'മുഖം ഒളിപ്പിച്ച് വയ്ക്കുന്നതെന്തിനാ! അത്രയ്ക്ക് ലോക ചുന്ദരനാണോ? ഓരോ പ്രഹസനം'; വിമർശകന് ചുട്ട മറുപടി നൽകി അമേയ

കരിക്കിന്റെ വെബ് സീരീസിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് അമേയ മാത്യു. ദ് പ്രീസ്റ്റ്, ആട് 2, വുള്‍ഫ്, തിമിരം എന്നിങ്ങനെ ഒരുപിടി സിനിമകളിലും അഭിനയിച്ചിട്ടുണ്ട് താരം. മോഡലിംഗ് രംഗത്തും സജീവമായ അമേയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ വൈറലായി മാറാറുണ്ട്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും തന്റെ ഓരോ വിശേഷങ്ങളും അമേയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസമാണ് താൻ വിവാഹിതയാകാൻ പോകുന്നു എന്ന വിശേഷം അമേയ ആരാധകരുമായി പങ്കുവച്ചത്. റിങ് എക്‌സ്‌ചേഞ്ചിങ് നടന്നു എന്നറിയിച്ചു കൊണ്ട് വരനൊപ്പമുള്ള ചിത്രങ്ങളാണ് അമേയ പങ്കുവച്ചത്. 'മോതിരങ്ങൾ പരസ്പരം മാറി... ഞങ്ങളുടെ സ്നേഹം എന്നെന്നേക്കുമായി വലയം ചെയ്യപ്പെട്ടു' എന്ന അടികുറിപ്പോടെ പങ്കുവച്ച ചിത്രത്തിൽ വരന്റെ മുഖം കാണിച്ചിരുന്നില്ല. പേരും വെളിപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെ നിരവധി പേരാണ് പരിഭവം അറിയിച്ചും താരത്തെ വിമർശിച്ചും കമന്റ് ചെയ്തത്.

ameya mathew

അതിനിടെ തന്നെ വിമർശിച്ച് കമന്റ് പോസ്റ്റ് ചെയ്ത ഒരാൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് അമേയ. മുഖം വെളിപ്പെടുത്താൻ താൽപര്യം ഇല്ലാതെ ഒളിപ്പിച്ചു വയ്ക്കാൻ മാത്രം ലോക സുന്ദരനാണോ വരൻ എന്ന ഒരാളുടെ കമന്റിനാണ് അമേയയുടെ മറുപടി. തനിക്കിഷ്ടമുള്ളപ്പോൾ മാത്രമേ മുഖം കാണിക്കുകയുള്ളൂ എന്നും അത് ചോദിക്കാൻ നിങ്ങൾക്ക് അവകാശമില്ലെന്നും താരം പ്രതികരിച്ചു. പരിഭവമറിയിച്ച് നിരവധി കമന്റുകൾ വന്നിരുന്നെങ്കിലും, വളരെ മോശമായ രീതിയിലുള്ള യുവാവിന്റെ പ്രതികരണമാണ് അമേയയെ ചൊടിപ്പിച്ചത്.

'നിനക്ക് നാണമില്ലേ? മുഖം കാണിക്കാൻ ആത്മവിശ്വാസം ഇല്ലാതെ ഒളിപ്പിച്ച് വയ്ക്കുന്നതെന്തിനാ? അത്രയ്ക്ക് ലോക ചുന്ദരൻ ആണോ? അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ, ഓരോരോ പ്രഹസനങ്ങൾ,' എന്നായിരുന്നു അയാളുടെ കമന്റ്. 'ഞാൻ എനിക്ക് ഇഷ്ടമുള്ളപ്പോൾ എന്റെ വരന്റെ മുഖം കാണിക്കും. ഇതിൽ നിങ്ങൾക്കൊരു കാര്യവുമില്ല.' എന്നായിരുന്നു അമേയ നൽകിയ മറുപടി. പിന്നാലെ അമേയയെ അഭിനന്ദിച്ച് നിരവധിപ്പേരാണ് കമന്റ് ചെയ്തത്.

പേരും മുഖവും വെളിപ്പെടുത്താത്തത് ഒരാളുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അതിൽ മറ്റൊരാൾക്ക് ഇടപെടാനാകില്ലെന്നുമാണ് അമേയയെ പിന്തുണച്ചവർ പ്രതികരിച്ചത്. അതേ സമയം, വിമർശനങ്ങൾ കൂടിയതോടെ വിഷയത്തിൽ അമേയ കൂടുതൽ വിശദീകരണം നൽകുകയും ചെയ്‌തു.

ameya mathew

'എന്റെ ഭാവി വരന്റെ മുഖം വെളിപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്റേതായ സ്പെഷൽ ദിവസം ഒരു സർപ്രൈസ് ആയി അത് വെളിപ്പെടുത്താൻ ഇരിക്കുകയാണ് ഞാൻ. അത്രയും സന്തോഷത്തോടെ ഒരു കാര്യം പോസ്റ്റ് ചെയ്യുമ്പോൾ മാത്രം നാട്ടുകാർക്ക് ഇത്ര പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നില്ല. എന്റെ സ്വകാര്യതയെ ദയവ് ചെയ്ത് മാനിക്കൂ', എന്നായിരുന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ അമേയ കുറിച്ചത്.

അമേയ വരന്റെ വിവരങ്ങൾ വെളിപ്പെടുത്തുന്നത് കാത്തിരിക്കുകയാണ് ആരാധകർ. അതേസമയം അമേയയുടെ സുഹൃത്ത് കിരണാണ് വരൻ എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. കിരണും മോതിരം മാറലിന്റെ ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

അതേസമയം, ഇതിനകം ഒരുപാട് പേരുടെ ഇഷ്ടം സ്വന്തമാക്കിയിട്ടുള്ള അമേയക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം അഞ്ച് ലക്ഷത്തിനു മുകളിൽ ഫോളോവേഴ്സ് ഉണ്ട്. യൂട്യുബിൽ ഏകദേശം ഇരുപതിനായിരത്തിലധികം സബ്സ്ക്രൈബേർസ് ആണ് താരത്തിനുള്ളത്. തിരുവനന്തപുരം സ്വദേശിയാണ് അമേയ. അപ്രതീക്ഷിതമായിട്ടാണ് താൻ അഭിനയ രംഗത്തേക്ക് എത്തിയതെന്ന് അമേയ മുൻപ് പറഞ്ഞിട്ടുണ്ട്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X