പഴയ ലുക്കിലേക്ക് തിരികെയെത്താൻ ശസ്ത്രക്രിയ? കാവ്യയുടെ അതിശയിപ്പിക്കുന്ന മാറ്റത്തെ കുറിച്ച് ആരാധകർ!

മലയാള സിനിമയുടെ മുഖശ്രീയായി വിശേഷിപ്പിക്കപ്പെട്ട നടിയാണ് കാവ്യ മാധവൻ. ശാലീന സൗന്ദര്യമെന്നാൽ മലയാളികൾക്കത് കാവ്യയാണ്. ബാലതാരമായി സിനിമയിലെത്തിയ കാവ്യ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലാൽ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ നായികയാകുന്നത്. അന്നത്തെ ആ ഒമ്പതാം ക്ലാസുകാരി പിന്നീട് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നായികയായി മാറി. ഇന്നും പല നടിമാരും ആഗ്രഹിക്കുന്നത് പോലുള്ള നായികാ പ്രാധാന്യമുള്ള വേഷങ്ങളാണ് കാവ്യക്ക് ചുരുങ്ങിയ കാലം കൊണ്ട് ലഭിച്ചത്.

നടൻ ദിലീപുമായുള്ള വിവാഹശേഷം ഇപ്പോൾ സിനിമയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് കാവ്യ. മകൾ മഹാലക്ഷ്മിയുടെ പഠനവും മറ്റുമായി കാവ്യ തിരക്കിലാണ്. മഹാലക്ഷ്മിക്ക് അഞ്ച് വയസ്സാണ് ഇപ്പോൾ പ്രായം. അതിനിടെ കാവ്യയുടെ പുതിയ മേക്കോവറാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. അടുത്തിടെ പൊതുവേദിയിലെത്തിയ കാവ്യയുടെ ചിത്രങ്ങൾ വൈറലാകുന്നതിനൊപ്പമാണ് മേക്കോവർ സംബന്ധിച്ച ചർച്ചകളും സജീവമാകുന്നത്. 38-കാരിയായ കാവ്യ തന്റെ പഴയ ലുക്കിലേക്ക് എത്തിയിരിക്കുന്നു എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

dileep kavya

പ്രസവശേഷം ശരീരത്തിനുണ്ടായ മാറ്റങ്ങൾക്കെല്ലാം ഗുഡ്ബൈ പറഞ്ഞുകൊണ്ടാണ് കാവ്യ പഴയരൂപത്തിലെത്തിയിരിക്കുന്നത്. കാവ്യയുടെ പഴയ ചിത്രങ്ങളും പുതിയതും താരതമ്യം ചെയ്തുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നത്. കാവ്യ സൗന്ദര്യവർധക ചികിത്സകൾ നടത്തിയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് ഇപ്പോൾ ആരാധകർ. മുൻപ് നൽകിയ അഭിമുഖങ്ങളിലൊക്കെ ജീവിതത്തിൽ കൃത്യമായ ചിട്ടകൾ വച്ച് പുലർത്തുന്ന ആളാണെന്ന് കാവ്യ പറഞ്ഞിട്ടുണ്ട്. വെളുപ്പിന് ഉണർന്ന് കുറച്ചു സമയം പ്രാർത്ഥനയ്ക്കും, വ്യായാമത്തിനുമായി മാറ്റി വയ്ക്കാറുണ്ട് താരം. നല്ല ഉറക്കവും തനിക്ക് പ്രധാനമാണെന്ന് കാവ്യ പറഞ്ഞിട്ടുണ്ട്.

എന്നാൽ കാവ്യയുടെ പെട്ടെന്നുള്ള ഈ രൂപമാറ്റത്തിന് പിന്നിൽ ലൈപ്പോസക്ഷൻ ശസ്ത്രക്രിയ ആകുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ശരീരത്തില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്നതിനായുള്ള ശസ്ത്രക്രിയ ആണിത്. ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് നീക്കം ചെയ്യുന്നതോടെ പുതിയ രൂപത്തിലേക്ക് എത്താൻ സാധിക്കും.

മുഖത്തിന്റെ ഭാഗങ്ങളിലും മറ്റും കൂടുതൽ കൊഴുപ്പ് ചിലരിൽ കണ്ടുവരാറുണ്ട്. കാവ്യയുടെ പഴയ ചിത്രങ്ങളിൽ ഡബിൾ ചിൻ കാണാൻ സാധിക്കും. എന്നാൽ ഇപ്പോൾ അതില്ല അതിനുകാരണം സൗന്ദര്യവർദ്ധക ശസ്ത്രക്രിയകളോ അല്ലെങ്കിൽ അത്തരം ട്രീറ്റ്മെന്റുകളോ ആകാമെന്നാണ് സോഷ്യൽമീഡിയയുടെ കണ്ടെത്തൽ. അതേസമയം കൃത്യമായ ഡയറ്റും വ​ർക്കൗട്ടും തന്നെയാണ് കാവ്യയുടെ മാറ്റത്തിനു പിന്നിലെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

kavya

മറ്റു ഭാഷകളിൽ സൗന്ദര്യ വർധക ശസ്ത്രക്രിയകൾ സജീവമാണെങ്കിലും മലയാളത്തിലെ താരങ്ങൾ പൊതുവെ അതിന് തയ്യാറാകാറില്ല. എങ്കിലും ചില നടിമാർ ശരീരസൗന്ദര്യം മെച്ചപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയയായി എന്ന പഴി കേട്ടിട്ടുണ്ട്. മഞ്ജു വാര്യർ, അനശ്വര രാജൻ, ഭാവന തുടങ്ങിയ താരങ്ങളൊക്കെ അക്കൂട്ടത്തിലുണ്ട്.

മഞ്ജു വാര്യർ രണ്ടാം വരവിൽ ആദ്യം ചെയ്‌തത്‌ പ്ലാസ്റ്റിക് സർജറി ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ജർമ്മനിയിൽ പോയി സർജറി ചെയ്തു എന്നായിരുന്നു അഭ്യൂഹം. എന്നാൽ മഞ്ജു ഈ വാർത്തകൾ നിഷേധിച്ചിരുന്നു. പത്താം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ജർമനിയിൽ പോകുന്നത്. അല്ലാതെ ഞാൻ ജർമ്മനി കണ്ടിട്ട് കൂടിയില്ല എന്നായിരുന്നു മഞ്ജു പറഞ്ഞത്.

യുവനടിമാരിൽ ഈ പഴി കേട്ട താരം അനശ്വര രാജനാണ്. അനശ്വരയുടെ പെട്ടന്നുള്ള രൂപമാറ്റം ഞെട്ടിക്കുന്നതായിരുന്നു. മുഖത്തിന്റെ ഭംഗി വർധിപ്പിക്കാൻ താരം പ്ലാസ്റ്റിക്ക് സർജറി ചെയ്തുവെന്നുള്ള വാർത്തകളാണ് പുറത്തുവന്നത്. എന്നാൽ അനശ്വര ഈ വാർത്ത നിഷേധിച്ചു. ഭാവനയുടെ രൂപമാറ്റത്തെക്കുറിച്ചും മുൻപ് ആരാധകർക്കിടയിൽ ചർച്ചകൾ നടന്നിരുന്നു.

Read more about: kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X