For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവർ എന്റെ മുടിയിൽ കരിയിലയടക്കം വാരിയിട്ടു, ബുംമ്ര എന്ന ഫോളോ ചെയ്തതാണ് എല്ലാവരുടേയും പ്രശ്നം'; അനുപമ

  |

  അഭിനയിച്ച ആദ്യം ചിത്രം കൊണ്ട് തന്നെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ താരമാണ് നടി അനുപമ പരമേശ്വരൻ. പ്രേമം എന്ന നിവിൻ പോളി സിനിമയിലെ മൂന്ന് നായികമാരിൽ ഒരാളായിട്ടായിരുന്നു അനുപമയുടെ സിനിമാ പ്രവേശനം.

  Recommended Video

  മലയാളത്തില്‍ തഴയപ്പെട്ടോ? ഒരുപാട് Rejections നേരിട്ടു, Anupama Parameswaran Interview

  അനുപമയുടെ ആദ്യ ഓഡീഷനായിരുന്നു പ്രേമത്തിന് വേണ്ടി നടത്തിയത്. പ്രേമം എന്ന ചിത്രത്തിൽ ഒരു നാടൻ പെൺകുട്ടിയായി വന്ന അനുപമ വളരെ പെട്ടെന്നായിരുന്നു സോഷ്യൽമീഡിയയിലും അതോടൊപ്പം തന്നെ തെലുങ്ക് അടക്കമുള്ള അന്യഭാഷകളിലും തിളങ്ങി തുടങ്ങിയത്.

  Also Read: മണി സാർ ഞങ്ങളോട് സംസാരിക്കരുതെന്ന് പറഞ്ഞു; ഐശ്വര്യക്കൊപ്പം പ്രവർത്തിക്കുന്നത് വെല്ലുവിളിയായിരുന്നെന്ന് തൃഷ

  അന്യ ഭാഷകളിലേക്ക് ചേക്കേറിയതോടെ മലയാളത്തിൽ താരത്തെ കാണാതെയായി. മലയാളത്തിൽ അനുപമ സിനിമകൾ ചെയ്യാറില്ലെങ്കിലും താരത്തിന്റെ സോഷ്യൽമീഡിയ വിശേഷങ്ങളെല്ലാം മലയാളികൾ കൃത്യമായി ശ്രദ്ധിക്കാറുണ്ടായിരുന്നു.

  ദുൽഖർ, ഗ്രിഗറിയും പ്രധാന വേഷത്തിലെത്തിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അവസാനമായി അനുപമ അഭിനയിച്ചിരുന്നത്. കൂടാതെ കുറുപ്പ് എന്ന ചിത്രത്തിൽ ചെറിയൊരു കഥാപാത്രത്തേയും അനുപമ അവതരിപ്പിച്ചിരുന്നു.

  Also Read: 'ഭര്‍ത്താവിന്റെ വീട്ടില്‍ കൊടിയ ജാതി വിവേചനം, ആദ്യ വിവാഹത്തെ കുറിച്ച് കാവ്യ പറഞ്ഞത്'; വൈറലായി കുറിപ്പ്!

  മലയാളത്തിലൂടെയാണ് തുടക്കമെങ്കിലും അനുപമയ്ക്ക് കൂടുതലായും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ലഭിച്ചത് അന്യഭാഷകളിലാണ്. അതുകൊണ്ട് തന്നെയാണ് താരം കൂടുതലായും തെലുങ്കിൽ സജീവമായി നിൽക്കുന്നത്. സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.

  കുറഞ്ഞ കാലം കൊണ്ട് നിരവധി വൈറൽ വാർത്തകൾ അനുപമയുമായി ബന്ധപ്പെട്ട് വന്നിരുന്നു. ഇപ്പോഴിത അനുപമയുടെ ഏറ്റവും പുതിയ സിനിമ കാർത്തികേയ 2 കേരളത്തിൽ റിലീസിന് തയ്യാറെടുക്കുകയാണ്.

  സെപ്റ്റംബർ 23 മൂന്നിനാണ് സിനിമ കേരളത്തിൽ റിലീസ് ചെയ്യാൻ പോകുന്നത്. പീപ്പിള്‍സ് മീഡിയ ഫാക്ടറിയും അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട് ബാനറും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണിത്.

  Also Read: സാമന്തയ്ക്ക് ചർമ്മ രോ​ഗം, ചികിത്സയ്ക്കായി വിദേശത്തേക്ക് പറന്ന് താരം, യശോദയും ശാകുന്തളവും പ്രതിസന്ധിയിൽ?

  ഇ 4 എന്‍റര്‍ടെയ്ൻമെന്‍റ്സാണ് കേരളത്തിലെ വിതരണക്കാർ. 115 കോടിയിലധികം ബോക്‌സ് ഓഫീസ് ഗ്രോസ് കളക്ഷൻ നേടിയ കാർത്തികേയ 2 ഹിന്ദി പതിപ്പിൽ മാത്രം 30ലധികം കോടിയാണ് നേടിയത്. കൂടാതെ വിദേശത്ത് 2 ദശലക്ഷം ഡോളറും സ്വന്തമാക്കിയാണ് മലയാളത്തിലേക്ക് എത്തുന്നത്.

  അനുപമ പരമേശ്വരന്‍ മുഗ്ദാ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കാര്‍ത്തികേയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖില്‍ സിദ്ധാര്‍ഥാണ്.

  ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ ബോളിവുഡ് താരം അനുപം ഖേര്‍ അവതരിപ്പിക്കുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലെത്തിയ അനുപമ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

  'എന്റെ ഐഡന്റിറ്റി തന്നെ മലയാള സിനിമാ നടിയെന്നാണ്. പലരും മലയാള സിനിമകളെ കുറിച്ച് മലയാളം ഇൻഡസ്ട്രിയെ കുറിച്ചും പറയുമ്പോൾ വളരെ അധികം വിഷമം ഉണ്ടായിട്ടുണ്ട്. എനിക്ക് മിസ് ചെയ്യാറുണ്ട്. മലയാളം സിനിമ ചെയ്യണമെന്നത് ആ​ഗ്രഹിച്ചിരുന്ന കാര്യമാണ്.'

  'പക്ഷെ പലവിധ കാരണങ്ങൾ കൊണ്ട് നടന്നില്ല. ഒരുപാട് വിഷമം ഉണ്ടായിട്ടുണ്ട്. പ്രതിഫലം എനിക്ക് വലിയ വിഷയമാവാറില്ല. സിനിമ ബേസിക്കലി ബിസിനസാണല്ലോ. ഞാൻ‌ എന്റെ പാഷനെയാണ് ഫോളോ ചെയ്യുന്നത്. എനിക്ക് അർഹിക്കുന്നത് എനിക്ക് കിട്ടിയാൽ മതി. മലയാള സിനിമ എന്നെ തഴഞ്ഞുവെന്നൊന്നും ഞാൻ പറയില്ല.'

  'എന്റേത് കേർളി ഹെയർ ആയതുകൊണ്ട് മുമ്പ് സ്കൂളിലായിരിക്കുമ്പോഴൊക്കെ കരിയില, പേപ്പർ, പേന ടോപ്പ് തുടങ്ങി എല്ലാ സാധനവും പലരും മുടിയിൽ കൊണ്ടിടാറുണ്ടായിരുന്നു.'

  'മുമ്പ് ഞാൻ എവിടേയും എന്റെ മുടിയഴിച്ചിട്ട് പോയിട്ടില്ല. ഞാനതിൽ കംഫേർട്ട് അല്ലായിരുന്നു' അനുപമ ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

  'ബുംമ്രയും ഞാനും ഫ്രണ്ട്സ് മാത്രമായിരുന്നു. ഞാൻ ബുംമ്രയെ ഫോളോ ചെയ്തതല്ല. ബുംമ്ര എന്നെ ഫോളോ ചെയ്തതാണ് എല്ലാവരുടേയും പ്രശ്നം. ബുമ്രയുടെ വിവാഹം കഴിഞ്ഞ സമയത്ത് ഞാൻ‌ ഒരു പാട്ട് പാടി പോസ്റ്റ് ചെയ്തതിന് പല മാധ്യമങ്ങളും ‍ഞാൻ ബുംമ്രയുടെ വിവാഹത്തോടെ ഡിപ്രഷനിലായി എന്നൊക്കെ എഴുതി പിടിപ്പിച്ചിരുന്നു' അനുപമ പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബുംമ്ര വിഷയത്തിൽ അനുപമ പ്രതികരിച്ചത്.

  Read more about: anupama parameswaran
  English summary
  Karthikeya 2 actress Anupama Parameswaran open up about bumrah related controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X