For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്തയ്ക്ക് ചർമ്മ രോ​ഗം, ചികിത്സയ്ക്കായി വിദേശത്തേക്ക് പറന്ന് താരം, യശോദയും ശാകുന്തളവും പ്രതിസന്ധിയിൽ?

  |

  ഫാമിലി മാൻ 2വിനും പുഷ്പയ്ക്കും ശേഷം തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിയായി മാറിയിരിക്കുകയാണ് സാമന്ത റൂത്ത് പ്രഭു. വിവാഹമോചനത്തിന് ശേഷം സിനിമയിലാണ് സാമന്ത നൂറ് ശതമാനവും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. വ്യായമത്തിലൂടേയും മറ്റും അതിനായി ശരീരത്തെയടക്കം ഊർജസ്വലതയോടെ നിർത്തുന്നുമുണ്ട് താരം.

  ഫാഷൻ ലോകത്തും തിളങ്ങുന്ന താരം കൂടിയാണ് സാമന്ത. താരത്തിന്റെ പുത്തൻ ​​ഗ്ലാമറസ് ഫോട്ടോകൾക്കെല്ലാം വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. ശാകുന്തളം, യശോദ എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സാമന്ത ചിത്രങ്ങൾ.

  Also Read: എനിക്ക് ആത്മവിശ്വാസം നൽകിയത് അവളാണ്; ഐശ്വര്യയിൽ നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ച് അഭിഷേക് പറഞ്ഞത്

  സമാന്ത റൂത്ത് പ്രഭു നായികയാകുന്ന യശോദയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. സാമന്ത കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ നായിക യശോദ ഗർഭിണിയെന്ന് വ്യക്തമാക്കുന്നതാണ് ടീസർ.

  ആ അവസ്ഥയിൽ ആവശ്യമായ സാഹചര്യങ്ങൾക്കപ്പുറം വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെയും കടന്നുപോകുന്ന യശോദയെ ടീസറിൽ കാണാം. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ വലിയ പ്രതീക്ഷകളോടെ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ പ്രധാനപെട്ട ചില രംഗങ്ങൾ ചേർത്താണ് ടീസർ നിർമിച്ചിരിക്കുന്നത്.

  Also Read: സീരിയല്‍ നടി രശ്മി ജയഗോപാൽ അന്തരിച്ചു; ഇത് അവസാന ചിത്രമാവുമെന്ന് കരുതിയില്ലെന്ന് സ്വന്തം സുജാത താരങ്ങൾ

  കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമയാണിത്. ചിത്രത്തിൽ സാമന്ത ശകുന്തളയാകുമ്പോൾ ദുഷ്യന്തനാകുന്നത് മലയാളത്തിന്റെ യുവ താരം ദേവ് മേഹനാണ്. ദുഷ്യന്തനായിട്ടുള്ള ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക് ശാകുന്തളം പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

  സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ശാകുന്തളം ഗുണശേഖറാണ് സംവിധാനം ചെയ്തിരിക്കുന്നത്.

  അതേസമയം രണ്ട് സിനിമകളുടെ അവസാന വട്ട പ്രവൃത്തികൾ പ്രതിസന്ധിയിലാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

  Also Read: '​ഗേൾഫ്രണ്ട് കോളേജിലേക്ക് പോവുമ്പോൾ ഓട്ടോ ഡ്രെെവർക്ക് ഫോൺ കൊടുക്കണം; അത്തരം ആൾക്കാരും ഉണ്ട്'

  കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം ആസ്‍പദമാക്കി ഒരുങ്ങുന്ന സിനിമയാണിത്. ചിത്രത്തിൽ സാമന്ത ശകുന്തളയാകുമ്പോൾ ദുഷ്യന്തനാകുന്നത് മലയാളത്തിന്റെ യുവ താരം ദേവ് മേഹനാണ്. ദുഷ്യന്തനായിട്ടുള്ള ദേവ് മോഹന്റെ ഫസ്റ്റ് ലുക്ക് ശാകുന്തളം പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

  സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹൻ. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ശാകുന്തളം ഗുണശേഖറാണ് സംവിധാനം ചെയ്തിരിക്കുന്നത്.

  അതേസമയം രണ്ട് സിനിമകളുടെ അവസാന വട്ട പ്രവൃത്തികൾ പ്രതിസന്ധിയിലാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

  കാരണം രണ്ട് ചിത്രത്തിലും കേന്ദ്ര കഥാപാത്രമാകുന്ന സാമന്ത വീണ്ടും ചർമ്മ രോ​ഗം പിടിപ്പെട്ട് ചികിത്സയിലാണ്. ചർമ്മ പ്രശ്നത്തിന്റെ ചികിത്സയ്ക്കായി സാമന്ത യുഎസിലേക്ക് പോയതായി റിപ്പോർട്ടുകൾ പറയുന്നു. ഈ ചർമ്മപ്രശ്നം മൂലം സാം വളരെയധികം കഷ്ടപ്പെടുകയും വിഷാദത്തിലേക്ക് വഴുതി വീഴുകയും ചെയ്തിരുന്നു മുമ്പ്.

  ചികിത്സയെല്ലാം കഴിഞ്ഞ് സാമന്ത എപ്പോഴാണ് തിരികെ വരിക എന്നത് സംബന്ധിച്ച് കൃത്യമായി വിവരമില്ല. അതിനാൽ തന്നെ സിനിമ രണ്ടും ഇപ്പോൾ റിലീസിനെത്തിക്കാനോ ചിത്രങ്ങളുടെ പ്രമോഷൻ നടത്താനോ അണിയറപ്രവർത്തകർക്ക് സാധിക്കുന്നില്ല.

  സാമന്തയുടെ സാന്നിധ്യം ഇതിനെല്ലാം ആവശ്യമാണ്. സാമന്ത എപ്പോൾ സുഖം പ്രാപിച്ച് തിരിച്ചുവരുമെന്നതിൽ നിർമ്മാതാക്കൾക്ക് ഒരു സൂചനയും ഇല്ല. ആരോഗ്യപ്രശ്നങ്ങൾ കാരണം സാമന്ത തന്റെ എല്ലാ പൊതുപരിപാടികളും കുറച്ച് നാളുകളായി നിർത്തി വെച്ചിരിക്കുകയാണ്.

  വിജയ് ദേവെരകൊണ്ടയുടെ നായികയായി തെലുങ്കിലും ഒരു പ്രധാന പ്രൊജക്റ്റ് സാമന്ത ചെയ്യുന്നുണ്ട്. ശിവ നിര്‍വാണ സംവിധാനം ചെയ്‍ത ഖുഷി എന്ന ചിത്രമാണ് സാമന്തയുടേതായി പുറത്തിറങ്ങാനുള്ളത്.

  ഖുഷി എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിര്‍വാണയുടേത് തന്നെയാണ്. സാമന്തയ്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ഇത്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

  Read more about: samantha
  English summary
  Samantha again has a skin disease, the actress flew abroad for treatment, details inside
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X