കാശ് കൂട്ടിവച്ച് അണ്ഡം ഫ്രീസ് ചെയ്തിട്ടുണ്ട്, ആവശ്യക്കാര്‍ക്ക് കൊടുക്കാന്‍ തയ്യാറാണ്; കനി കുസൃതി

ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനങ്ങള്‍ കൊണ്ട് ഞെട്ടിക്കാറുള്ള കനി ഓഫ് സ്‌ക്രീനില്‍ തന്റെ നിലപാടുകളിലൂടേയും കയ്യടി നേടാറുള്ള നടിയാണ് കനി കുസൃതി. മികച്ച നടിക്കുള്ള പുരസ്‌കാരമടക്കം നേടിയ നടിയാണ് കനി കുസൃതി. ഇപ്പോഴിതാ അമ്മയാകുന്നതിനെക്കുറിച്ചുള്ള കനിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. എന്നെങ്കിലും കുഞ്ഞിനെ വേണമെന്നോ പ്രസവിക്കണമെന്നോ തോന്നിയാലോ എന്ന കരുതി അണ്ഡം ശീതികരിച്ചു വച്ചിട്ടുണ്ടെന്നാണ് കനി പറയുന്നത്.

'ഇപ്പോള്‍ എനിക്ക് 38 വയസ്സായി, സ്വന്തമായി ഒരു കുഞ്ഞു വേണമെങ്കില്‍ അത് ഇപ്പോഴൊക്കെ അല്ലേ പറ്റുകയുള്ളു. അതുകൊണ്ട് കുറച്ച് കാശ് സേവ് ചെയ്ത് എഗ്‌സ് ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്. ഇനി സ്വന്തമായി ഉപയോഗിക്കേണ്ടി വന്നില്ലെങ്കില്‍ പോലും ആവശ്യക്കാര്‍ക്കു ഡൊണേറ്റ് ചെയ്യാമല്ലോ' എന്നാണ് അഭിപ്രായം. ആര്‍ക്കു കൊടുക്കാനും താന്‍ തയ്യാറാണ്'' എന്നാണ് കനി കുസൃതി പറയുന്നത്.

Kani Kusruti

അതേസമയം പണ്ടുമുതലേ കുട്ടികള്‍ വേണെന്ന് തനിക്ക് തോന്നിയിരുന്നില്ലെന്നും കനി കുസൃതി പറയുന്നുണ്ട്. ''28-30 വയസ് വരെയൊക്കെ ഒരിക്കലും കുട്ടി വേണമെന്ന് തോന്നാത്ത ആളായിരുന്നു ഞാന്‍. ഗര്‍ഭിണിയാകാനൊന്നും ഒരിക്കലും തോന്നിയിട്ടില്ല. ഒരു റിലേഷന്‍ഷിപ്പിലേക്ക് പോകുമ്പോള്‍ നമ്മളെന്തായാലും കുട്ടിയുണ്ടാക്കാന്‍ പോകുന്നില്ല, നമ്മള്‍ ചിലപ്പോള്‍ ഒരുമിച്ച് ജീവിക്കാനും സാധ്യതയില്ല എന്ന് പറയും'' എന്നാണ് കനി പറയുന്നത്.

ആദ്യമൊക്കെ വേണമെങ്കില്‍ നമുക്ക് ഒരുമിച്ച് ജീവിക്കാം, പക്ഷെ രണ്ട് വര്‍ഷം കഴിയുമ്പോള്‍ എനിക്ക് വേറെയാരാളെ ഇഷ്ടപ്പെടും, അപ്പോള്‍ അവര്‍ വരും, നിങ്ങള്‍ വേറെ മുറിയില്‍ കിടക്കേണ്ടി വരും എന്നൊക്കെയാണ് ഞാന്‍ പറഞ്ഞിരുന്നതെന്നും കനി പറയുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ചെങ്കിലും ബെറ്ററായെന്നും കനി പറയുന്നു. നേരത്തെ കൂട്ടുകാരൊക്കെ ബ്രേക്കപ്പാകുമ്പോള്‍ ഇതല്ലേ, നല്ലത് അടുത്തയാളെ ഇഷ്ടപ്പെടാലോ എന്നാണ് പറഞ്ഞിരുന്നതെന്നും കനി കുസൃതി തുറന്ന് പറയുന്നു.

അതേസമയം തനിക്ക് കുഞ്ഞ് വേണം എന്ന് തോന്നിയൊരു ഘട്ടമുണ്ടെന്നും കനി പറയുന്നുണ്ട്. 28 വയസിലോ മറ്റോ നാടകം കളിക്കുമ്പോള്‍ ഞാനൊരാളെ കണ്ടു. എനിക്കയാളുടെ കൊച്ചിനെ വേണം എന്ന് തോന്നി. എന്നാല്‍ എനിക്കയാള്‍ക്ക് ഉമ്മ കൊടുക്കണം എന്ന് പോലും തോന്നിയില്ലെന്നാണ് കനി പറയുന്നത്. ആരെങ്കിലും ഉണ്ടാക്കി കൈയില്‍ തന്നാല്‍ മതി എന്നായിരുന്നു തനിക്ക് അന്ന് തോന്നിയതെന്നും കനി പറുയന്നു.

തനിക്ക് കല്യാണം കഴിഞ്ഞവരോ മോണോഗമസ് റിലേഷന്‍ഷിപ്പിലുള്ളവരുമായോ ഒരു ബന്ധം വെക്കാനിഷ്ടമില്ലെന്നും കനി പറയുന്നു. അപ്പുറത്തുള്ള സ്ത്രീയുടെ വിഷമവും കാണിക്കേണ്ടി വരുമെന്നതാണ് കനി പറയുന്ന കരാണം. കുഞ്ഞ് വേണം എന്ന് തോന്നിയ ആള്‍ പാര്‍ട്ണര്‍ ഉള്ള ആളായിരുന്നുവെന്നും അതിനാലാണ് വേണ്ടെന്ന് വച്ചതെന്നും അല്ലാത്താപക്ഷം കുട്ടിയുണ്ടാക്കാനായേനെ എന്നും താരം പറയുന്നു. സംവിധായകന്‍ ആനന്ദ് ഗാന്ധിയായിരുന്നു കനിയുടെ പങ്കാളി. തങ്ങള്‍ പിരിഞ്ഞതായി കഴിഞ്ഞ ദിവസമാണ് കനി വെളിപ്പെടുത്തിയത്.

Kani Kusruti

അതേസമയം, ആനന്ദ് അല്ലാതെ മറ്റൊരാള്‍ക്കൊപ്പവും എനിക്ക് കുഞ്ഞിനെ വളര്‍ത്താന്‍ തോന്നിയിട്ടില്ലെന്നും കനി പറയുന്നു. കുട്ടിയെ സിംഗിള്‍ മദറായേ വളര്‍ത്തൂവെന്നും കനി വ്യക്തമാക്കുന്നുണ്ട്. തന്നെ വളര്‍ത്തിയത് പോലെ കുട്ടിയേയും വളര്‍ത്തണം എന്നാണ് കനി ആഗ്രഹിക്കുന്നത്. താന്‍ വളര്‍ന്നപ്പോള്‍ മൈത്രേയനും ജയശ്രീയും തന്റെ മുന്നില്‍ വഴക്കിടാതെ നല്ല രീതിയിലാണ് വളര്‍ത്തിയത്. വഴക്കില്ലാത്ത അന്തരീക്ഷത്തില്‍ കുഞ്ഞിനെ വളര്‍ത്തണം. ഇല്ലെങ്കില്‍ ഒറ്റയ്ക്ക് വളര്‍ത്തുന്നതാണ് നല്ലതെന്ന് എന്നതാണ് കനിയുടെ നിലപാട്.

പട, വിചിത്രം, കിര്‍ക്കന്‍ എന്നീ സിനിമകളാണ് കനിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ഒകെ കംപ്യൂട്ടര്‍, മഹാറാണി എന്നീ സീരീസുകളിലും കനി അഭിനയിച്ചിട്ടുണ്ട്. 2020 ല്‍ പുറത്തിറങ്ങിയ ബിരിയാണി എന്ന സിനിമയിലെ പ്രകടനത്തിനാണ് കനിക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്.

Read more about: kani kusruti
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X