കലാകാരന്മാരെ തല്ലുന്ന പോലീസ്; ഈ മനോഭവം കുഴപ്പം; അവരെ സന്തോഷിപ്പിച്ചാലെ ഞങ്ങള്‍ക്ക് ക്ഷണം കിട്ടൂ: കണ്ണന്‍
മലയാളികള്‍ക്ക് സുപരിചിതനാണ് കണ്ണന്‍ സാഗര്‍. മിമിക്രി വേദികളിലൂടെയാണ് കണ്ണന്‍ സാഗര്‍ താരമാകുന്നത്. പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടികളുടെ ഭാഗമായി മാറി മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. ബിഗ് സ്‌ക്രീനിലും കണ്ണന്‍ സാഗര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് കണ്ണന്‍ സാഗര്‍.
കണ്ണന്‍ പങ്കുവെക്കാറുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ കായംകുളത്ത് നടന്നൊരു പരിപാടിയെക്കുറിച്ചുള്ള കണ്ണന്റെ വാക്കുകള്‍ ചര്‍ച്ചയായി മാറുന്നത്. രാത്രി പത്ത് മണിയ്ക്ക് ശേഷം പാട്ടു പാടിയ പരിപാടിയ്ക്കിടെ പോലീസ് ലാത്തി വീശിയ സംഭവത്തെക്കുറിച്ചാണ് കണ്ണന്‍ കുറിപ്പില്‍ പറയുന്നത്.

കലാകാരന്മാരും കലാപ്രസ്ഥാനങ്ങളും അതുകൊണ്ട് ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരും ഈ ഒരു വ്യവസ്ഥിതിയില്‍ മുന്നോട്ട് പോകാന്‍ വയ്യാത്ത അവസ്ഥയിലാണ് എന്നാണ് കണ്ണന്‍ സാഗര്‍ പറയുന്നത്. പ്രശ്‌നക്കാരെ നിയന്ത്രിച്ചു നിര്‍ത്തുകയല്ലേ വേണ്ടത് കലകൊണ്ട് ഉപജീവനം നടത്തുന്നവരെ ഉപദ്രവിച്ചാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് വിചാരിക്കുന്നത് തന്നെ മനോഭാവത്തിന്റെ കുഴപ്പമല്ലേ എന്നും കണ്ണന്‍ സാഗര്‍ ചോദിക്കുന്നു. കുറിപ്പ് വായിക്കാം തുടര്‍ന്ന്.
കായംകുളത്ത് ഇന്നലെ കൊല്ലം നാട്ടു തുടി എന്ന സമിതിയുടെ നാടന്‍ പാട്ട് രാത്രി 10 മണിക്ക് നിര്‍ത്തിയ ശേഷം സംഘാടകരുടെ ആവശ്യപ്രകാരം മൈക്ക് ഇല്ലാതെ പാടി അവിടെ എത്തിയ പോലീസ് നാട്ടുകാരേയും കലാകാരന്മാരേയും പൊതിരേ തല്ലുന്ന CCTV ദ്യശ്യം. സത്യത്തില്‍ കലാകാരന്മാരും കലാപ്രസ്ഥാനങ്ങളും അതുകൊണ്ട് ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരും ഈ ഒരു വ്യവസ്ഥിതിയില്‍ മുന്നോട്ട് പോകാന്‍ വയ്യാത്ത അവസ്ഥയിലാണ്.
സമയം നീട്ടികിട്ടിയെങ്കില്‍ മാത്രമേ മുന്നോട്ട് ജീവിക്കാന്‍ തന്നെ പറ്റൂ, ഒരു സീസണില്‍ ഞങ്ങള്‍ക്ക് കിട്ടുന്ന വരുമാനമാണ് ഒരു വര്‍ഷം അല്ലെങ്കില്‍ അടുത്ത സീസണ്‍ വരെ സാമ്പത്തികമായി പിടിച്ചു നിന്ന് കൊണ്ടുപോകേണ്ട സ്ഥിതി,
പ്രേക്ഷകര്‍ അവരെ സന്തോഷിപ്പിച്ചാലെ അടുത്ത സ്ഥലത്തു ഞങ്ങളെ പോലെ ഉള്ളവര്‍ക്ക് ക്ഷണം തന്നെ ഉണ്ടാവൂ.
കൂടുതല്‍ പ്രശ്‌നക്കാരെ നിയന്ത്രിച്ചു നിര്‍ത്തുകയല്ലേ വേണ്ടത് കലകൊണ്ട് ഉപജീവനം നടത്തുന്നവരെ ഉപദ്രവിച്ചാല്‍ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് വിചാരിക്കുന്നത് തന്നെ മനോഭാവത്തിന്റെ കുഴപ്പമല്ലേ, വളരെ സങ്കടം തോന്നുന്നു, നിയമം അത് അതിന്റെ വഴിയേ പോകട്ടെ അതില്‍ ഞങ്ങള്‍ സത്യസന്ദമായി ബഹുമാനപുരസരം കാണുന്നു എന്നു പറഞ്ഞാണ് കണ്ണന്‍ സാഗര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്.

രാത്രി 10 മണിക്ക് പരിപാടി നിര്‍ത്തി വയ്ക്കണം എന്നത് ഗവണ്‍മെന്റ് ഉത്തരവാണോ? എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത് കൊണ്ടുള്ള Special ഉത്തരവ് ആണോ? അതോ... എക്കാലത്തേയ്ക്കും ഉള്ളത്? എന്നായിരുന്നു ഒരാളുടെ കമന്റ്. ഹൈകോടതി ഉത്തരവാണ് പത്തുമണിക്ക് ശേഷം കലാപരിപാടികള്‍ ഒന്നും പാടില്ലാന്ന്, ഏതോ ക്ഷേത്രത്തിലോ ഉത്സവപറമ്പിലോ വഴക്കു നടന്നു അതിന്റെ പേരില്‍ സ്റ്റേഉത്തരവ് വാങ്ങിയതാണ്, ടൂറിസ്റ്റ് ബസ്സ് വിവാദം പോലെ എല്ലാവര്‍ക്കും ബാധകമായി എന്നായിരുന്നു കണ്ണന്റെ മറുപടി. അതേസമയം കണ്ണനെ വിമര്‍ശിച്ചും ആളുകള്‍ എത്തിയിട്ടുണ്ട്.
കണ്ണന്‍ ചേട്ടാ പ്രശ്‌നം പോലീസ് അല്ല. അവിടെ നിന്ന് തുള്ളിയവര്‍ തമ്മില്‍ ആണ്. അതിനു ശേഷം ആണ് പോലീസ് വരുന്നത്. ഈ സമിതിയുടെ ലൈവ് വീഡിയോയില്‍ പറയുന്നുമുണ്ട് കമ്മറ്റിക്കാര്‍ സപ്പോര്‍ട്ട് ചെയ്തില്ല എന്നും. അതായത് പ്രോഗ്രാം കമ്മറ്റിക്കാര്‍ നാടന്‍ പാട്ടുകാരുമായി ഉണ്ടായ പ്രശ്‌നം ആണ്. അതില്‍ പോലീസ് ഇടപെട്ട്. അടി കിട്ടിയത് നാടന്‍ പാട്ടുകാര്‍ക്ക് അതാണ് നടന്ന സംഭവം എന്നാണ് ഈ വീഡിയോയില്‍ നിന്നും അവരുടെ ലൈവില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്, തമ്മില്‍ അടി പിന്നീട് പോലീസിന്റെ വരവ്, അവിടെ പോലീസ് വരുന്നതിന് മുന്‍മ്പേ തന്നെ ലൈറ്റുകള്‍ താഴെ വീഴുന്നു അത് എന്ത് പറ്റിയതാണ്,
വീഡിയോ കണ്ടു. ആദ്യം അടി ഉണ്ടാക്കുന്നത്. ആ മുന്‍പില്‍ തുള്ളുന്ന വര്‍ അല്ലേ. അതിന് ശേഷം അല്ലേ പോലീസ് അങ്ങോട്ട് വരുന്നതും. ആള്‍ക്കാരെ തല്ലി ഓടിക്കുന്നതും. എനിക്ക് അങ്ങനെ യാ തോന്നിയത്. അത് എങ്ങനെ കലാകാരന്‍ മാരെ ഉപദ്രവിക്കുന്നത് ആകും എന്നാണ് ചിലരുടെ കമന്റുകള്‍.


Click it and Unblock the Notifications