ബാപ്പ മരിക്കുമ്പോള്‍ ഉമ്മയ്ക്ക് പ്രായം 29, ആട് വളര്‍ത്തിയാണ് ഞങ്ങളെ നോക്കിയത്: കണ്ണൂര്‍ ഷെരീഫ്

തന്റെ കുട്ടിക്കാലത്തെക്കുറിച്ചും ബാപ്പയേയും ഉമ്മയേയും കുറിച്ച് മനസ് തുറന്ന് കണ്ണൂര്‍ ഷെരീഫ്. ബാപ്പയുടെ അകാലത്തിലുള്ള മരണത്തെക്കുറിച്ചും തുടര്‍ന്ന് ഉമ്മ തങ്ങളെ വളര്‍ത്തിയതിനെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം സംസാരിക്കുന്നത്. വനിതയ്ക്ക് ന്ല്‍കിയ അഭിമുഖത്തിലാണ് സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായകന്‍ മനസ് തുറന്നത്.

ബാപ്പ മൂസ്സക്കുട്ടി സിംഗപ്പൂര്‍ പൗരത്വമുള്ള ആളായിരുന്നു. ലീവിന് നാട്ടില്‍ വന്ന സമയത്താണ് ഹൃദ്രോഗം മൂലം മരിക്കുന്നത്. അന്ന് 35 വയസായിരുന്നു ബാപ്പയുടെ പ്രായം. ബാപ്പയ്ക്ക് പാട്ട് വലിയ ഇഷ്ടമായിരുന്നു. അവധിയ്ക്ക് നാട്ടില്‍ വരുമ്പോള്‍ ധാരാളം പാട്ടു കാസറ്റുകള്‍ കൊണ്ടു വരുമായിരുന്നുവെന്നും കണ്ണൂര്‍ ഷെരീഫ് ഓര്‍ക്കുന്നുണ്ട്.

Kannur Sherif

ബാപ്പയെ നഷ്ടപ്പെട്ട കുട്ടികള്‍ എന്ന് ഞങ്ങള്‍ക്ക് ഒരിക്കലും തോന്നിപ്പിക്കാത്ത നിലയിലായിരുന്നു ഉമ്മ ഞങ്ങളെ വളര്‍ത്തിയത്. ഉമ്മ വളരെ നിഷ്‌കളങ്കയായ സ്ത്രീയായിരുന്നു. വീട്ടില്‍ ആരു വന്നാലും ഭക്ഷണമുണ്ടെങ്കില്‍ കൊടുത്തിരിക്കും. അത്രയ്ക്ക് അനുകമ്പയുണ്ടായിരുന്നു ഉമ്മയ്ക്ക്. വിശപ്പ് എന്താണെന്ന് നന്നായി അറിയാമായിരുന്നുവെന്നാണ് കണ്ണൂര്‍ ഷെരീഫ് പറയുന്നത്.

അഫ്‌സത്ത് എന്നായിരുന്നു ഉമ്മയുടെ പേര്. പക്ഷെ എല്ലാവരും ആത്താ എന്നാണ് വിളിച്ചിരന്നത്. ഞങ്ങളും അങ്ങനെ തന്നെ ഉമ്മയെ വിളിച്ചു. ഞങ്ങള്‍ മൂന്ന് മക്കളാണ്. ബാപ്പ മരിക്കുമ്പോള്‍ ഉമ്മയ്ക്ക് പ്രായം 29. മൂത്ത ജ്യേഷ്ഠന്‍ മുഹമ്മദ് റഫി ഒമ്പതാം ക്ലാസില്‍. ഞാന്‍ നാലാം ക്ലാസില്‍. എനിക്കൊരു സഹോദരിയുണ്ട്. സഹീറ ബാനു. അവളെ അന്ന് സ്‌കൂളില്‍ ചേര്‍ത്തിട്ടില്ലെന്നും ഷെരീഫ് ഓര്‍ക്കുന്നുണ്ട്.

ബാപ്പയുടെ വിയോഗത്തോടെ ഞങ്ങള്‍ സാമ്പത്തികമായി യത്തീമുകളായി. ആട് വളര്‍ത്തി അതിന്റെ പാല് വിറ്റു കിട്ടുന്ന വരുമാനമായിരുന്നു ഞങ്ങളുടെ ജീവിതമാര്‍ഗം. ആര്‍ഭാടങ്ങളൊന്നും ഇല്ലാത്ത കുട്ടിക്കാലമായിരുന്നു. എങ്കിലും അധികം വിശപ്പറിയാക്കാതെ ഉമ്മ ഞങ്ങളെ വളര്‍ത്തി. പക്ഷെ പല ദിവസവും ഉമ്മ പട്ടിണിയായിരുന്നു എന്നു ഞങ്ങള്‍ അറിഞ്ഞുമില്ലെന്ന് അദ്ദേഹം പറയുന്നു.

കുട്ടുകുടുംബമാണെന്ന് പറഞ്ഞല്ലോ, പണത്തിനേ ദാരിദ്യം ഉണഅടായിരുന്നുള്ളൂ, പാട്ടിനു യാതൊരു പഞ്ഞവും ഉണ്ടായിരുന്നില്ലെന്നാണ് താരം പറയുന്നത്. ഹിന്ദി പാട്ടുകളുടെ ലോകമായിരുന്നു ഞങ്ങളുടെ തറവാടായ പുത്തലോന്‍ ഹൗസ് എന്നാണ് ഷെരീഫ് റയുന്നത്. അതേസമയം മകന്‍ നല്ല പാട്ടുകാരനായി അറിയപ്പെടണം എന്ന് ഉമ്മ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ഷെരീഫ് പറയുന്നത്. ആരുമായില്ലെങ്കിലും നീ നല്ല മനുഷ്യനാകണം എന്നായിരുന്നു ഉമ്മ പറഞ്ഞിരുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

Kannur Sherif

തറവാട്ടില്‍ നിന്നും പിരിഞ്ഞപ്പോള്‍ തങ്ങള്‍ക്ക് ഒന്നുമുണ്ടായിരുന്നില്ല. പിന്നീട് വാടക വീട്ടിലാണ് താമസിച്ിരന്നത്. അവിടെ താമസിക്കുമ്പോഴുള്ള അരക്ഷിതാവസ്ഥ ഞങ്ങളെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. എങ്ങനെയെങ്കിലും കുറച്ച് സ്ഥലം വാങ്ങുക, ഉമ്മയ്ക്ക് വേണ്ടി ഒരു ചെറിയ വീട് വെക്കുക എന്നതായിരുന്നു ആഗ്രഹമെന്നും അദ്ദേഹം പറയുന്നു. അതിന് വേണ്ടി കഠിനമായി അധ്വാനിച്ചു. കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ മ്യൂസിക് ട്രൂപ്പുണ്ടാക്കി പുറത്തു പാടാന്‍ പോയി എന്നാണ് അദ്ദേഹം പറയുന്നത്.

ഗാനമേളകളിലും കല്യാണ വീടുകളിലും അമ്പലങ്ങളിലും പാടാന്‍ പോകുമായിുരന്നു. ആദ്യം പാടിയിരുന്നത് മലയാള സിനിമാ ഗാനങ്ങളായിരുന്നു. പിന്നീടാണ് മാപ്പിളപ്പാട്ടിലേക്ക് വരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അങ്ങനെ പാടിക്കിട്ടിയ പൈസ കൊണ്ടു പയ്യാമ്പലത്തു ഒരു തുണ്ടു ഭൂമി വാങ്ങി. ചെറിയ വീടു വച്ചു. ആത്താ എന്നാണല്ലോ ഉമ്മയുടെ വിളിപ്പേര്. അങ്ങനെ ഉമ്മയ്ക്കള്ള വീട് എന്ന അര്‍ത്ഥത്തില്‍ ആത്താസ് എന്ന് പേരിട്ടുവെന്നും ഷെരീഫ് പറയുന്നു. ഷെരീഫിന്റെ സഹോദരിയും കുടുംബവുമാണ് ഇപ്പോള്‍ അവിടെ താമസം.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X