ശോഭനയ്ക്ക് പെരുമാറാന്‍ അറിയില്ല; എന്റെ മുഖം അത്ര മോശമാണോ ചേച്ചിയെന്ന് ശ്രീനി ചോദിച്ചു!

മലയാള സിനിമയിലെ അമ്മ മുഖമാണ് കവിയൂര്‍ പൊന്നമ്മ. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ തന്നെ അമ്മയായി മാറിയ താരം. മലയാള സിനിമയിലെ മുതിര്‍ന്ന താരമായ കവിയൂര്‍ പൊന്നമ്മ ധാരാളം പ്രതിഭകള്‍ക്കൊപ്പം അഭിനയിക്കുകയും ധാരാളം ഹിറ്റുകളുടെ ഭാഗമാവുകയും ചെയ്ത താരമാണ്.

ഇപ്പോഴിതാ നടി ശോഭനയെക്കുറിച്ചും നടനും തിരക്കഥാകൃത്തുമൊക്കെയായ ശ്രീനിവാസനെക്കുറിച്ചും കവിയൂര്‍ പൊന്നമ്മ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഒരിക്കില്‍ കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖം വീണ്ടും ചര്‍ച്ചയായി മാറുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

എല്ലാം ഡോണ്ട് കെയര്‍ ആണ്

ബാലചന്ദ്ര മേനോന്റെ പടത്തിന് ശേഷം അഭിനയിക്കുന്നത് കാണാമറയത്ത് എന്ന സിനിമയിലാണ്. സിനിമാക്കാരുടെ കുടുംബത്തിലാണ് ജനിച്ചതെങ്കിലും ആ രീതിയൊന്നും ഇവള്‍ക്കറിയില്ല. ആരോട് എന്ത് പറയണമെന്നോ എങ്ങനെ പെരുമാറണമെന്നോ അറിയില്ല. എല്ലാം ഡോണ്ട് കെയര്‍ ആണ്. സംവിധായകനല്ലേ വലിയ ആര്‍ട്ടിസ്റ്റല്ലേ ഭവ്യതയോടെ പെരുമാറണം എന്നൊന്നും അറിയില്ല.

സെറ്റിലെ ആദ്യത്തെ ദിവസം ആണെന്ന് തോന്നുന്നു. ഇടാനുള്ള ഡ്രസ് കൊണ്ടു കൊടുത്തിട്ട് അമ്മ ഇതൊന്ന് ഇട്ട് നോക്കൂവെന്ന് പറഞ്ഞു. ഡ്രസ് ഇട്ടപ്പോള്‍ എന്തോ പ്രശ്‌നമായിരുന്നു. എല്ലാം അഴിച്ചെടുത്ത ശേഷം കോസ്റ്റിയുമറുടെ മുഖത്തേക്ക് എറിഞ്ഞിട്ട് നീയെന്താണ് ഈ തയ്ച്ച് വച്ചിരിക്കുന്നതെന്ന് ചോദിച്ചു. ഭയങ്കര ബഹളമായിരുന്നു.

 ഭയങ്കര സ്‌നേഹമാണ്


മോളേ ഇങ്ങനൊന്നും ആരോടും പറയരുതെന്ന് ഞാന്‍ പറഞ്ഞുല്ല. ഇല്ല ആന്റി എന്താണീ തയ്ച്ച് വച്ചിരിക്കുന്നതെന്ന് നോക്ക്, അളവെടുത്തതല്ലേ എന്ന് അവള്‍ പറഞ്ഞു. അവരോട് സോഫ്റ്റായിട്ട് ശരിയാക്കാന്‍ പറഞ്ഞാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു. എന്നോട് ഭയങ്കര സ്‌നേഹമാണ്. എനിക്കും അങ്ങനെ തന്നെയാണ്. എന്റെ കൊച്ചുമകള്‍ നന്നായി ഡാന്‍സ് ചെയ്യും. അവള്‍ ഡാന്‍സ് ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് ശോഭനയെയാണ് ഓര്‍മ്മ വരുന്നത്.

ഈയ്യടുത്ത് പാലക്കാട് വച്ച് കണ്ടു. കണ്ടതും ഓടി വന്ന് കെട്ടിപ്പിടിച്ചു. എപ്പോഴും കാണുകയോ വിളിക്കുകയോ ഇല്ലെങ്കിലും ഒരു മാനസിക ബന്ധമുണ്ട്. പത്മിനിയുടേയും രാഗിണിയുടേയുമൊക്കെ സഹോദരന്റെ മകളായത് കൊണ്ടാണോ എന്നറിയില്ല. എനിക്ക് ഭയങ്കര ഇഷ്ടമുള്ള പെണ്‍കുട്ടിയാണ് ശോഭന എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. പിന്നാലെയാണ് ശ്രീനിവാസനെക്കുറിച്ച് സംസാരിക്കുന്നത്.

എനിക്കറിയാവുന്ന ശ്രീനി

എനിക്കറിയാവുന്ന ശ്രീനി ബഹുമുഖ പ്രതിഭയാണ്. നടനാണ്, തിരക്കഥാകൃത്താണ് സംവിധായകനാണ്. ഹിസ് ഹൈനസ് അബ്ദുള അഭിനയിക്കുന്ന സമയത്താണ് സംഭവം. എനിക്ക് ശ്രീനിയെ കാണുമ്പോള്‍ ചിരി വരും. ഭാസി ചേട്ടന്റെ കൂടേയും ബഹദൂറിക്കയുടെ കൂടെയും അഭിനയിക്കുമ്പോഴും അങ്ങനെ ബുദ്ധിമുട്ടാറുണ്ട്. ഹിസ് ഹൈനസ് അബ്ദുളള്ളയില്‍ മോഹന്‍ലാലിനെ കൂട്ടി കൊണ്ടു വരുന്നത് ശ്രീനിയാണ്.

കൊട്ടാരത്തിന്റെ മുകളില്‍ നിന്നും ഞാനിത് കാണുകയാണ്. ദൂരെ നിന്നും കാണുമ്പോള്‍ എനിക്കത് എന്റെ ഉണ്ണിയാണെന്ന് തോന്നുകയും ഞാന്‍ ഉണ്ണി എന്നു വിളിച്ചു കൊണ്ടു മുകളില്‍ നിന്നും ഓടി താഴേക്ക് വരുന്നതുമാണ് സീന്‍. ഓടി താഴെ എത്തുമ്പോള്‍ ശ്രീനിയെ കാണും അതോടെ ഞാന്‍ പൊട്ടിച്ചിരിക്കും. അങ്ങനെ എട്ട് ടേക്കില്‍ ഞാന്‍ ചിരിച്ചു. സംവിധായകന്‍ സിബിയാണ്. പാവമാണ്, ചിരിച്ചു കൊണ്ട് നില്‍ക്കുക മാത്രം ചെയ്യും.

എന്റെ മുഖം അത്രയ്ക്ക് മോശമാണോ

എട്ട് ടേക്ക് കഴിഞ്ഞതും ശ്രീനി എന്റെ അടുത്ത് വന്നിട്ട് ചേച്ചി എന്റെ മുഖം അത്രയ്ക്ക് മോശമാണോ എന്ന് ചോദിച്ചു. എനിക്കത് കേട്ടിട്ട് ചിരിയും കരച്ചിലുമൊക്കെ ഒരുമിച്ച് വന്നു. സത്യത്തില്‍ ശ്രീനിയുടെ മുഖത്ത് തന്നെ കോമഡിയുണ്ട്. അതുകൊണ്ടാണ് കാണുമ്പോള്‍ തന്നെ ചിരി വരുന്നതെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.

ആണും പെണ്ണും എന്ന ആമസോണ്‍ പ്രൈം ആന്തോളജയിലാണ് കവിയൂര്‍ പൊന്നമ്മ അവസാനമായി അഭിനയിച്ചത്. നെടുമുടി വേണുവും കവിയൂര്‍ പൊന്നമ്മയും ഒരുമിച്ചുള്ള രംഗങ്ങള്‍ വലിയ കയ്യടി നേടിയതായിരുന്നു. ആണും പെണ്ണും ആന്തോളജിയിലെ റാണി എന്ന ഭാഗത്താണ് താരം അഭിനയിച്ചത്.

Read more about: kaviyoor ponnamma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X