'ചെറുപ്പത്തിൽ കെട്ടിയിടേണ്ട അവസ്ഥയായിരുന്നു; വല്യച്ഛനെ പോലെ ബ്രഹ്മചാരി ആയാലോ എന്നാണ്!'; കാർത്തിക്കും അമ്മയും

യൂട്യൂബിൽ വൈറലായ വെബ് സീരീസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമൊക്കെ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് കാര്‍ത്തിക് ശങ്കർ. സോഷ്യൽ മീഡിയയിലൊക്കെ സജീവമായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ലോക്ക്ഡൗൺ സമയത്താണ് കാർത്തിക് കൂടുതൽ സജീവമാകുന്നത്. കാര്‍ത്തികിനെ പോലെ താരത്തിന്റെ അച്ഛനും അമ്മയും വല്യച്ഛനുമൊക്കെ വീഡിയോകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്.

അതേസമയം, കാർത്തിക്കിന്റെ അമ്മ കലാദേവി ഇപ്പോൾ ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലും അഭിനയിക്കുന്നുണ്ട്. കാർത്തിക്കിന്റെ വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ശേഷമാണ് കലാദേവി ഇപ്പോൾ ടെലിവിഷനിലേക്കും എത്തിയിരിക്കുന്നത്. എന്നാൽ അതിനും മുൻപ് താൻ നാടകങ്ങളിൽ അഭിനയിച്ചിരുന്നു എന്ന് പറയുകയാണ് കലാദേവി ഇപ്പോൾ. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ കാർത്തിക്കിനൊപ്പം എത്തിയപ്പോഴാണ് കലാദേവി ഇക്കാര്യം പറഞ്ഞത്.

karthik shankar

വിവാഹം കഴിഞ്ഞ് കാർത്തിക് ജനിച്ച ശേഷമാണ് താൻ അഭിനയം നിർത്തിയതെന്ന് അമ്മ പറഞ്ഞു. പിന്നെ കുടുംബജീവിതത്തിൽ ആയിരുന്നു ശ്രദ്ധ. കാർത്തിക് ചെറുപ്പത്തിൽ വളരെ കുരുത്തക്കേട് ആയിരുന്നു എന്നും കലാ ദേവി പറയുന്നു. വണ്ടിയുടെ കീഴിൽ കേറുകയും, കോഴിക്കൂട്ടിൽ കയറിയിരുന്ന് ഒരിക്കൽ എല്ലാവരെയും പേടിപ്പിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞു. കുരുത്തക്കേട് കാരണം കെട്ടിയിടേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും കലാദേവി പറഞ്ഞു.

ഒരിടത്ത് ഇരുത്തിയാലോ, കിടത്തിയിട്ട് പോയാലോ തിരികെ വരുമ്പോൾ കാണില്ല. അതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് അമ്മ പറഞ്ഞത്. അച്ഛനെ കുറിച്ചും വല്യച്ഛനെ കുറിച്ചുമൊക്കെ കാർത്തിക് അഭിമുഖത്തിൽ പറയുന്നുണ്ട്. അച്ഛൻ ഫോട്ടോഗ്രാഫർ ആയിരുന്നു. ഇപ്പോൾ അദ്ദേഹം നമ്മുടെ ഒപ്പം വീഡിയോ ചെയ്യാൻ കൂടി. ലോക്‌ഡോൺ സമയത്തെ വീഡിയോസൊക്കെ എടുത്തത് അച്ഛനായിരുന്നു.

വല്യച്ഛൻ വിവാഹം കഴിച്ചിട്ടില്ല. എന്റെ ഗുരുനാഥനാണ് അദ്ദേഹം. നമ്മുടെ കൂടെ തന്നെയാണ്. എന്റെ സ്പിരിച്വൽ ഗുരുവും, എന്റെ ബെസ്റ്റ് ബഡിയും ഒക്കെ അദ്ദേഹമാണ് സ്ഫടികം സിനിമയിലെ രാജൻ പി ദേവിന്റെ ക്യാരക്ടർ പോലെ ഒരു ക്യാരക്ടറാണ് അദ്ദേഹത്തിന്റേത് എന്നും കാർത്തിക് പറഞ്ഞു.

വല്യച്ഛനും മോനും തമ്മിലുള്ള ആത്മബന്ധം എനിക്ക് അറിയാമെന്നായിരുന്നു കാർത്തിക്കിന്റെ അമ്മ പറഞ്ഞത്. ഇവർ തമ്മിലുള്ള സംസാരം ഞാൻ ഒളിച്ചു നിന്നു കേൾക്കാൻ ശ്രമിച്ചാലും കേൾക്കില്ല. പിന്നെ ഇവൻ കേൾക്കാതെ എന്താണെന്ന് ഞാൻ ചോദിച്ചാലും എന്നോട് പറയില്ല, ഒരു വാക്ക് പോലും വല്യച്ഛൻ വിട്ടുപറയില്ലെന്ന് കലാദേവി പറഞ്ഞു.

അച്ഛന് അഭിനയമൊക്കെ ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ അച്ഛൻ എന്റെ ഈ പ്രായത്തിലൊക്കെ നാടകങ്ങൾ ചെയ്തിരുന്നതാണ് എന്നാണ് കാർത്തിക് പറഞ്ഞത്. പിന്നെ ആർട്ടിസ്റ്റ് ആണ്. അങ്ങനെ അത്യാവശ്യം നല്ല കഴിവുള്ള മനുഷ്യൻ ആണ് അദ്ദേഹമെന്ന് കാർത്തിക് പറഞ്ഞു.

karthik shankar

വല്യച്ഛൻ കൊച്ചിൻ ഹനീഫയുടെ ഒപ്പം അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു. അമ്മയോട് പറയുമെങ്കിലും വല്യച്ഛന്റെ അടുത്ത് ആണ് താൻ കൂടുതൽ കാര്യങ്ങളും പങ്കുവയ്ക്കാറുള്ളതെന്ന് കാർത്തിക് പറഞ്ഞത്. വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതിലും വല്യച്ഛനെ പിന്തുടരാനാണ് പ്ലാനെന്നാണ് കാർത്തിക് പറഞ്ഞത്. അദ്ദേഹത്തെ പോലെ ബ്രഹ്‌മചാരി ലൈനിൽ പോയാലോ എന്നാണ് ചിന്തയെന്ന് താരം പറഞ്ഞു.

കാർത്തിക് നൃത്തം പഠിച്ചിട്ടുണ്ടെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് തന്റെ ഇഷ്ടം കൊണ്ട് പഠിപ്പിച്ചതാണെന്നാണ് അമ്മ പറഞ്ഞത്. ഭാരതനാട്യത്തിലും, കുച്ചുപ്പുടിയിലും അരങ്ങേറ്റം കഴിഞ്ഞിരുന്നു. എന്റെ ഇഷ്ടത്തിനായിരുന്നു നൃത്തം പഠിപ്പിച്ചത്. എന്നാൽ ഇവന് വലിയ താത്പര്യം ഉണ്ടായിരുന്നില്ല. നൃത്തം പഠിക്കാനെന്ന് പറഞ്ഞ് ഇറങ്ങിയിട്ട് റബർ തോട്ടത്തിൽ പോയിരിക്കും. അത് കുറെ കഴിഞ്ഞാണ് അറിയുന്നത്. കാർത്തിക്കിന്റെ അച്ഛനും പഠനത്തിൽ ശ്രദ്ധിച്ചാൽ മതി എന്നായിരുന്നു എന്നും കലാദേവി പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X