'ചേച്ചി ആ പഴയ കാവ്യാ മാധവനായിട്ട് വരുമോ..' ആരാധകന്റെ ചോദ്യം ശ്രദ്ധേയം; പുതിയ ചിത്രങ്ങൾ വൈറൽ

മലയാളത്തിന്റെ സ്വന്തം കാവ്യാ മാധവൻ. 90കളിൽ വരവായ പൂക്കാലമായിരുന്നു മലയാള സിനിമക്ക് കാവ്യ. എണ്ണമറ്റ സിനിമകളിൽ നായികയായി പകർന്നാടിയ താരം ഇന്ന് അഭിനയത്തിൽ നിന്ന് പൂർണമായും വിട്ടു നിൽക്കുന്നു. കാവ്യാ മാധവൻ എന്ന പേര് സൗന്ദര്യത്തിന്റെ മറ്റൊരു രൂപമായി മാറുകയായിരുന്നു. 90കൾക്കിപ്പുറം ഇന്നും ശാലീന സൗന്ദര്യത്തിന്റെ ഒരേയൊരു ഉദാഹരണം കാവ്യ തന്നെ. സിനിമയിൽ സജീവമല്ലെങ്കിലും കാവ്യ സോഷ്യൽ മീഡിയയിൽ നിറ സാന്നിധ്യമാണ്.

ഇപ്പോൾ കാവ്യയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ വൈറലാവുന്നു. സാരിയിൽ തിളങ്ങി നിൽക്കുന്ന കാവ്യയെ കുറിച്ച് ഇൻസ്റ്റ​ഗ്രാം കമന്റ് ബോക്സ് മുഴുവൻ സംസാരമാണ്. ഓണം 2024 എന്ന ഹാഷ്ടാ​ഗോട് കൂടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. ഓണത്തിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചത്. അതീവ സുന്ദരിയായ കാവ്യയെ കാണുമ്പോൾ പഴയ കാവ്യഭം​ഗിയെ കുറിച്ച് പുകഴ്ത്തുകയാണ് ആരാധകർ. പൊതുവേ ദിലീപും കാവ്യയും ഒരുമിച്ചുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ കാവ്യ തന്റെ ഇൻസ്റ്റ​ഗ്രാം കമന്റ് ബോക്സ് ഓഫ് ചെയ്ത് വെക്കാറുണ്ട്.

Kavya Madhavan

"കാവ്യാ.. ഒരിക്കലെങ്കിലും നേരിട്ടു കാണണം എന്നുണ്ട്... നടക്കുമായിരിക്കും.. അല്ലെ.." "അഴകിന്റെ റാണി." "ചേച്ചി ആ പഴയ കാവ്യാ മാധവനായിട്ട് വരുമോ.. ഹെയർ സ്ട്രെയിറ്റനിം​ഗ് ചെയ്യാതെ നാടൻ പെണ്ണായിട്ട്. കൊച്ചി രാജാവിലെ ലുക്കില്ലെ അതുപോലെ." ഇങ്ങനെ നിരവധി ആളുകളാണ് കാവ്യയുടെ പോസ്റ്റിന് താഴെ കമൻ്റിട്ടിരിക്കുന്നത്. ചിത്രങ്ങൾ കാണുമ്പോൾ വിന്റേജ് ലുക്കിലെ കാവ്യയെ ആളുകൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്.

സിനിമയില്‍ അഭിനയിച്ചിരുന്ന സമയത്ത് തന്നെ ബിസിനസിലും കാവ്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നു. പ്രിയപ്പെട്ടവരുടെ പിന്തുണയോടെയാണ് ലക്ഷ്യ തുടങ്ങിയത്. സെലിബ്രിറ്റികള്‍ക്കും സാധാരണക്കാര്‍ക്കും പരിചയമാണ് കാവ്യ മാധവന്റെ ലക്ഷ്യ. ഇപ്പോഴിതാ ലക്ഷ്യയിലെ പുത്തന്‍ കലക്ഷന് കാവ്യ തന്നെ മോഡലായിരിക്കുകയാണ്. ഇതിനു മുന്നേയും ലക്ഷ്യയുടെ കലക്ഷൻ കാവ്യ ഫോട്ടോഷൂട്ടിലൂടെ ചെയ്തിട്ടുണ്ട്. എന്നാൽ ഈ തവണ പഴയ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടാതെയാണ് കാവ്യയുടെ വരവ്.

മനോഹരമായൊരു സാരി, അതിലും മനോഹരിയായി കാവ്യ, ഇതിപ്പോ ഏതാണ് ശ്രദ്ധിക്കേണ്ടതെന്ന കാര്യത്തില്‍ ആശയ കുഴപ്പം ഉണ്ടെന്നാണ് ആരാധകര്‍ പറഞ്ഞത്. സിനിമയിലേക്ക് എന്നാണ് തിരിച്ചുവരുന്നതെന്ന് ചോദിച്ചാല്‍ കാവ്യയ്ക്ക് മറുപടിയില്ല. കുടുംബ ജീവിതത്തിലെ തിരക്കുകള്‍ ആസ്വദിക്കുകയാണെന്നാണ് താരം പറയാറുള്ളത്. എന്നാല്‍ ബിസിനസ് രംഗത്ത് സജീവമാണ്. ഇപ്പോൾ പൂർണമായും കുടുംബത്തിനൊപ്പമാണ് കാവ്യ സമയം കണ്ടെത്തുന്നത്.

Kavya Madhavan

ഇതിനു മുന്നേ മീനാക്ഷി പഠനം പൂർത്തിയാക്കിയപ്പോൾ മീനൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ആ ചിത്രത്തിനു താഴെ നിരവധി ആളുകളാണ് നെ​ഗറ്റീവ് കമന്റുമായി എത്തിയത്. സമൂഹത്തിൽ ഇപ്പോഴും മഞ്ജുവാര്യരിനെ സപ്പോർട്ട് ചെയ്യുന്നവരും കാവ്യയെ ആരാധിക്കുന്നവരും ഉണ്ട്. അതിനാൽ പലതരം പ്രശ്നങ്ങളാണ് കാവ്യക്ക് നേരിടേണ്ടി വരാറുള്ളത്. കാവ്യയുടെ മകളായ മഹാലക്ഷ്മി പ്രേക്ഷകര്‍ക്കും പരിചിതയാണ്. പൊതുവേദികളിലും മറ്റ് ചടങ്ങുകളിലുമൊക്കെ പങ്കെടുക്കാനായി കുടുംബസമേതനായാണ് ദിലീപ് എത്താറുള്ളത്.

മഹാലക്ഷ്മിയെ കാണുമ്പോൾ കാവ്യയുടെ തനി പകർപ്പാണെന്നാണ് ആരാധകർ പറയുന്നത്. മാമാട്ടിക്കുട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മി അച്ഛനൊപ്പം എപ്പോഴും കുറുമ്പ് കാണിച്ച് നടക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. സിനിമയിൽ നിന്ന് വിട്ട് നിന്നെങ്കിലും പ്രേക്ഷകർക്കൊപ്പം തന്നെ കാവ്യാ മാധവൻ ഇന്നും ഉണ്ട്.

പോസ്റ്റ്

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X