For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന് കാവ്യയുടെ സ്പെഷ്യൽ ഗിഫ്റ്റ്, ഇത് വലിയ സമ്മാനമാണെന്ന് നടനും; വൈറലായി ചിത്രങ്ങൾ

  |

  മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡിയാണ് ദിലീപും കാവ്യ മാധവനും. ഓൺ സ്‌ക്രീനിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുത്തത്.

  2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. മകൾ മീനാക്ഷിയുടെ നിർബന്ധപ്രകാരമാണ് രണ്ടാമത് ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. ഏറെനാൾ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹ പ്രഖ്യാപനം വന്നത്. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. മഹാലക്ഷ്‍മി എന്നൊരു മകൾ ഉണ്ട് ഇവർക്ക്.

  Also Read: 23-ാമത്തെ വയസിൽ ബിജു മേനോന്റെ ഭാര്യയായി; സംയുക്ത വർമ്മയുടെ വിവാഹം കഴിഞ്ഞിട്ട് ഇരുപത് വർഷം, പ്രണയകഥ വീണ്ടും

  വിവാഹശേഷം സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയാണ് കാവ്യ ഇപ്പോൾ. മഹാലക്ഷ്‍മിയുടെ കാര്യങ്ങൾ നോക്കി വീട്ടിൽ തന്നെയാണ് താരം. പൊതുവേദികളിലും വളരെ വിരളമായി മാത്രമാണ് കാവ്യ എത്താറുള്ളത്. വിശേഷ ദിവസങ്ങളിൽ ആരാധകർക്കായി തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ ദിലീപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്.

  വളരെ വിരളമായാണ് ഇവരുടെ വിശേഷങ്ങൾ ആരാധകരിലേക്ക് എത്താറുള്ളത് എന്നത് കൊണ്ട് തന്നെ അതെല്ലാം പ്രേക്ഷകർ ആഘോഷമാക്കാറുണ്ട്. അടുത്തിടെ, കാവ്യ ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് ആരാധകർ ഏറ്റെടുത്തിരുന്നു. തന്റെ ഗുരുവിന്റെ പുതിയ നൃത്ത വിദ്യാലയത്തെ കുറിച്ചുള്ള വീഡിയോയുമായാണ് കാവ്യ എത്തിയത്.

  ഇപ്പോഴിതാ, ദിലീപിന് കാവ്യ നല്‍കിയ സമ്മാനം സംബന്ധിച്ച വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദിലീപിന് കാവ്യ മാധവന്‍ നല്‍കിയ സമ്മാനമെന്ന ക്യാപ്ഷനോടെ ചില ചിത്രങ്ങളും വീഡിയോയുമാണ് പ്രചരിക്കുന്നത്.

  വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട ദലീപിന്റെ അച്ഛനൊപ്പം മകൾ മഹാലക്ഷ്മിയെയും ചേർത്തു കൊണ്ടുള്ള ഒരു കുടുംബ ഫോട്ടോയാണ് കാവ്യ ദിലീപിന് നൽകിയത്. അച്ഛനും അമ്മയ്ക്കും ഇടയിലായി ചിരിച്ച് നില്‍ക്കുന്ന മഹാലക്ഷ്മിയാണ് ചിത്രത്തിലുള്ളത്. ദിലീപിന്റെ സഹോദരിയും സഹോദരനുമെല്ലാം ഫോട്ടോയിലുണ്ട്.

  കോഴിക്കോട് സ്വദേശിനിയായ അജിത എന്ന പെൺകുട്ടിയാണ് കാവ്യയുടെ നിർദേശ പ്രകാരം ചിത്രം ഒരുക്കി നൽകിയത് എന്നാണ് വിവരം. രണ്ടു മാസം കൊണ്ടാണ് ചിത്രം തയ്യാറാക്കി ദിലീപിന് സമ്മാനിച്ചത്. ചിത്രം കണ്ട ദിലീപ് ഇത് വലിയ സമ്മനമാണെന്ന് പറയുകയും കുട്ടിക്ക് ആശംസകൾ അറിയിച്ചെന്നും പറയുന്നു. ദിലീപ് ഫോട്ടോയുമായി നിൽക്കുന്ന ചിത്രവും വൈറലാണ്. ദിലീപ് - കാവ്യ ആരാധകർ എല്ലാം ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു.

  നേരത്തെ പലവേദികളിലും അഭിമുഖങ്ങളിലും അച്ഛനെ കുറിച്ച് ദിലീപ് വാചാലനായിട്ടുണ്ട്. തന്നെ ഒരു വക്കീലായി കാണാനാണ് അച്ഛൻ ആഗ്രഹിച്ചതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. പത്മനാഭന്‍പിള്ള എന്നാണ് അച്ഛന്റെ പേര്.

  അച്ഛന്റെ ആഗ്രഹം അതായിരുന്നെങ്കിലും ദിലീപ് എത്തിപ്പെട്ടത് സിനിമയിലേക്ക് ആയിരുന്നു. പിജിക്ക് ചേര്‍ന്ന സമയത്തായിരുന്നു ദിലീപ് സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റായത്. മിമിക്രിയും സിനിമയുമൊക്കെയായി നടക്കുമ്പോൾ അച്ഛന്‍ പറഞ്ഞത് നിയമം പഠിക്കാനായിരുന്നു. അച്ഛനാഗ്രഹിച്ച വഴിയെ സഞ്ചരിക്കാന്‍ തനിക്കായില്ലെന്നാണ് ദിലീപ് പറഞ്ഞിരുന്നു.

  Also Read: തല്ലിപ്പൊളി പടത്തിൽ ഇങ്ങേർ എന്തിനഭിനയിച്ചെന്ന് തോന്നി; തിയറ്ററിൽ കണ്ടപ്പോൾ ഞാൻ ഞെട്ടി; ധ്യാൻ

  അതേസമയം, ഒരിടവേളയ്ക്കു ശേഷം ദിലീപ് വീണ്ടും മലയാള സിനിമയിൽ സജീവമാവുകയാണ്. നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വോയ്‌സ് ഓഫ് സത്യനാഥൻ, ബാന്ദ്ര, പറക്കും പപ്പൻ എന്നിവയാണ് ചിത്രങ്ങൾ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രങ്ങളിലൂടെ നടന്റെ ഒരു വമ്പൻ തിരിച്ചുവരവാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

  Read more about: dileep
  English summary
  Kavya Madhavan Gave A Special Gift To Hubby Dileep, Photos Goes Viral On Social Media - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X