല്യാണി സംസാരിച്ചിരുന്നു. 'മൂന്നാഴ്ച എല്ലാ ദിവസവും ഏകദേശം നാലുമണിക്കൂര്‍ ട്രെയ്നിങ് ഉണ്ടായിരുന്നു. കിക്ക് ബോക്സിങ് ട്രെയ്നിങ് ആയിരുന്നു. സാറിന് കിക്ക് ആയിരുന്നു ഭയങ്കര ഇഷ്ടം. കിക്ക് ഹൈറ്റ് വേണം എന്നാണ് പറയുക. അതൊന്നും ഈസി ആയിട്ട് വരുന്ന കാര്യങ്ങളല്ല. അതിനുവേണ്ടി ഞാന്‍ കുറെ ട്രെയ്ന്‍ ചെയ്തു. പരിക്കെല്ലാം പറ്റി. കോഡ് ഇഞ്ചുറി ആയി രണ്ടുദിവസം ഷൂട്ടില്‍ നിന്നും ബ്രേക്ക് എടുക്കേണ്ടിവന്നു. അത് കാരണം മറ്റുള്ളവര്‍ക്കും ഡേറ്റ് പ്രശ്‌നങ്ങള്‍ വന്നു,' എന്നാണ് കല്യാണി പറഞ്ഞത്.
ജോജുവിനും കല്യാണിയ്ക്കുമൊപ്പം നൈല ഉഷ, ചെമ്പന്‍ വിനോദ്, ആശാ ശരത്ത്, വിജയരാഘവന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ആന്റണി. ശേഷം മൈക്കില്‍ ഫാത്തിമയാണ് കല്യാണിയുടെ ഈയ്യടുത്തിറങ്ങിയ മറ്റൊരു സിനിമ. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് കല്യാണിയുടെ പുതിയ സിനിമ. പ്രണവ് മോഹന്‍ലാല്‍ ആണ് ചിത്രത്തിലെ നായകന്‍. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ് ചിത്രം ജീനിയാണ് കല്യാണിയുടെ അണിയറയിലുള്ള മറ്റൊരു സിനിമ.


Click it and Unblock the Notifications