പാന്‍ പരാഗും ട്രെയിനിലെ വൃത്തിയില്ലായ്മയും; വൈറല്‍ യാത്രയ്ക്ക് കാര്‍ത്തിക് ചെലവാക്കിയത് ലക്ഷങ്ങള്‍; വരുമാനമോ?
തന്റെ ഡാന്‍സ് റീലുണ്ടാക്കാന്‍ കേരളം മുഴുവന്‍ സഞ്ചരിച്ചും ലക്ഷങ്ങള്‍ മുടക്കിയും കാര്‍ത്തിക് സൂര്യ ഞെട്ടിച്ചിരുന്നു. പിന്നാലെ കേരളം മുതല്‍ അസം വരെ ട്രെയിന്‍ യാത്ര നടത്തിയും കാര്‍ത്തിക് സൂര്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ട്രെയിന്‍ യാത്രയുടെ ചെലവ് പുറത്ത് വിട്ടിരിക്കുകയാണ് കാര്‍ത്തിക് സൂര്യ. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു കാര്‍ത്തിക് സൂര്യ കണക്ക് പുറത്തുവിട്ടത്.
ഒമ്പത് ദിവസം നീണ്ടു നിന്ന യാത്രയുടെ ചെലവാണ് താരം പങ്കിട്ടിരിക്കുന്നത്. കന്യാകുമാരി മുതല്‍ അസം വരെയുള്ള, ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍ യാത്രയുടെ റിവ്യു തയ്യാറാക്കാനായിരുന്നു താരം വീഡിയോ ചെയ്തത്. റിവ്യു വീഡിയോ പിന്നാലെ പുറത്തു വിടുമെന്നാണ് കാര്‍ത്തിക് സൂര്യ പയറയുന്നത്.

കേരളത്തില്‍ നിന്നും അസം വരെ ട്രെയിനിലും അവിടെ നിന്നും മേഘാലയിലേക്ക് ബൈക്കിലുമായിരുന്നു യാത്രയുടെ ആദ്യ പകുതി. തിരിച്ച് നാട്ടിലേക്ക് വന്നത് വിമാന മാര്‍ഗ്ഗമായിരുന്നു. ട്രെയിന്‍ ടിക്കറ്റിന് ചെലവായത് 11,384 രൂപയാണ്. ബൈക്ക് വാടകയ്ക്ക് എടുത്തതിന് 19250 രൂപയും പെട്രോളിന് 4166 രൂപയുമായി.
വിമാന ടിക്കറ്റ് 22750 രൂപയായി. ടാക്‌സിയ്ക്ക് 7832 രൂപയും മൊത്തം യാത്രാ ചിലവ് 65412 രൂപയായിരുന്നു.
ഭക്ഷണത്തിനായിരുന്നു ഏറ്റവും കുറവ് പണം ചെലവായത്. എന്നാല്‍ ഏറ്റവും കഷ്ടപ്പെട്ടതും ഭക്ഷണത്തിന്റെ കാര്യത്തിലാണെന്നാണ് കാര്‍ത്തിക് സൂര്യ പറയുന്നത്. ഭക്ഷണരീതിയും ഭക്ഷണത്തിന്റെ ടൈം ടേബിളിലും വ്യത്യസ്തമാണ്. നാട്ടിലെ എന്തെങ്കിലും കിട്ടിയിരുന്നുവെങ്കില്‍ എന്ന് കൊതിച്ചു പോയെന്നും താരം പറയുന്നു. 11 ദിവസത്തേക്ക് 14,733 രൂപയാണ് ഭക്ഷണത്തിനായി കാര്‍ത്തിക് സൂര്യയ്ക്കും ക്യാമറമാനും ചെലവായത്. താമസസൗകര്യത്തിനായി 14237 രൂപയാണ് ചെലവായിക്കിയത്. ഇതിന് പുറമെ മിസലേനിയന്‍സ് എക്‌സ്‌പെന്‍സ് ആയി 23,383 രൂപയും ചെലവായെന്നാണ് കാര്‍ത്തിക് സൂര്യ പറയുന്നത്.
അധികചെലവ് റിവ്യുവിന് വേണ്ടി ചില സാധനങ്ങള്‍ വാങ്ങിയത്. ജീവിതത്തില്‍ ഇനി ഒരിക്കലും ആവര്‍
ത്തിക്കില്ലാത്ത കാര്യങ്ങള്‍ റിവ്യുവിന് വേണ്ടി ചെയ്തിട്ടുണ്ട്. ബാഗിനും മറ്റുമായി 17000 ലധികം രൂപയും ചെലവായി. തന്റെ യാത്രയുടെ മൊത്തം ചെലവായി കാര്‍ത്തിക് സൂര്യ പറയുന്നത് 138631 രൂപയാണ്. താരത്തിന്റെ ചെലവ് കണക്ക് അവതരിപ്പിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.
ഇത്രയും രൂപ ചെലവാക്കുമ്പോള്‍ വരുമാനം എത്രയായിരിക്കും എന്നാണ് ചിലര്‍ ചോദിക്കുന്നത്. ആ കണക്കും പങ്കിടണമെന്ന് കമന്റ്‌സ് പറയുന്നുണ്ട്. അതേസമയം വ്യത്യസ്തവും സാഹസികവുമായ വീഡിയോകള്‍ ചെയ്യുന്നതിന് കാര്‍ത്തിക് സൂര്യയെ അഭിനന്ദിക്കുന്നവരും ധാരാളമുണ്ട്.
നേരത്തെ തന്റെ യാത്രയില്‍ നിന്നുള്ള ചില വീഡിയോകള്‍ കാര്‍ത്തിക് സൂര്യ പങ്കിട്ടിരുന്നു. പാന്‍ പരാഗ് തിന്നുന്ന ഹിന്ദിക്കാരെക്കുറിച്ചും ട്രെയിനിലെ വൃത്തിയില്ലായ്മയെക്കുറിച്ചുമൊക്കെയുള്ള ഭാഗങ്ങള്‍ വൈറലായി മാറിയിരുന്നു. 5000 രൂപയുടെ ടാക്‌സി വിളിച്ചതിനേയും ചിലര്‍ വിമര്‍ശിച്ചിരുന്നു. എന്തായാലും താരം ചെലവാക്കിയ പണത്തിനും, അധ്വാനത്തിലും തക്കതായ വരുമാനം വീഡിയോയിലൂടെ തന്നെ ലഭിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.


Click it and Unblock the Notifications