ഒരേസമയം, ഒരേ പോലുള്ള ട്വീറ്റുകളുമായി കീര്‍ത്തിയും അനിയും; വീണ്ടും തലപൊക്കി പ്രണയ വാര്‍ത്തകള്‍!
താരജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ഗോസിപ്പ്. താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ സര്‍വ്വ സാധാരണമാണ്. പ്രണയം മുതല്‍ വിവാഹ മോചനം വരെ ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടാറുണ്ട്. സമീപകാലത്തായി അത്തരത്തില്‍ പ്രചരിച്ച വലിയ ഗോസിപ്പുകളിലൊന്നായിരുന്നു അനിരുദ്ധും കീര്‍ത്തി സുരേഷും വിവാഹം കഴിക്കാന്‍ പോകുന്നുവെന്നത്. ഇപ്പോഴിതാ ഇരുവരേയും കുറിച്ചുള്ള പുതിയ വാര്‍ത്തയും ചര്‍ച്ചയായി മാറുകയാണ്.
തെന്നിന്ത്യയിലെ സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകനാണ് അനിരുദ്ധ്. തന്റെ പാട്ട് കൊണ്ട് ഒരു സിനിമയെ മൊത്തം ലിഫ്റ്റ് ചെയ്യാന്‍ സാധിക്കുന്ന പ്രതിഭ. ഒരുക്കുന്ന ഓരോ പാട്ടുകളും ഹിറ്റുകള്‍. മാസത്തില്‍ ഒരു സൂപ്പര്‍ ഹിറ്റ് പാട്ടെന്ന നിലയില്‍ ഇന്ന് ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ചര്‍ച്ചയാകുന്ന സംഗീത സംവിധായകനാണ് അനിരുദ്ധ്. ഇപ്പോഴിതാ ബോളവുഡിലേക്കും ചുവടു വച്ചിരിക്കുകയാണ് അനിരുദ്ധ്.

കീര്‍ത്തി സുരേഷ് ആകട്ടെ ദേശീയ പുരസ്‌കാരം അടക്കം നേടിയ നടിയും. നടി മേനകയുടേയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും മകളായ കീര്‍ത്തി അവരുടെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച കീര്‍ത്തി പിന്നീട് തമിഴിലേയും തെലുങ്കിലേയും മുന്‍ നിര നായികയായി മാറുകയായിരുന്നു. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്.
കീര്‍ത്തിയും അനിരുദ്ധും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ പോവുകയാണെന്നും നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അധികം വൈകാതെ കെട്ടടങ്ങുകയും ചെയ്തു. അതേസമയം ഈയ്യടുത്ത് വീണ്ടും ഈ വിഷയം ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടി. ഇതിന് പിന്നാലെ ഇപ്പോഴിതാ ഇരുവരുടേയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തെക്കുറിച്ച് കീര്‍ത്തിയും അനിരുദ്ധും പങ്കുവച്ച ട്വീറ്റുകളാണ് ചര്‍ച്ചയ്ക്ക് കാരണം. രണ്ടു പേരും ചെന്നൈ വിമാനത്താവളത്തില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളെ പ്രശംസിച്ചു കൊണ്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് കരുതുന്ന ചിലര്‍ അതിലെ സാമ്യത ചൂണ്ടിക്കാണിക്കുകയായിരുന്നു. കീര്‍ത്തിയും അനിരുദ്ധും ഒരുമിച്ചാണോ യാത്ര നടത്തിയതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
തങ്ങള്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്തകളോട് കീര്‍ത്തിയും അനിരുദ്ധും ഇതുവരേയും പ്രതികരിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഈ വാര്‍ത്തകള്‍ നിഷേധിച്ചു കൊണ്ട് കീര്‍ത്തിയും അച്ഛന്‍ സുരേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. 'തീര്‍ത്തും തെറ്റായ വാര്‍ത്തയാണ്. റിപ്പോര്‍ട്ടുകളെല്ലാം അടിസ്ഥാനരഹിതമാണ്, അതില്‍ ഒരു കണിക പോലും സത്യമില്ല. ഇതിനു മുന്‍പ് ഇതുപോലെയുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട്, ഇതാദ്യമായല്ല അവളെക്കുറിച്ചും അനിരുദ്ധിനെ കുറിച്ചും ആരെങ്കിലും ഇങ്ങനെയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത്' എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്.

അതേസമയം ഇതാദ്യമായിട്ടല്ല കീര്‍ത്തിയുടെ വിവാഹം ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്. നേരത്തേയും താരത്തിന്റെ പേരിനൊപ്പം പലരുടേയും പേര് ചേര്‍ത്തുവച്ച് ഗോസിപ്പുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെല്ലാം അല്‍പ്പായുസ് മാത്രമാണുണ്ടായിരുന്നത്. മാമന്നന്‍, ഭോല ശങ്കര്‍ എന്നീ സിനിമകളാണ് കീര്‍ത്തിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. സൈറണ്‍, രഘു താത്ത, റിവോള്‍വര്‍ റീത്ത എന്നിങ്ങനെ ഒരുപിടി ചിത്രങ്ങള്‍ കീര്‍ത്തിയുടേതായി അണിയറയില്‍ ഉണ്ട്.
തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക് എത്തിയിരിക്കുകയാണ് അനിരുദ്ധ്. ഷാരൂഖ് ഖാന്‍ ചിത്രം ജവാനില്‍ സംഗീതം ഒരുക്കിയാണ് അനിരുദ്ധിന്റെ ബോളിവുഡ് എന്‍ട്രി. ചിത്രത്തിലെ പാട്ടുകളും പശ്ചാത്തല സംഗതീവുമെല്ലാം വന്‍ ഹിറ്റായി മാറുകയും ചെയ്തു.


Click it and Unblock the Notifications