മമ്മൂട്ടി ജീവിതത്തില്‍ മുത്തച്ഛനായത് എന്റെ സെറ്റില്‍; രാത്രി ഷൂട്ട് വച്ചതിന് ചൂടായി; ആ നിമിഷം ഓര്‍ത്ത് കമല്‍

മലയാളത്തിന്റെ മെഗാ താരമാണ് മമ്മൂട്ടി. ചെറുപ്പക്കാരെ പോലും തന്റെ സിനിമകൊണ്ടും ലുക്കു കൊണ്ടും അദ്ദേഹം അമ്പരപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ മമ്മൂട്ടി ഒരു മുത്തച്ഛനാണെന്ന കാര്യം പലപ്പോഴും നമ്മള്‍ മറക്കും. ഇപ്പോഴിതാ മമ്മൂട്ടി ആദ്യമായി മുത്തച്ഛനായ നിമിഷത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ കമല്‍.

കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് രാപ്പകല്‍. ഈ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് മമ്മൂട്ടിയുടെ മകള്‍ പ്രസവിക്കുന്നത്. ആ സമയത്ത് മമ്മൂട്ടി അനുഭവിച്ച ടെന്‍ഷനെക്കുറിച്ചും പി്ന്നീടുണ്ടായ സന്തോഷത്തെക്കുറിച്ചുമൊക്കെയാണ് കമല്‍ സംസാരിക്കുന്നത്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Kamal

''രാപ്പകലിന്റെ സെറ്റില്‍ വച്ചാണ് മമ്മൂക്ക മുത്തച്ഛനാകുന്നത്. സുറുമിയുടെ പ്രസവം അമേരിക്കയില്‍ വച്ചായിരുന്നു. സുലു ചേച്ചി അങ്ങോട്ട് പോയിരുന്നു. മമ്മൂക്ക ഇവിടെ ഷൂട്ടിംഗിലാണ്. മമ്മൂക്ക് അങ്ങോട്ട് പോകാന്‍ പറ്റിയില്ല. ആ രാത്രി വല്ലാത്തൊരു അവസ്ഥയായിരുന്നു. അമേരിക്കയില്‍ പകലാണ്. അവിടെ ഡെലിവറി നടക്കുമ്പോള്‍ ഇവിടെ ഷൂട്ടാണ്. എന്തിനാണ് ഈ രാത്രി ഷൂട്ടിംഗ് വച്ചതെന്ന് എന്നോട് മമ്മൂക്ക ചൂടായി. മമ്മൂക്ക ഈ രാത്രി റൂമില്‍ പോയാലും കിടന്നുറങ്ങാന്‍ പോകുന്നില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചു. എനിക്കും റസാഖിനും ക്യാമറാമാന്‍ സുകുമാറും അങ്ങനെ ഒന്ന് രണ്ട് പേര്‍ക്കേ അറിയുമായിരുന്നുള്ളൂ.'' കല്‍ പറയുന്നു.

രാത്രി പന്ത്രണ്ട് മണിയ്ക്കാണ് ഡെലിവറി കഴിഞ്ഞെന്ന് ജോര്‍ജ് വന്ന് പറയുന്നത്. എല്ലാവരും വളരെ ഹാപ്പിയായി. മമ്മൂക്കയും റിലാക്‌സ്ഡ് ആയി. എല്ലാവരും കയ്യടിക്കുകയും വലിയ ആഘോഷമാക്കി മാറ്റുകയും ചെയ്തു. രണ്ട് മണി വരെ ഷൂട്ട് ചെയ്തു അന്ന്. പിറ്റേന്ന് കേക്കൊക്കെ കൊണ്ടു വന്നു. എല്ലാവരും സന്തോഷത്തിലായിരുന്നു. അന്ന് രാത്രിയാണ് കരയുന്ന വികാരഭരിതമായ രംഗം ഷൂട്ട് ചെയ്തത്. വലിയ സീനാണ്. അതുകൊണ്ടാണ് ഷൂട്ട് വൈകിപ്പോയതും എന്നും കമല്‍ പറയുന്നുണ്ട്.

ദിലീപിനെക്കുറിച്ചും കമല്‍ സംസാരിക്കുന്നുണ്ട്. തന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ദിലീപ് പിന്നീട് നടനായതും താരമായതിനുമെല്ലാം കാരണം അദ്ദേഹത്തിന്റെ പരിശ്രമമാണെന്നാണ് കമല്‍ പറയുന്നത്. അതേസമയം ദിലീപ് സംവിധായകന്‍ ആകുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും കമല്‍ പറയുന്നുണ്ട്.

Kamal

''ദിലീപ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന സമയത്ത് ഞാന്‍ കരുതിയത് വലിയൊരു സംവിധാകന്‍ ആകുമെന്നായിരുന്നു. കാരണം അന്ന് അഭിനയിക്കാനുള്ള മോഹമൊന്നും പറയുമായിരുന്നില്ല. അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയാം. അതുപക്ഷെ അത്ര സീരിയസായി എടുത്തിട്ടില്ലെന്നാണ് ഞാന്‍ മനസിലാക്കിയിരുന്നത്. നല്ല അസിസ്റ്റന്റ് ഡയറ്കടറായിരുന്നു. ഒരു സിനിമ നന്നായി ഡയറക്ട് ചെയ്യാനുള്ള കഴിവുണ്ടായിരുന്നു. നല്ല പ്രസന്‍സ് ഓഫ് മൈന്റുള്ളയാളായിരുന്നു. അതിനാല്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.'' കമല്‍ പറയുന്നു.

''സല്ലാപം എന്നൊക്കെ കഴിഞ്ഞപ്പോള്‍ നടനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു. ഈ പുഴയും കടന്ന് ചെയ്യുമ്പോഴാണ് നടനെന്ന നിലയില്‍ വല്ലാതെ എഫേര്‍ട്ട് ഇടുന്നുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നത്. ക്യാരക്ടര്‍ ആകാന്‍ ശ്രമിക്കുന്നു. സ്റ്റാര്‍ ആകണം എന്ന നിശ്ചയദാര്‍ഢ്യം അവനുണ്ടായിരുന്നു. അത് പ്രധാനപ്പെട്ടതാണ്. ഉഴപ്പിക്കഴിഞ്ഞാല്‍ നമ്മള്‍ എവിടേയുമെത്തില്ല. ആ പരിശ്രമമാണ് ദിലീപിനെ താരമാക്കിയത്.'' കമല്‍ പറയുന്നു.

More from Filmibeat

Read more about: kamal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X