For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ലൊക്കേഷനിൽ പ്രശ്നമുണ്ടാകരുതെന്ന് കരുതി മിണ്ടാതിരുന്നു, പലരും തകർച്ച ആഗ്രഹിക്കുന്നു'; ദീപ തോമസ്

  |

  മോഡലിംഗിലൂടെ സിനിമയിലെത്തിയ താരമാണ് ദീപ തോമസ്. കരിക്കിന്റെ വീഡിയോകൡലൂടെയാണ് ദീപ തോമസ് ശ്രദ്ധ നേടുന്നത്. പിന്നാലെ താരം സിനിമയിലുമെത്തി.

  മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധ നേടാൻ ഇതിനോടകം തന്നെ ദീപയ്ക്ക് സാധിച്ചിട്ടുണ്ട്. അതേസമയം തന്റെ കരിയറിലും ജീവിതത്തിലും മോശം സമയങ്ങളിലൂടെ കടന്നു പോകേണ്ടി വരികയും ചെയ്തിട്ടുണ്ട് ദീപയ്ക്ക്.

  Also Read: എന്റെ ഏക മകൾ, ഇവൾ പോയപ്പോൾ ഞാനൊരുപാട് വിഷമിച്ചു; ആദ്യമായി മകളെ പരിചയപ്പെടുത്തി രേഖ

  ഇപ്പോഴിതാ മോശം സമയങ്ങളിലൂടെ കടന്നു പോയതിനെക്കുറിച്ച് മനസ് തുറക്കുകയാണ് ദീപ തോമസ്. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദീപ തോമസ് മനസ് തുറന്നത്.

  അവസരങ്ങൾക്ക് വേണ്ടി യുദ്ധം ചെയ്യുകയോ വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയോ വേണ്ടി വരുമെന്ന് ചിലരെങ്കിലും കരുതുന്നുണ്ടെന്ന അഭിപ്രായത്തോടായിരുന്നു ദീപയുടെ പ്രതികരണം.

  'അവസരങ്ങൾക്ക് വേണ്ടി എനിക്കൊരിക്കലും യുദ്ധം ചെയ്യേണ്ടി വന്നിട്ടില്ല. കരിയർ തുടങ്ങിയത് മുതൽ ഇന്നുവരെ എന്റെ കഴിവും പരിശ്രമവും കൊണ്ട് പിടിച്ചു നിന്നതാണ്. ഓഡിഷൻ വഴിയാണ് എല്ലാ സിനിമകളിലും അവസരം കിട്ടിയതെന്നാണ്' ദീപ വ്യക്തമാക്കുന്നത്.

  'ഒരു സിനിമയിൽ അഭിനയിച്ചപ്പോൾ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മുടി കത്തിപ്പോവുകയും മേക്കപ്പ് പ്രൊഡക്ട്‌സ് മോശമായതിനാൽ ചർമത്തിൽ പ്രശ്‌നമുണ്ടാവുകയുമൊക്കെ ചെയ്തിട്ടുണ്ട്. പക്ഷെ ഞാൻ പേടിച്ച് മിണ്ടിയില്ല. ഞാൻ കാരണം ലൊക്കേഷനിൽ പ്രശ്‌നമുണ്ടാകരുത് എന്ന് കരുതിയിട്ടാണ് മിണ്ടാതിരുന്നത്.'

  'ഞാൻ പീപ്പിൾ പ്ലീസറായിരുന്നു. പക്ഷെ അതിന്റെ ആവശ്യമില്ലെന്ന് ഇപ്പോൾ ബോധ്യമായി. ഒരാൾ നമ്മളെ ഉപദ്രവിച്ചാൽ തിരിച്ച് നല്ലത് പോലെ പ്രതികരിക്കുക. മിണ്ടാതിരിക്കേണ്ട ഒരു ആവശ്യവുമില്ല എന്ന് ഇന്നെനിക്ക് അറിയാമെന്നാണ്' ദീപ പറയുന്നത്.

  'സിനിമയിൽ പുതുമുഖമായതു കൊണ്ട് തന്നെ നമ്മളെ തളർത്താനും അവസരങ്ങൾ ഇല്ലാതാക്കാനും എളുപ്പമാണ്. അതൊക്കെ നമ്മൾ തരണം ചെയ്യണം. ഒരിക്കലും നമ്മളുടെ വ്യക്തിപരമായ കാര്യങ്ങൾ, ചിന്തകൾ, ഇമോഷൻസ് മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് ഞാൻ പഠിച്ചു.'

  'ചിലർ അതിലൂടെ നമ്മളെ മുതലെടുക്കാൻ ശ്രമിക്കും. അതുകൊണ്ട് ഒരിക്കലും പേടിച്ചു ജീവിക്കരുത്. ആരെയുമെന്നാണ് ദീപ ഉറച്ച ശബ്ദത്തോടെ പറയുന്നത്. ചില കാര്യങ്ങളിൽ നോ പറയേണ്ടി വരും. നോ പറഞ്ഞാൽ നോ ആണ്. ചെയ്യരുത്, ഇഷ്ടമല്ല എന്ന് പറഞ്ഞാൽ അത് ആരായാലും കേൾക്കണം.'

  Also Read: 'തേപ്പ് കാരണം സ്‌കൂളിൽ നിന്ന് തന്നെ മാറേണ്ടി വന്നു; എനിക്ക് എയ്ഡ്സ് വന്നതുപോലെ ആയിരുന്നു അവരുടെ പെരുമാറ്റം!'

  'ഏതൊരു ബന്ധത്തിലും അതിന് പ്രധാന്യമുണ്ടെന്നും' ദീപ പറയുന്നു. താരങ്ങളുടെ ജീവിതത്തിലേക്ക് എത്തിനോക്കാനുള്ള മറ്റുള്ളവരുടെ താൽപര്യത്തെക്കുറിച്ചും താരം പ്രതികരിക്കുന്നുണ്ട്. 'എപ്പോഴും സിസിടിവി നിരീക്ഷണത്തിലാണെന്നത് പോലെയാണെന്നാണ്' ദീപ പറയുന്നത്.

  'സമൂഹത്തിന്റെ കണ്ണ് എ്‌പ്പോഴും പിന്തടരും. ഒരു നടി അവർക്കിഷ്ടപ്പെട്ട വസ്ത്രം ധരിച്ചതിന് എന്തൊക്കെ കമന്റുകളാണ് നേരിട്ടത്. വീണു കിടക്കുന്നവനെ കല്ലെടുത്തെറിയുന്ന സ്വഭാവ രീതിയാണത്. അതിലാണ് പലരും ആനന്ദം കണ്ടെത്തുന്നത്.'

  'ഒരാള് സന്തോഷിക്കുന്നത് മറ്റുള്ളവർക്ക് ഇഷ്ടമല്ല എന്ന് തോന്നിയിട്ടുണ്ട്. പക്ഷെ എന്നെ ബാധിക്കുന്നത് ഈ സമൂഹമല്ല. ആരെന്ത് പറഞ്ഞാലും മൈൻഡ് ചെയ്യേണ്ടതില്ലെന്ന് ഉറച്ച ബോധ്യമുണ്ടെന്നും' താരം പറയുന്നു.

  'എന്നെ തളർത്തുന്നത് എന്റെ വ്യക്തിജീവിതവുമായി അടുപ്പമുണ്ടായിരുന്നവരാണ്. നമ്മുടെ തകർച്ച കാണാനാണ് പലരും ആഗ്രഹിക്കുന്നത് എന്ന് തോന്നിപ്പോയിട്ടുണ്ട്. എന്നെ പിന്തുണയ്ക്കണമെന്ന് ആരോടും പറയുന്നില്ല. പക്ഷെ ഉപ്രദവിക്കരുത്' എന്നാണ് ദീപയ്ക്ക് പറയാനുള്ളത്.

  കരിക്കിന്റെ വെബ് സീരീസുകളിലൂടെയാണ് ദീപ താരമാകുന്നത്. പിന്നീട് വൈറസ്, മോഹൻകുമാർ ഫാൻസ്, ഹോം തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.

  ഇപ്പോഴിതാ ഞാൻ ഇപ്പോ എന്താ ചെയ്യാ എന്ന സിനിമയിൽ നായികയായി അഭിനയിക്കുകയാണ് ദീപ തോമസ്. പിന്നാലെ അഷ്‌റഫ് ഹംസ ഒരുക്കുന്ന സുലൈഖാ മൻസിൽ എന്ന ചിത്രത്തിലും ദീപ അഭിനയിക്കുന്നുണ്ട്.

  Read more about: actress
  English summary
  Karikku Fame Deepa Thomas Opens Up About The Struggled She Faced During Initial Days-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X