ഇപ്രാവശ്യം പ്രണവ് ഒന്നും സംസാരിച്ചിട്ടില്ല! അവിടം എനിക്കൊരു തറവാട് പോലെയാണ്; കല്യാണി പ്രിയദർശൻ

മലയാളത്തിലെ യുവനായികമാരിൽ മുൻനിരയിലുള്ള നടിയാണ് കല്യാണി പ്രിയദർശൻ. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ സിനിമയിലേക്കെത്തിയ കല്യാണിയ്ക്ക് അധികം വൈകാതെ സ്വന്തമായൊരു ഇടം കണ്ടെത്താനായി. ഇതിനോടം തന്നെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ കല്യാണിക്ക് സാധിച്ചിട്ടുണ്ട്. ഹൃദയം, തല്ലുമാല, ബ്രോ ഡാഡി, വരനെ ആവശ്യമുണ്ട്, മാനാട്, തുടങ്ങിയ വലിയ സിനിമകളിലെ നായികയായി കയ്യടി നേടാന്‍ കല്യാണിക്ക് കഴിഞ്ഞു.

ഹൃദയമാണ് ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ ചിത്രം. പ്രണവ് മോഹൻലാൽ ആയിരുന്നു ചിത്രത്തിൽ കല്യാണിയുടെ നായകൻ. ഓഫ് സ്‌ക്രീനില്‍ വളരെ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. മോഹന്‍ലാലിന്റേയും പ്രിയദര്‍ശന്റേയും സൗഹൃദം മക്കളിലേക്കും എത്തുകയായിരുന്നു. അതിനിടെ കല്യാണിയും പ്രണവും തമ്മില്‍ പ്രണയത്തിലാണെന്നൊക്കെയുള്ള ഗോസിപ്പുകൾ ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. എന്നാല്‍ അതൊക്കെ പിന്നീട് കെട്ടടങ്ങുകയും ചെയ്തു.

Kalyani Priyadarshan

പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷത്തിലൂടെ വീണ്ടും ഒന്നിച്ചെത്താൻ ഒരുങ്ങുകയാണ് കല്യാണിയും പ്രണവും. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ. അതിനിടെ ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെക്കുകയാണ് കല്യാണി.

ഇത്തവണ സിനിമയുടെ ലൊക്കേഷനിൽ വച്ച് പ്രണവിനെ കണ്ടപ്പോൾ അവൻ ഒന്നും സംസാരിച്ചിട്ടില്ല എന്ന് കല്യാണി പറയുന്നു. വർഷങ്ങൾക്ക് ശേഷം സിനിമയുടെ ലൊക്കേഷൻ തനിക്കൊരു തറവാട് പോലെയാണെന്നും ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിൽ ഉടനെ തന്നെ ജോയിൻ ചെയ്യുമെന്നും കല്യാണി പറഞ്ഞു. പുതിയ ചിത്രമായ ആന്റണിയുടെ പ്രമോഷന്റെ ഭാഗമായി മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

'വർഷങ്ങൾക്കുശേഷം സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. ആ സിനിമയുടെ ലൊക്കേഷൻ പോകുമ്പോൾ തറവാട്ടിലേക്ക് പോകുന്ന പോലെയാണ് എനിക്ക് തോന്നുന്നത്. അവിടുത്തെ അനുഭവങ്ങൾ എപ്പോഴും ഗംഭീരമാണ്. പ്രണവ് ഒന്നും പറയുന്നില്ല. ഇപ്രാവശ്യം പ്രണവ് ഒന്നും സംസാരിച്ചിട്ടില്ല. അടുത്ത ആഴ്ച മൂന്നാറിലാണ് ഷൂട്ട്. ഞാൻ ഇനി ഡിസംബർ ഏഴിനാണ് ആ സിനിമയിൽ ജോയിൻ ചെയ്യുക', കല്യാണി പറഞ്ഞു.

Kalyani Priyadarshan

അടുത്തിടെ ശേഷം മൈക്കിൾ ഫാത്തിമ എന്ന സിനിമയുടെ ഭാഗമായി നടത്തിയ പ്രസ്സ് മീറ്റിൽ പ്രണവിനെ കുറിച്ച് ചോദ്യം ഉയർന്നപ്പോഴുള്ള കല്യാണിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. പ്രണവിനെ പറ്റി ചോദിക്കല്ലേ എന്ന് പറഞ്ഞ് കൈകൂപ്പുകയായിരുന്നു താരം. അഭിമുഖങ്ങളിലും പ്രണവിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാൻ കല്യാണി ശ്രദ്ധിച്ചിരുന്നു. അതേ സമയം അടുത്തിടെ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പ്രണവിനെ ചേർത്ത് വന്ന ഗോസ്സിപ്പിൽ താരം പ്രതികരിച്ചിരുന്നു.

'എനിക്ക് അപ്പു ഫാമിലി തന്നെയാണ് എങ്കിലും അതൊരിക്കലും പ്രണയമല്ല. ഞങ്ങള്‍ തമ്മില്‍ സഹോദരങ്ങള്‍ തമ്മിലുള്ള ബന്ധമാണ്. വീട്ടിലെ ആല്‍ബങ്ങളില്‍ നോക്കിയാൽ എന്റെ സഹോദരന്റെ ഒപ്പമുള്ളതിനേക്കാൾ അപ്പുവുമൊത്താകും ചിത്രങ്ങൾ കൂടുതൽ. പഠിത്തം കഴിഞ്ഞ് അപ്പു ചെന്നൈയിലെത്തിയ കാലത്ത് കൂട്ടുകാര്‍ക്ക് അവനെ പരിചയപ്പെടുത്തിയിരുന്നത് കസിന്‍ എന്നാണ് കാരണം അച്ഛന്റെ അടുത്ത സുഹൃത്തിന്റെ മകന്‍ എന്നൊക്കെ പറയാന്‍ മടിയായിരുന്നു,' എന്നായിരുന്നു കല്യാണിയുടെ വാക്കുകൾ.

Read more about: kalyani priyadarshan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X