സ്യൂട്ട്കേസ് തിരഞ്ഞെടുക്കുന്നത് പോലെയാണ് നടിയെ വിലയിരുത്തുന്നത്, സ്വയം ദേഷ്യവും വെറുപ്പും തോന്നി: കാര്‍ത്തിക

സിഐഎ എന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രത്തിലൂടെയാണ് കാര്‍ത്തിക മുരളീധരന്‍ സിനിമയിലെത്തുന്നത്. അച്ഛന്‍ മുരളീധരന്‍ ബോളിവുഡിലെ മുന്‍നിര ഛായാഗ്രാഹകനാണ്. പികെ, ത്രീ ഇഡിയറ്റ്‌സ് തുടങ്ങിയ സിനിമകളുടെ ക്യാമറാമാന്‍. അച്ഛന്റെ പാതയിലൂടെ മകളും സിനിമയിലെത്തി. പക്ഷെ മകള്‍ തിരഞ്ഞെടുത്തത് മലയാളം സിനിമയെയാണ്. സിഐഎയിലെ സാറ കുര്യന്‍ എന്ന നായിക വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നെ കാര്‍ത്തികയെ കണ്ടത് മമ്മൂട്ടി ചിത്രം അങ്കിളിലാണ്.

ആദ്യ രണ്ട് സിനിമകളിലും ശ്രദ്ധ നേടാന്‍ കാര്‍ത്തികയ്ക്ക് സാധിച്ചു. എന്നാല്‍ പിന്നെ കാര്‍ത്തികയെ മലയാളത്തില്‍ കണ്ടില്ല. സിനിമയില്‍ നിന്നും അപ്രതക്ഷ്യയായ കാര്‍ത്തിക നാല് വര്‍ഷത്തിന് ശേഷം വീണ്ടും സജീവമാവുകയാണ്. തിരിച്ചുവരവില്‍ രൂപത്തിലും ഭാവത്തിലുമെല്ലാം ആകെ മാറി കാര്‍ത്തിക. തടിയൊക്കെ കുറച്ചാണ് കാര്‍ത്തികയുടെ വരവ്.

Karthika Muralidharan

ഇപ്പോഴിതാ താന്‍ നേരിട്ട ബോഡി ഷെയ്മിംഗിനെക്കുറിച്ച് മനസ് തുറക്കുകയാണ് കാര്‍ത്തിക. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക മനസ് തുറന്നത്. കുട്ടിക്കാലം മുതല്‍ക്കു തന്നെ താന്‍ ബോഡി ഷെയ്മിംഗ് നേരിട്ടിട്ടുണ്ട് എന്നാണ് കാര്‍ത്തിക പറയുന്നത്. ഭാരം കുറക്കണമെന്ന് തോന്നാനുണ്ടായ കാരണവും കാര്‍ത്തിക തുറന്ന് പറയുന്നുണ്ട്. താരത്തിന്റെ വാക്കുകളിലേക്ക്.

''ചെറുപ്പം മുതലേ ബോഡി ഷെയ്മിംഗ് നേരിട്ടയാളാണ് ഞാന്‍. എവിടെ പോകുമ്പോഴും നമ്മുടെ രൂപമാണ് ഏറ്റവുമാദ്യം ശ്രദ്ധിക്കപ്പെടുന്നത്. കുറച്ച് വണ്ണം വച്ചിട്ടുണ്ടല്ലോ അല്ലെങ്കില്‍ എന്താ മെലിഞ്ഞത് എന്നൊക്കെയാവും ആളുകള്‍ ചോദിക്കുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ പോലും ശരീരത്തെക്കുറിച്ച് കമന്റ് ചെയ്യും. ഒരു എട്ടാം ക്ലാസുകാരിയ്ക്ക് കരീന കപൂറിന്റെ ശരീരം കിട്ടില്ലെന്ന് പലരും മനസിലാക്കിയില്ല'' എന്നാണ് കാര്‍ത്തിക പറയുന്നത്.

എനിക്ക് ഓടാനും ചാടാനും നൃത്തം ചെയ്യാനുമൊക്കെ പറ്റുന്നുണ്ട്. എന്നിട്ടും എല്ലാവരും എന്തിനാണ് ഇത്ര ക്രൂരമായി എന്റെ ശരീരത്തെക്കുറിച്ച് പറയുന്നത് എന്നാണ് കാര്‍ത്തിക ചോദിക്കുന്നത്. അതോടെ സ്വയം ദേഷ്യവും വെറുപ്പും തോന്നി. കൂടുതല്‍ ഭക്ഷണം കഴിക്കാനും അങ്ങനെ വണ്ണം കൂടാനും തുടങ്ങിയെന്നാണ് കാര്‍ത്തിക പറയുന്നത്. സിനിമ ലോകത്ത് നില്‍ക്കുന്ന ചിന്താഗതിയെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്.

Karthika Muralidharan

തെലുഗ്-തമിഴ് സിനിമ ഇന്‍ഡസ്ട്രിയില്‍ പലരും പറയും, കുട്ടിയെ കാണാന്‍ നല്ലതാണ്. വണ്ണം കുറച്ചാല്‍ മതിയെന്ന്. അതൊക്കെ വല്ലാതെ വേദനിപ്പിച്ചിരുന്നു എന്നാണ് കാര്‍ത്തിക തുറന്നു പറയുന്നത്. മൂക്കിന് കുറച്ച് കുഴപ്പമുണ്ട്, കഴുത്ത് അങ്ങനെയാണ്, തലമുടി കൊളളില്ല... സിനിമാ മേഖലയില്‍ ആളുകള്‍ നമ്മളെ കാണുന്നത് ഇങ്ങനെയാവാം. ഒരു സ്യൂട്ട്‌കേസ് തിരഞ്ഞെടുക്കുന്നത് പോലെയാണ് നടിയെ വിലയിരുത്തുന്നത് എന്നാണ് കാര്‍ത്തിക അഭിപ്രായപ്പെടുന്നത്.

അതാണ് താന്‍ ഭാരം കുറക്കാന്‍ തീരുമാനിക്കുള്ള കാരണമായി കാര്‍ത്തിക ചൂണ്ടിക്കാണിക്കുന്നത്. ഐഡന്റിറ്റി ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതിജീവിക്കാന്‍ പറ്റില്ല. അതുകൊണ്ട് ആരോഗ്യപരമായി ഭാരം കുറയ്ക്കണമെന്ന് തോന്നിയെന്നാണ് കാര്‍ത്തിക പറയുന്നത്. ആയുര്‍വേദത്തിലൂടെയാണ് കാര്‍ത്തിക വണ്ണം കുറച്ചത്. വണ്ണം കുറക്കുമ്പോഴും ആവശ്യമുള്ള ഭക്ഷണം കഴിച്ചിരുന്നു എന്നും കാര്‍ത്തിക പറയുന്നുണ്ട്. സമ്മര്‍ദ്ദം കൊടുക്കാതെ സ്‌നേഹത്തോടെ ശരീരത്തെ നോക്കണം എന്നാണ് കാര്‍ത്തികയുടെ നിലപാട്.

More from Filmibeat

Read more about: karthika muralidharan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X