അമ്മൂ, ഞാന്‍ കടന്നു പോയ അതേ സാഹചര്യത്തിലാണ് ഇപ്പോള്‍ നീ! ദുല്‍ഖറിന്റെ വാക്കുകള്‍ ആശ്വാസമായി: കല്യാണി

മലയാള സിനിമയിലെ യുവനടിമാരില്‍ മുന്‍നിരയിലാണ് കല്യാണി പ്രിയദര്‍ശന്റെ സ്ഥാനം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ ഹിറ്റുകളില്‍ നായികയായി അഭിനയിക്കാനും സ്വന്തമായൊരു ഇടം കണ്ടെത്താനും കല്യാണിയ്ക്ക് സാധിച്ചിട്ടുണ്ട്. തെലുങ്കിലും തമിഴിലും അഭിനയിച്ച ശേഷമാണ് മലയാളത്തിലെത്തിയതെങ്കിലും മലയാളികള്‍ക്ക് ഒട്ടും അപരിചിതയായിരുന്നില്ല കല്യാണി.

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ മലയാളത്തിലെ തുടക്കം. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍ ഖാന്‍ എന്നിവര്‍ക്കൊപ്പം. എന്നാല്‍ മലയാളത്തിലേക്കുള്ള ആദ്യ വരവ് തന്നെ കല്യാണി ഗംഭീരമാക്കി. പിന്നീട് കല്യാണിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഹിറ്റുകള്‍ ആവര്‍ത്തിച്ചതോടെ മിന്നും താരമായി മാറുകയായിരുന്നു കല്യാണി.

Kalyani Priyadarshan

മരക്കാര്‍, ഹൃദയം, ബ്രോ ഡാഡി, തല്ലുമാല എന്നീ സിനിമകളിലാണ് കല്യാണി പിന്നീട് അഭിനയിച്ചത്. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍, മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മനസ് തുറക്കുകയാണ് കല്യാണി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കല്യാണി മനസ് തുറന്നത്. വരനെ ആവശ്യമുണ്ടിന്റെ ചിത്രീകരണത്തിനിടെ ദുല്‍ഖറിന്റെ വാക്കുകള്‍ തനിക്ക് ആശ്വാസമായതിനെക്കുറിച്ചാണ് കല്യാണി സംസാരിക്കുന്നത്.

''വരനെ ആവശ്യമുണ്ടില്‍ അഭിനിക്കാന്‍ ചെല്ലുമ്പോള്‍ ആകെ ടെന്‍ഷനിലായിരുന്നു. പ്രിയദര്‍ശന്റേയും ലിസിയുടേയും മകള്‍ എന്ന നിലയില്‍ ആളുകള്‍ എന്നില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കും എന്ന ചിന്ത ഹൃദയത്തിന്റെ കനം കൂട്ടി. ഷോട്ടിന് റെഡിയായപ്പോള്‍ എനിക്കു തന്നെ എന്റെ നെഞ്ചിടിപ്പു കേള്‍ക്കാം. ഈ ടെന്‍ഷന്‍ മനസിലാക്കിയിട്ടാകും ദുല്‍ഖര്‍ എന്റെയടുത്തു വന്നു സംസാരിച്ചു'' എന്നാണ് കല്യാണി പറയുന്നത്.

''അമ്മൂ, ഞാന്‍ കടന്നു പോയ അതേ സാഹചര്യത്തിലാണ് ഇപ്പോള്‍ നീയും. എനിക്ക് ഉപ്പയുടെ സെലിബ്രിറ്റി ഇമേജ് മാത്രം നോക്കിയാല്‍ മതിയായിരുന്നു. നിനക്ക് അതിലേറെ സിനിമാ ഭാരമുണ്ട്. അതൊരു ഉത്തരവാദിത്തമായി എടുക്കൂ. അപ്പോള്‍ ടെന്‍ഷനില്ലാതെ ജോലിയില്‍ മാത്രം ശ്രദ്ധിക്കാനാകും. സത്യത്തില്‍ ആ വാക്കുകള്‍ എനിക്ക് വലിയ ആശ്വാസം നല്‍കി. ആ ചിത്രത്തിന്റെ നിര്‍മ്മാതാവാണെങ്കിലും നായകനായ ദുല്‍ഖറിന്റെ മുഖമാണ് ഓര്‍മ്മയിലുള്ളതെന്നും കല്യാണി പറയുന്നു.

പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡിയില്‍ പൃഥ്വിരാജിനും മോഹന്‍ലാലിനുമൊപ്പം അഭിനയിച്ചതിനെക്കുറിച്ചും കല്യാണി സംസാരിക്കുന്നുണ്ട്. നടനായും സംവിധായകനായും രാജു സൂപ്പറാണ്. എല്ലാം കൃത്യമായി പ്ലാന്‍ ചെയ്താണ് സെറ്റില്‍ വരിക. അതുകൊണ്ടു നമുക്കും കാര്യങ്ങള്‍ സൂപ്പര്‍ ഈസിയാണെന്നാണ് കല്യാണി പറയുന്നത്. ഏറ്റവും വലിയ തമാശ എന്തെന്നോ ബ്രോ ഡാഡിയുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് രാജുവിനോട് ജീവിതത്തില്‍ ആദ്യമായി സംസാരിക്കുന്നത്. പക്ഷെ വര്‍ഷങ്ങളുടെ അടുപ്പമുള്ള ഒരാളെന്നാണു തോന്നിയത്. ഇപ്പോള്‍ ഏതു കാര്യത്തിലും ഉപദേശത്തിന് ആദ്യം വിളിക്കുന്നത് രാജുവേട്ടനെയാണെന്നും കല്യാണി പറയുന്നു.

Kalyani Priyadarshan

ബ്രോ ഡാഡിയുടെ സമയത്ത് ടെന്‍ഷനടിച്ചതു ലാലങ്കളിനൊപ്പം ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോഴാണ്. അച്ഛനെപ്പോലെ തന്നെ അടുപ്പവും സ്‌നേഹവും ഉള്ളയാള്‍. അച്ഛന്റെ സെറ്റുകളില്‍ വച്ച് ഒരുപാട് തവണ ആ അഭിനയം അടുത്തു നിന്ന് കണ്ടിട്ടുമുണ്ട്. പക്ഷെ ആ ദിവസം ഞാന്‍ കിളി പോയ അവസ്ഥയിലായി. ആധി എന്റെ മുഖത്തു കണ്ടിട്ടാകണം ലാലങ്കിള്‍ ധൈര്യം പകര്‍ന്നു. ആദ്യ ഷോട്ട് ഓക്കെയായതോടെ എല്ലാം കൂള്‍ ആയെന്നും താരം പറയുന്നു.

തല്ലുമാലയാണ് കല്യാണിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശേഷം മൈക്കില്‍ ഫാത്തിമ, ആന്റണി, വര്‍ഷങ്ങള്‍ക്ക് ശേഷം, ജീനി എന്നീ സിനിമകളാണ് കല്യാണിയുടേതായി അണിയറയിലുള്ള സിനിമ. ഹൃദയത്തിന് ശേഷം അതേ ടീം ഒരുമിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം.

Read more about: kalyani priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X