മോഹന്‍ലാല്‍ ചിത്രവുമായി സാമ്യത, ഈ സിനിമ നടക്കില്ലെന്ന് ശ്രീനി; ഞാന്‍ ഡെസ്പ്പ് ആയി: കമല്‍

മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്കുകളില്‍ ഒന്നാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. ജയറാം നായകനായ സിനിമയില്‍ പാര്‍വ്വതിയായിരുന്നു നായിക. ജഗതി ശ്രീകുമാര്‍, കെപിഎസി ലളിത, മാമുക്കോയ, കുതിരവട്ടം പപ്പു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഫിലോമിന, കല്‍പ്പന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഇന്നും മലയാളികളെ ചിരിപ്പിക്കുന്നതാണ്.

ഇപ്പോഴിതാ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമയുടെ പിറവിയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍. മോഹന്‍ലാലിനെ നായകനാക്കി ചെയ്യാനിരുന്നു സിനിമയായിരുന്നു അതെന്നാണ് കമല്‍ പറയുന്നത്. എന്നാല്‍ മറ്റൊരു സിനിമയുടെ കഥയുമായി സാമ്യത വന്നുവെന്നാണ് കമല്‍ പറയുന്നത്. കൗമുദി മൂവീസിലെ തന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കമല്‍. ആ വാക്കുകളിലേക്ക്.

jayaram

എന്റെ കഥയില്‍ കിളിയായിരുന്നു പ്രധാന കഥാപാത്രം. ബസ് മുതലാളിമാരായ അഞ്ച് കുറുപ്പന്മാരും അവരുടെ കുഞ്ഞിപ്പെങ്ങളും. ആ പെങ്ങള്‍ കോളേജില്‍ പോവുക ഈ ബസിലാണ്. പെങ്ങള്‍ കുളിച്ച് റെഡിയാകുന്നത് വരെ ബസ് കാത്തു നിര്‍ത്തിയിടും. ലൈന്‍ ബസ് ആണെങ്കിലും. തിരികെ പെങ്ങള്‍ വരുന്നത് വരെ കോളേജിന്റെ മുന്നില്‍ കാത്തു നില്‍ക്കുക. അങ്ങനൊക്കെയുള്ളൊരു കഥ. അതിലെ കിളിയും ആ പെണ്‍കുട്ടിയും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളും പിന്നീട് അവര്‍ പ്രണയത്തിലാകുന്നതുമൊക്കെയായിരുന്നു കഥ. ആദ്യം നായകനായി ഉദ്ദേശിച്ചിരുന്നത് മോഹന്‍ലാലിനെയായിരുന്നു.

മോഹന്‍ലാലിനെ മദ്രാസില്‍ വച്ച് കണ്ടപ്പോള്‍ കഥയുടെ ആശയം പറഞ്ഞു. ലാലിന് ഇഷ്ടപ്പെട്ടു. പക്ഷെ അഞ്ചെട്ട് മാസത്തെ ഡേറ്റിന്റെ പ്രശ്‌നമുണ്ട്. ഒന്നെങ്കില്‍ വേറെ ആളെ വച്ച് ചെയ്യാം, കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍ നമുക്ക് തന്നെ ചെയ്യാമെന്നും പറഞ്ഞു. സെഞ്ചുറി ഫിലിംസും ഗണേഷ് അയ്യരും ചേര്‍ന്നാണ് ആ സിനിമ നിര്‍മ്മിക്കേണ്ടത്. ഞാന്‍ കൊച്ചുമോനെ കണ്ടു. നമുക്ക് വേറെ ആരെയെങ്കിലും വെച്ച് ചെയ്യാം എന്ന് പറഞ്ഞു. ജയറാം ഒന്ന് രണ്ട് പടങ്ങള്‍ ആയി നില്‍ക്കുകയാണ്. എന്റെ ഒരു സിനിമ ചെയ്തിരുന്നു. എനിക്ക് ഇഷ്ടമുള്ള ആളുമാണ്. ജയറാം നായകനായാല്‍ എങ്ങനെയിരിക്കും എന്ന് കൊച്ചുമോനോട് ചോദിച്ചു. നന്നായിരിക്കും എന്നദ്ദേഹം പറഞ്ഞു.

ജയറാമിനെ ഉടനെ വിളിച്ചു. ഉടനെ ചെയ്യാമെന്ന് ജയറാം പറഞ്ഞു. മറ്റ് കഥാപാത്രങ്ങള്‍ ചെയ്യുന്നവരെക്കുറിച്ചായി ആലോചന. അതിലൊരു പ്രധാന വേഷം ശ്രീനിവാസന്‍ ചെയ്യണം എന്ന ധാരണയില്‍ എത്തി. ശ്രീനിവാസന്‍ പാലക്കാട് ഒരു സിനിമയുടെ തിരക്കഥ എഴുതാനിരിക്കുകയായിരുന്നു. ഫോണ്‍ വിളിച്ച് സംസാരിച്ചു. ശ്രീനി ഫ്രീയാണെങ്കില്‍ ഈ സിനിമയുടെ തിരക്കഥയെഴുതാം എന്നൊരു ധാരണ എനിക്കുണ്ടായിരുന്നു. പക്ഷെ താന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമ എഴുതാനിരിക്കുകയാണെന്ന് ശ്രീനി പറഞ്ഞു.

jayaram

അതോടെ രഞ്ജിത്തിനെ വച്ച് എഴുതിക്കാം എന്ന് ഞാന്‍ ആലോചിച്ചു. രഞ്ജിത്ത് തിരക്കഥ എഴുതിയിരുന്നില്ലെങ്കിലും എഴുതാന്‍ താല്‍പര്യമുണ്ട്. പുതിയൊരു എഴുത്തുകാരന്‍ വരട്ടെ എന്നും കരുതി. ഞാനും ഗണേഷ് അയ്യരും ചെന്നാണ് ശ്രീനിയോട് കഥ പറയുന്നത്. ശ്രീനി കൗതുകപൂര്‍വ്വം കഥ കേട്ടിരുന്നു. കഥ കേട്ട് കഴിഞ്ഞ്, ബസും പ്രധാന കഥാപാത്രം ബസിലെ കിളിയുമാണല്ലേ, ഇത് നടക്കില്ല എന്ന് പറഞ്ഞു. അതെന്താ എന്ന് ഞാന്‍ ചോദിച്ചു.

ഞാനിപ്പോള്‍ എഴുതിക്കഴിയാനായ തിരക്കഥയും ഇത് തന്നെയാണ്. ബസാണ് പ്രധാന കഥാപാത്രം. കിളി അല്ലെന്നേയുള്ളൂ. ബസ് മുതലാളിയാണ്. മോഹന്‍ലാല്‍ തന്നെയാണ് അഭിനയിക്കുന്നതും എന്ന് ശ്രീനി പറഞ്ഞു. വരവല്‍പ്പ് ആയിരുന്നു ആ സിനിമ. അതിന്റെ ഷൂട്ടിംഗ് ഒന്ന് രണ്ട് മാസത്തിനുള്ളില്‍ തുടങ്ങും. ഞാനാകെ ഡെസ്പ്പ് ആയി. കഥയും പോയി, പ്രൊജക്ടും തുടങ്ങാന്‍ പറ്റാത്ത അവസ്ഥ.

Read more about: mohanlal jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X