സ്നേഹ ബാബു അമ്മായാവാൻ ഒരുങ്ങുന്നു; വൈറൽ വീഡിയോയുമായി കരിക്ക് താരം
അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തി കരിക്ക് താരം സ്‌നേഹ ബാബു. കരിക്ക് വെബ് സീരീസിലൂടെ ശ്രദ്ധേയയായ സ്നേഹയുടെ വിവാഹം ഈ വർഷം ആദ്യമായിരുന്നു. താൻ ഗർഭിണിയാണെന്ന വിവരം രസകരമായൊരു റീൽ വീഡിയോയിലൂടെയാണ് താരം പങ്കുവെച്ചത്. ഇതിനു താഴെ 'ആശംസകൾ മാത്രം പോരാ' എന്ന അടിക്കുറിപ്പും താരം കുറിച്ചിട്ടുണ്ട്. എന്തായാലും ആരാധകർ ഏറെ സന്തോഷത്തിലാണ്.
നിമിഷ നേരം കൊണ്ടാണ് ആ വീഡിയോ വൈറലായത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. 'എല്ലാരോടും പറയണം, എല്ലാവരും അറിയണം അതാണ് അതിന്റെയൊരു മര്യാദ' എന്ന വിനീത് ശ്രീനിവാസന്റെ ഡയലോഗുള്ള വീഡിയോ ആണ് സ്നേഹം അപ്ലോഡ് ചെയ്തത്. ഒരു കോമഡി വീഡിയോ പോലെ ഒരു ഡ്രാമയും ഇല്ലാതെ അത്രയും രസകരമായാണ് തന്റെ ജീവിതത്തിലെ വലിയ സന്തോഷം സ്നേഹ വെളിപ്പെടുത്തിയത്. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും സ്‌നേഹയ്ക്ക് ആശംസകള്‍ അറിയിച്ചു.

'എടാ മോളേ' എന്നാണ് സാനിയ ഇയ്യപ്പൻ വീഡിയോക്ക് താഴെ കമന്റിട്ടത്. 'എടാ എടാ കൺഗ്രാറ്റ്സ്' എന്നാണ് ഫെമിനാ ജോർജ് പറഞ്ഞത്. ഇത്തരത്തിൽ എല്ലാവരും ഒരുപോലെ ആശംസകൾ അറിയിച്ചിട്ടുണ്ട്. 'വീഡിയോ മാത്രം പോര, ചെലവും വേണം' എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഏകദേശം 4000നു മുകളിൽ ആളുകൾ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
സാമര്‍ഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരീസിന്റെ ഛായാഗ്രഹകന്‍ അഖിൽ സേവ്യറാണ് സ്‌നേഹയുടെ ഭര്‍ത്താവ്. സാമര്‍ഥ്യ ശാസ്ത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും സൗഹൃദത്തിലാകുന്നതും. പിന്നീട് ആ സൗഹൃദം പ്രണയമായി മാറുകയായിരുന്നു. കരിക്ക് സീരീസ് തുടങ്ങിയ കാലം മുതൽ സ്നേഹ ഇവർക്കൊപ്പമുണ്ട്. ചെറിയ വേഷങ്ങളും വലിയ വേഷങ്ങളുമായി സ്നേഹ നിറഞ്ഞു നിന്നിരുന്നു.
പതിയെ താരം സിനിമകളിലേക്കും ചുവടു വെച്ചു. ആദ്യ രാത്രി, സൂപ്പർ ശരണ്യ, മിന്നൽ മുരളി, ജലധാര പമ്പ് സെറ്റ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച വേഷങ്ങളിൽ സ്നേഹ എത്തി. ചെറിയ വേഷങ്ങളാണെങ്കിൽ പോലും നല്ല സ്ക്രീൻ സ്പെയ്സുള്ള സിനിമകളായിരുന്നു എല്ലാം. മിന്നൽ മുരളിയിൽ ടൊവിനോക്കൊപ്പവും സ്ക്രീൻ സ്പെയ്സ് കിട്ടി.

ടിക് ടോക്കിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് കരിക്കിലേക്ക് സ്നേഹക്ക് അവസരം ലഭിക്കുന്നത്. മുംബൈയിൽ ജനിച്ച് വളർന്നയാളാണ് സ്നേഹ. ഇന്റീരിയർ ഡിസൈനിൽ ഗ്രാജുവേറ്റാണ് താരം. കരിക്കിൽ എത്തിയതിനു ശേഷം ചെയ്ത വേഷങ്ങളെല്ലാം കോമഡി രീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു. ആദ്യരാത്രി എന്ന സിനിമയിലെ വേഷം കുറച്ച് ഇമോഷൻസുള്ള വേഷമായിരുന്നു.
അർജുൻ രത്തൻ, ശബരീഷ്, കിരൺ, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര എന്നിവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. അത് വലിയൊരു ആഘോഷമായിരുന്നു. ഈ വർഷം ആദ്യമായിരുന്നു വിവാഹം എങ്കിലും നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ താരം ഈ കാര്യം പങ്കു വെച്ചിരുന്നു.


Click it and Unblock the Notifications











