വധു മുറപ്പെണ്ണാണ്, വെളുപ്പാന്‍ കാലത്ത് അച്ഛന് തോന്നിയ മോഹം വിവാഹത്തിലെത്തി; വിശേഷങ്ങളുമായി കാര്‍ത്തിക് സൂര്യ

മലയാളികള്‍ക്ക് സുപരിചിതനാണ് കാര്‍ത്തിക് സൂര്യ. അവതാരകനായും യൂട്യൂബറായുമെല്ലാം പരിചിതനാണ് കാര്‍ത്തിക് സൂര്യ. യൂട്യൂബര്‍ എന്ന നിലയിലാണ് കാര്‍ത്തിക് സൂര്യ താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ ഈ പ്രശസ്തിയാണ് കാര്‍ത്തിക് സൂര്യയെ ഒരു ചിരി ഇരു ചിരി ബംപര്‍ ചിരിയിലേക്ക് എത്തുന്നത്. മലയാളത്തിലെ ഏറ്റവും ജനപ്രീയ പരിപാടികളിലൊന്നായി മാറിയ ബംപര്‍ ചിരിയുടെ അവതാരാകനായി കയ്യടി നേടാന്‍ കാര്‍ത്തിക് സൂര്യയ്ക്ക് സാധിച്ചു.

സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരന് ഇന്ന് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടേയും പ്രിയങ്കരനാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ് കാര്‍ത്തിക് സൂര്യ. താരം വിവാഹിതനാകാന്‍ പോവുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു കാര്‍ത്തിക് സൂര്യയുടെ വിവാഹ നിശ്ചയം നടന്നത്. ആരാധകര്‍ക്ക് വലിയ സര്‍പ്രൈസായിരുന്നു ഈ വാര്‍ത്ത.

Karthik Surya

കഴിഞ്ഞ ദിവസം പങ്കുവച്ചൊരു വീഡിയോയിലാണ് കാര്‍ത്തിക് സൂര്യ തന്റെ വിവാഹത്തെക്കുറിച്ച് പറയുന്നത്. എന്നാല്‍ താരം കൂടുതലൊന്നും പറഞ്ഞിരുന്നില്ല. പിന്നാലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ആരാധകര്‍ കൂടുതല്‍ അറിയുന്നത്. വിവാഹ നിശ്ചയത്തിന് മഞ്ജു പിള്ളയും സാബുമോനും സോഷ്യല്‍ മീഡിയ താരങ്ങളായ കാര്‍ത്തിക്കിന്റെ സുഹൃത്തുക്കളുമൊക്കെ എത്തിയിരുന്നു.

ഇപ്പോഴിതാ തന്റെ വധുവിനെക്കുറിച്ചും തങ്ങളുടെ വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കാര്‍ത്തിക് സൂര്യ. യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് കാര്‍ത്തിക് സൂര്യ വിശേഷങ്ങള്‍ പങ്കുവച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

പെണ്ണിന്റെ പേര് വര്‍ഷ എന്നാണ്. മുറപ്പെണ്ണാണ്. മാമന്റെ മകളാണ്. ഒരു ദിവസം വെളുപ്പാന്‍കാലത്ത് അച്ഛന് തോന്നി, വര്‍ഷയെ കാര്‍ത്തിക്കിനെക്കൊണ്ട് കല്യാണം കഴിപ്പിച്ചാലോ എന്ന്. നിന്റെ സ്വഭാവങ്ങളുമായി ഇണങ്ങി പോകാന്‍ വര്‍ഷയ്ക്ക് സാധിക്കുമെന്ന് തോന്നല്‍ അച്ഛനുണ്ടായി. പോസിറ്റീവ് വൈബുള്ളൊരു കുട്ടിയാണ് അവള്‍. അങ്ങനെ അവളെ പോയി കണ്ടു സംസാരിച്ചു. അച്ഛന്റെ പൂര്‍ണമായ സമ്മതം ഉണ്ടെങ്കിലേ വിവാഹത്തിന് താല്‍പര്യമുള്ളൂ എന്നായിരുന്നു വര്‍ഷയുടെ മറുപടി. അങ്ങനെ അച്ഛനും അമ്മയും ചേര്‍ന്ന് വര്‍ഷയുടെ അച്ഛനെ കണ്ടു. അദ്ദേഹത്തിന് എതിര്‍പ്പുകളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മുന്നോട്ട് കൊണ്ടു പോകുന്നത്. വീഡിയോയില്‍ കാര്‍ത്തിക്കിനൊപ്പം വിശേഷങ്ങള്‍ പങ്കുവെക്കാന്‍ അച്ഛനും അമ്മയുമുണ്ടായിരുന്നു.

Karthik Surya

ഇതെല്ലാം സെറ്റപ്പ് ആക്കിയ ശേഷമാണ് എന്നോട് പറയുന്നത്. എല്ലാവരും കൂടെ ഒരു ദിവസം അരുവിപ്പുറത്ത് പോയി. അവിടെ ഒരു അരുവിയുണ്ട്. ഞങ്ങള്‍ രണ്ടു പേരേയും അവിടെ കൊണ്ടിരുത്തിയ ശേഷം ഞങ്ങളോട് സംസാരിക്കാന്‍ പറഞ്ഞു എല്ലാവരും കൂടി. ഈ സമയമത്രയും ഇവര്‍ അവിടെ ചുറ്റിനും റോന്ത് ചുറ്റുകയായിരുന്നു. അന്ന് ഞാന്‍ വര്‍ഷയോട് എനിക്ക് പറയാനുള്ളതൊക്കെ പറഞ്ഞു. വര്‍ഷയ്ക്ക് പറയാനുള്ളതൊക്കെ വര്‍ഷയും പറഞ്ഞു. നല്ല വൈബുണ്ട്. നല്ല ചിരിയാണ് വര്‍ഷയുടേത്. മൊത്തത്തില്‍ എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഓക്കെ പറയുന്നതെന്നാണ് കാര്‍ത്തിക് പറയുന്നത്.

പിന്നെ എല്ലാം വേഗത്തിലായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു സംസാരം നടക്കുന്നു. പടേന്ന് പറഞ്ഞ് നിശ്ചയം ആയി എന്നാണ് കാര്‍ത്തിക് സൂര്യ പറയുന്നത്. കാര്‍ത്തിക് സൂര്യയെ മനസിലാക്കുന്നു പെണ്‍കുട്ടിയാണെന്ന് ബോധ്യപ്പെട്ടുവെന്നാണ് അച്ഛന്‍ പറയുന്നത്. നേരത്തെ ഒരു വിവാഹത്തിന്റെ വക്കോളം എത്തിയതായിരുന്നു കാര്‍ത്തിക് സൂര്യ. എന്നാലത് നടക്കാതെ വന്നത് താരത്തിന് വലിയ വേദനയായി മാറുകയും ചെയ്തിരുന്നു. കാര്‍ത്തിക് സൂര്യയുടെ സന്തോഷത്തില്‍ സോഷ്യല്‍ മീഡിയയും പങ്കുചേരുകയാണ്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X