ഇനിയൊരു അവാര്‍ഡ് കൂടി കിട്ടിയാല്‍ പിറന്ന പടി കാണേണ്ടി വരും! കനിയ്‌ക്കെതിരെ സൈബര്‍ ആക്രമണം

കാന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ രാജ്യത്തിനും മലയാളികള്‍ക്കും അഭിമാനമായി മാറിയ നടിയാണ് കനി കുസൃതി. മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുള്ള നടിയുമാണ് കനി. ദിവ്യപ്രഭയും കനിയും അഭിനയിച്ച ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രത്തിന് കാനില്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ കാനില്‍ പുരസ്‌കാരം നേടുന്നത്.

കാനില്‍ ചിത്രത്തെ പ്രതിനിധീകരിച്ച് കനിയും ദിവ്യയുമെത്തിയത് മലയാള സിനിമയ്ക്കും കേരളത്തിനും അഭിമാന നിമിഷമായിരുന്നു. ചരിത്രത്തില്‍ എല്ലാകാലത്തും ഓര്‍ത്തുവെക്കുന്ന നിമിഷമായിരിക്കും കനിയുടേയും ദിവ്യയുടെ കാന്‍ എന്‍ട്രി. കാനില്‍ വച്ച് പാലസ്തീന്‍ ജനതയ്ക്ക് പിന്തുണയറിയിച്ചും കനി കുസൃതി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Kani Kusruti

എന്നാല്‍ ആ അഭിമാനം പറച്ചിലും കയ്യടികളുമൊക്കെ ഒരൊറ്റ നിമിഷം കൊണ്ട് മറന്നിരിക്കുകയാണ് മലയാളികള്‍. ഇപ്പോഴിതാ തങ്ങളുടെ സദാചാര ബോധം കൊണ്ട് കനി കുസൃതിയെ കടന്നാക്രമിക്കുകയാണ് മലയാളികള്‍. കഴിഞ്ഞ ദിവസം നടന്ന ഉള്ളൊഴുക്ക് എന്ന സിനിമയുടെ പ്രീമിയര്‍ ഷോ കാണാന്‍ കനി കുസൃതി എത്തിയിരുന്നു. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

വീഡിയോയില്‍ കനി ധരിച്ചിരിക്കുന്ന വസ്ത്രം സോഷ്യല്‍ മീഡിയയ്ക്ക് തീരെ പിടിച്ചിട്ടില്ല. നിരവധി പേരാണ് താരത്തിനെതിരെ കേട്ടാലറയ്ക്കുന്ന വാക്കുകളുമായി സദാചാര ആക്രമണം നടത്തുന്നത്. അശ്ലീല വാക്കുകള്‍ മുതല്‍ താരത്തിന്റെ നേട്ടത്തെ പോലും ചെറുതാക്കിക്കളയുകയാണ് കമന്റ് തൊഴിലാളികള്‍. കടുത്ത ഭാഷയിലാണ് താരത്തിനെതിരെ അവഹേളനം ചൊരിയുന്നത്.

അവാര്‍ഡ് കിട്ടിയപ്പോള്‍ കനി ആകെ മാറിയല്ലോ,അവാര്‍ഡിന്റെ എണ്ണം കൂടുംതോറും തുണിയുടെ അളവ് കുറഞ്ഞുവരുന്ന പ്രതിഭാസം. എത്രയോ നല്ല നടികള്‍ മാന്യമായ വസ്ത്രം ധരിച്ചു അവര്‍ഡുകള്‍ വാരികൂട്ടിയ മലയാളം ഇന്‍ഡസ്ട്രിയുടെ ഓരോരോ അ അവസ്ഥ, ഇനി ഒരു അവാര്‍ഡും കിട്ടല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു. കിട്ടിയാല്‍ പിറന്ന പടി നടക്കുന്ന കാണേണ്ടി വരും. ഓരോ കുസൃതികള്‍ എന്നായിരുന്നു ചിലരുടെ പ്രതികരണങ്ങള്‍.

ഇതൊക്കെ കണ്ട് ഇവരെ അനുകരിക്കാന്‍ ശ്രമിക്കുന്ന ഒരുവിഭാഗം എന്തായാലും ഉണ്ടാകും. അതിനെ അവരുടെ വസ്ത്രസ്വാതന്ത്ര്യം എന്ന് ഊറ്റം കൊള്ളൂന്ന മൈത്രേയനെ പോലെയുള്ള രക്ഷിതാക്കളും ഉണ്ടാകും.എന്നിരുന്നാലും ഞങ്ങളെപോലുള്ള സാധാ മലയാളിക്ക് ഇതൊന്നും അത്ര ദഹിക്കില്ല. അതിന് മനസ്സിന്റെയും കണ്ണിന്റെയും കുഴപ്പമാണെന്ന് പറഞ്ഞ് ന്യായികരിക്കുന്നവരുണ്ടാകാം. അവര്‍ക്ക് അവരുടെ വാദം. എനിക്ക് എന്റെ അഭിപ്രായം അത്രതന്നെ എന്നായിരുന്നു ചില കമന്റുകള്‍.

അവര്‍ഡൊക്കെ കിട്ടിയില്ലേ ഒരുടുപ്പ് വാങ്ങി ഇട്ടൂടെ, എന്ത് കോലമാണ് കാണാന്‍ ഭംഗി ഉണ്ടെങ്കില്‍ കുഴപ്പമില്ല ഒരു ഐശ്വര്യം ഇല്ല മുഖത്ത്, ആദ്യമൊക്കെ മൂടിവയ്ക്കും അവാര്‍ഡ് കിട്ടുമ്പോള്‍ തുണി മൊത്തം പറിച്ചു കാണിക്കും അതാണ് മലയാള സിനിമയിലെ മട്ടഞ്ചേരി മാഫിയ, ഇവള്‍ ബ്ലൗസ് ഇടാന്‍ മറന്നോ, നേരെ ചൊവ്വേ മേല്‍വസ്ത്രങ്ങള്‍ കൂടി ധരിച്ചിരുന്നെങ്കില്‍ ഇത്ര പാടുപെടണമായിരുന്നോ, അതോ ഇതും കനിയുടെ ഒരു കുസൃതി മാത്രമോ എന്നായിരുന്നു മറ്റ് ചില കമന്റുകള്‍.

Kani Kusruti

ഓസ്‌ക്കാര്‍ കിട്ടാഞ്ഞത് ഭാഗ്യം അല്ലേല്‍ ഉടുതുണി ഇല്ലാതെ കാണേണ്ടി വരുമായിരുന്നു, ഒരു ചെറിയ അവാര്‍ഡ് കിട്ടിയപ്പോള്‍ തുണിയുടെ അളവ് ഇത്രയും കുറഞ്ഞെങ്കില്‍ ഒരു വലിയ അവാര്‍ഡ് കിട്ടിയാല്‍ പേരിനു മാത്രമേ തുണിയുണ്ടാവുള്ളൂ എന്ന്, മലയാളത്തിന് അഭിമാനം മാത്രമല്ല അപമാനം കുടിയാ, അച്ഛന്‍ നല്ലയൊരു മോട്ടിവെഷന്‍ ക്ലാസുകാരന്‍ പക്ഷെ മകളെ തുണി ഉടുപ്പിക്കാന്‍ മറന്നുപോയ ഒരു അച്ഛന്‍ എന്നും ചിലര്‍ പറയുന്നുണ്ട്.

എന്നാല്‍ കമന്റുകളോടും സൈബര്‍ ആക്രമണത്തോടും കനി ഇതുവരേയും പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയുടെ ആക്രമണവും വിമര്‍ശനവും കനി ഇതാദ്യമായിട്ടല്ല നേരിടുന്നത്. ഇതൊക്കെ അര്‍ഹിക്കുന്ന അവഗണന നല്‍കി മുന്നോട്ട് പോവും കനി എന്നുറപ്പാണ്.

Read more about: kani kusruti
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X