For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ അച്ഛന്റെ റിയാക്ഷൻ അതായിരുന്നു; കല്യാണി പ്രിയദർശൻ പറയുന്നു

  |

  യുവനായികമാരിൽ മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളായ കല്യാണി തെലുങ്ക് സിനിമയിലൂടെയാണ് വെള്ളിത്തിരിയയിൽ അരങ്ങേറ്റം കുറിക്കുന്നത്. 'ഹലോ' ആയിരുന്നു ആദ്യ ചിത്രം. പിന്നാലെ ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ കല്യാണി മലയാളത്തിലേക്കും എത്തി. പിന്നീട് മരക്കാർ, ബ്രോ ഡാഡി, ഹൃദയം എന്നീ ചിത്രങ്ങളിലൂടെ കല്യാണി മലയാള സിനിമാ പ്രേക്ഷകരുടെയും ഇഷ്ടം കവരുകയായിരുന്നു.

  ഇപ്പോഴിതാ, കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം 'തല്ലുമാല' റിലീസിന് ഒരുങ്ങുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോ തോമസാണ് നായകനായി എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് കല്യാണിയിപ്പോൾ. അതിനിടയിൽ റിപ്പോർട്ടർ ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ താൻ സിനിമയിലേക്ക് എന്ന് പറഞ്ഞപ്പോൾ അച്ഛനുണ്ടായ റിയാക്ഷൻ പങ്കുവച്ചിരിക്കുകയാണ് കല്യാണി.

  അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ ഞെട്ടിയെന്നാണ് കല്യാണി പറയുന്നത്. താൻ കൃത്യമായി എന്ത് ചെയ്യണമെന്ന് അറിയാതെ നടക്കുന്ന ആളായിരുന്നുവെന്നും എന്റെ തീരുമാനം പറഞ്ഞപ്പോൾ അച്ഛന് സന്തോഷമായെന്നും കല്യാണി പറഞ്ഞു. സിനിമ എന്നത് താൻ തന്നെ തിരഞ്ഞെടുത്തത് ആണോ വീട്ടുകാരുടെ ആഗ്രഹമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു കല്യാണി. കല്യാണിയുടെ വാക്കുകൾ ഇങ്ങനെ.

  Also Read: 'നമ്മളെപ്പോലെയല്ല ഭയങ്കര ബുദ്ധിയുള്ള കുട്ടിയാണ്'; കല്യാണിയെ പരിചയപ്പെടുത്തി മോഹൻലാൽ‌ അന്ന് പറഞ്ഞത്!

  "ഞാൻ സിനിമയിലേക്ക് വരണമെന്ന് അമ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. സിനിമയിൽ ജോലി ചെയ്യണം എന്ന ആഗ്രഹം എനിക്ക് എപ്പോഴും ഉണ്ടായിരുന്നു. പക്ഷെ അഭിനയം ആണോ അതോ ക്യാമറയ്ക്ക് പിന്നിൽ ആണോ എന്നൊന്നും അറിയില്ലായിരുന്നു. ഒരു സ്പാർക്കിന്റെ പുറത്ത് സംഭവിച്ചതാണ് അഭിനയം."

  "ഞാൻ അഭിനയിക്കണം എന്ന് പറഞ്ഞപ്പോൾ അച്ഛൻ ഞെട്ടി പോയി. അച്ഛന് വളരെ സന്തോഷമായി. കാരണം ഞാൻ ഓരോ ദിവസവും അത് ചെയ്യണം ഇത് ചെയ്യണം എന്ന് പറയുന്ന ആളായിരുന്നു. ഇടക്ക് എനിക്ക് ബിസിനസ് വുമൺ ആവണം എന്നായിരിക്കും ഇടക്ക് വേറെ ആയിരിക്കും. അഭിനയത്തിന്റെ കാര്യം ഞാൻ പറഞ്ഞപ്പോൾ അച്ഛൻ, ആദ്യമായിട്ടാണ് നീ ക്ലിയർ ആയിട്ട് ഒരു കാര്യം പറയണേ. ഇതാണ് നിനക്കു നല്ലത് എന്ന് പറഞ്ഞു" കല്യാണി പറഞ്ഞു.

  Also Read: സ്ത്രീകള്‍ക്ക് പ്രണയവും കാമവും ബാധകമല്ലേ? തുണി മാറി കിടക്കുന്നത് ഫോക്കസ് ചെയ്യുന്നവരോട് പറയാനില്ലെന്ന് സ്വാസിക

  ഒരുനാൾ ഒരു സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹവും കല്യാണി പങ്കുവച്ചു. കല്യാണിക്ക് ഒപ്പം അഭിമുഖത്തിൽ പങ്കെടുത്ത ടൊവിനോ തോമസും ഷൈൻ ടോം ചാക്കോയും 'പ്രിയദർശന്റെ മകൾ കല്യാണി സിനിമ എടുക്കുന്നതിൽ പ്രത്യേകതയൊന്നുമില്ല സ്വാഭാവികമാണെന്നാണ് പ്രതികരിച്ചത്. എന്നാൽ ആച്ഛനാകുമോ നിർമാണം എന്ന ഷൈനിന്റെ ചോദ്യത്തിന് കല്യാണി അല്ലായെന്നും മറുപടി നൽകി. എന്റെ സിനിമ അച്ഛൻ നിർമ്മിക്കില്ല അച്ഛൻ അത്രയും റിസ്ക് എടുക്കില്ലെന്നായിരുന്നു കല്യാണി പറഞ്ഞത്.

  Also Read: കിസ്സിംഗ് സീനില്‍ അഭിനയിച്ചതിനാണോ ദുര്‍ഗയ്ക്ക് അവാര്‍ഡ് കിട്ടിയത്? മറുപടിയുമായി ധ്യാന്‍

  Recommended Video

  പ്രണവുമായുള്ള ബന്ധം | കല്യാണി പ്രിയദർശൻ പറയുന്നു | filmibeat Malayalam

  ഓഗസ്റ്റ് 12ന് ആണ് 'തല്ലുമാല' തിയേറ്ററുകളില്‍ എത്തുന്നത്. ടൊവിനോയും കല്യാണിയും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്‍മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

  ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാനാണ് നിര്‍മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍, പുതുമുഖങ്ങളായ സ്വാതി ദാസ്, അധ്രി ജോ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വസീം എന്ന ഇരുപതുവയസുകാരനായാണ് ടൊവിനോ എത്തുന്നത്. വ്ലോ​ഗർ ബീപാത്തുവെന്ന കഥാപാത്രത്തെയാണ് കല്യാണി അവതരിപ്പിക്കുന്നത്.

  Read more about: kalyani priyadarshan
  English summary
  Kalyani Priyadarshan says how her father reacted when she said she's going to act in films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X