അച്ഛനെ പേര് വിളിക്കുന്നത് മര്യാദകേടല്ല; അമ്മയുമായി പണ്ട് അടുപ്പമില്ലായിരുന്നു: കനി കുസൃതി

മലയാള സിനിമയിലെ പ്രതിഭാധനരായ നടിമാരില്‍ ഒരാളാണ് കനി കുസൃതി. രാജ്യാന്തര ശ്രദ്ധ നേടിയിട്ടുള്ള സിനിമകള്‍ അഭിനയിച്ചിട്ടുള്ള കനിയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമെത്തിയിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങളിലൂടെ മാത്രമല്ല ഓഫ് സ്‌ക്രീനിലെ തന്റെ നിലപാടുകൡലൂടേയും കനി വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചും അമ്മയെക്കുറിച്ചുമൊക്കെ കനി സംസാരിക്കുകയാണ്. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

അച്ഛനെ പേര് വിളിക്കുന്നത് ഒരു മര്യാദകേടായി എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഞാന്‍ മൈത്രേയാ എന്ന് വിളിക്കുമ്പോള്‍ അതില്‍ ഒരു പിതാവിനോടുള്ള സ്‌നേഹവും ബഹുമാനവും ഒക്കെയുണ്ട്. ഞാന്‍ അതാണ് ശീലിച്ചിട്ടുള്ളത്. ഒരു സാധാരണ കുട്ടി അച്ഛാ എന്ന് വിളിക്കുമ്പോള്‍ അതേ വികാരം തന്നെയാണ് എനിക്ക് മൈത്രേയന്‍ എന്ന് വിളിക്കുമ്പോള്‍ കിട്ടുന്നത്. ഒരു വാക്ക് മാത്രം അല്ലേ ഇത്. അച്ഛന്‍, അമ്മ എന്ന് വിളിക്കുമ്പോള്‍ മാത്രമേ വികാരം കലരുകയുള്ളൂ എന്ന് ഞാന്‍ കരുതുന്നില്ലെന്നാണ് കനി കുസൃതി പറയുന്നത്.

Kani Kusruti

കനിയ്ക്ക് പതിനെട്ട് വയാസപ്പോള്‍ അച്ഛന്‍ ഒരു കത്ത് നല്‍കിയിരുന്നു. വലിയ ചര്‍ച്ചയായി മാറിയ കത്തായിരുന്നു അത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അതേക്കുറിച്ചും കനി സംസാരിക്കുന്നുണ്ട്. അച്ഛന്റെ കത്തിന് മറുപടി നല്‍കിയിട്ടില്ലെന്നാണ് കനി പറയുന്നത്. പക്ഷെ താനും മൈത്രേയനും ആ കത്തിലെ ഉള്ളടക്കത്തെപ്പറ്റി ഇപ്പോഴും സംസാരിക്കാറുണ്ട്. ഇപ്പോഴാമ് ആ കത്ത് മൈത്രേയന്‍ എഴുതിയിരുന്നതെങ്കില്‍ താന്‍ എന്ത് മറുപടി കൊടുക്കുമായിരുന്നു എന്നൊക്കെ ആലോചിച്ചിട്ടുണ്ടെന്നും കനി പറയുന്നു.

അമ്മയെക്കുറിച്ചും അഭിമുഖത്തില്‍ കനി സംസാരിക്കുന്നുണ്ട്. അമ്മയുമായി താന്‍ വലിയ അടുപ്പമാണ്. പക്ഷെ പണ്ട് അങ്ങനെയായിരുന്നില്ലെന്നാണ് കനി പറയുന്നത്. തനിക്ക് അമ്മയെ കണ്ടില്ലെങ്കിലും കുഴപ്പം ഉണ്ടായിരുന്നില്ല. അച്ഛനോട് ആയിരുന്നു അന്ന് കൂടുതല്‍ കണക്ഷന്‍ ഉണ്ടായിരുന്നത്. പക്ഷെ ഇരുപതുകള്‍ക്ക് ശേഷം അമ്മ എന്താണെന്ന് എനിക്ക് മനസിലായി. അമ്മ വളരെ ലൈറ്റാണ്. എനിക്കെന്തും തുറന്നു പറയാനുള്ള സ്വാതന്ത്രം എനിക്ക് അമ്മയിലുണ്ടെന്നും കനി കുസൃതി പറയുന്നു.

Kani Kusruti

തന്നെ സംബന്ധിച്ച് കുടുംബം എന്നത് ഒരു ഫീലിംഗ് ആണെന്നാണ് കനി പറയുന്നത്. അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങിയത് മാത്രമല്ല കുടുംബം എന്നും കനി പറയുന്നു. ഫാമിലി നമ്മള്‍ക്ക് ഒരു സുരക്ഷിതത്വം തരും. നമ്മുടെ ചിന്തകളെ നല്ലതാക്കാന്‍ ഫാമിലിക്ക് സാധിക്കുമെന്നാണ് കനി പറയുന്നത്. അതേസമയം അച്ഛനുമായി ആശയ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ടെന്നും നല്ല ചര്‍ച്ചകള്‍ തങ്ങള്‍ക്ക് ഇടയില്‍ നടക്കാറുണ്ടെന്നും കനി കുസൃതി പറയുന്നുണ്ട്.

താന്‍ വളര്‍ന്ന സാഹചര്യവും താരമായ ശേഷമുള്ള സാഹചര്യവും തമ്മില്‍ എപ്പോഴും കോണ്‍ഫ്‌ളിക്ടുകളുണ്ടാകാറുണ്ട് എന്നാണ് കനി പറയുന്നത്. ആള്‍ക്കാര്‍ ജാഡ എന്ന് വിളിക്കുമെന്ന് കരുതി സണ്‍ ഗ്ലാസ് പോലും ഇടാന്‍ മടിച്ചിരുന്ന കാലം തനിക്കുണ്ടായിരുന്നു എന്നാണ് കനി പറയുന്നത്. താന്‍ അത്രത്തോളം ആളുകള്‍ എന്ത് പറയും എന്ന് കരുതിയിരുന്ന വ്യക്തിയായിരുന്നു. നാടകം ചെയ്ത് തുടങ്ങിയതിന് ശേഷമാണ് അത് മാറിയതെന്നും കനി പറയുന്നു.

Read more about: kani kusruti
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X