'അറിഞ്ഞുകൊണ്ട് പരാജയ ചിത്രങ്ങൾ എന്തിനു ചെയ്യണം?' ചോദ്യങ്ങൾക്ക് മറുപടി നൽകി കീർത്തി സുരേഷ്

ഇന്ത്യൻ സിനിമയുടെ അഭിമാന താരമാണ് കീർത്തി സുരേഷ്. താരപുത്രി എന്ന പദവിയിയല്ലാതെ സ്വന്തം അധ്വാനത്തിലൂടെ മുന്നോട്ട് വന്ന ആർട്ടിസ്റ്റാണ് കീർത്തി. വ്യത്യസ്തത നിറഞ്ഞ കഥയും കഥാപാത്രങ്ങളുമാണ് കീർത്തി ഇപ്പോൾ ചെയ്യുന്നത്. 'രഘു താത്ത' എന്ന തമിഴ് ചിത്രമാണ് കീർത്തിയുടെ പുതിയ റിലീസ്. ചിത്രം ഏറെ പ്രതീക്ഷകൾ നിറക്കുന്നുണ്ട്. മാത്രമല്ല മറ്റൊരു കരിയർ ബെസ്റ്റ് പെർഫോമൻസായിരിക്കും എന്നും ആരാധകർ പ്രതീക്ഷിക്കുന്നു.

കീർത്തി സുരേഷ് വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ ആർട്ടിസ്റ്റാണ്. സിനിമയിൽ എത്തിയത് തന്നെ ഒരു പക്കാ കൊമേഴ്ഷ്യൽ സിനിമയിലൂടെയാണ്. അതിനു ശേഷം അതുപോലെ നിരവധി സിനിമകൾ ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ വളരെ വ്യത്യസ്തമാർന്ന സിനിമകളും കഥയുമാണ് കീർത്തി തിരഞ്ഞെടുക്കുന്നത്. ആ തിരഞ്ഞെടുപ്പുകൾ പലപ്പോഴും ശരിയാവാറുമുണ്ട്. ഇപ്പോൾ കുറച്ച് നാശുകളായി കീർത്തി തന്റെ ട്രാക്ക് മാറ്റിയാണ് സിനിമകൾ ചെയ്യുന്നത്. അതിനെ കുറിച്ച് എസ് എസ് മ്യൂസിക്കിലൂടെ താരം പറയുന്നത് ഇങ്ങനെ.

Keerthy Suresh

"ഞാൻ എപ്പോഴും കഥ കേൾക്കുമ്പോൾ എങ്ങനെയുള്ള സബ്ജക്ട് ആണെന്ന് ആദ്യം നോക്കും. എങ്ങനത്തെ ജോണർ ആണ് എന്ന് നോക്കും. പ്രധാനമായും ഞാൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ള കഥാപാത്രമാണോ ഇതെന്ന് നോക്കും. ഇതുവരെ ഇന്ത്യൻ സിനിമയിൽ വരാത്ത കഥയോ കഥാപാത്രമോ ഒന്നുമല്ല ഞാൻ നോക്കുന്നത്. ചില കഥാപാത്രങ്ങൾ നേരത്തെ മറ്റൊരു ആർട്ടിസ്റ്റ് ചെയ്തിട്ടുണ്ടാവും. എന്നാൽ എന്റെ കരിയറിൽ ഞാൻ ചെയ്യാത്ത കഥാപാത്രമാണോ എന്നാണ് എനിക്ക് പ്രധാനം."

"മൊത്തത്തിൽ ആ സിനിമയെ കാണുമ്പോൾ എങ്ങനെ ഉണ്ടാവുമെന്ന് ഞാൻ നോക്കും. അത് എന്റെ ഫിലിമോ​ഗ്രാഫിയിൽ വ്യത്യസ്തമാണോ എന്നാണ് ഞാൻ നോക്കാറ്. പിന്നെ എനിക്ക് എപ്പോഴും പുതിയ സംവിധായകർക്കൊപ്പം വർക്ക് ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. ഏകദേശം 6 സിനിമയോളം ഞാൻ പുതിയ സംവിധായകർക്കൊപ്പം സിനിമ ചെയ്തിട്ടുണ്ട്. എനിക്ക് പരീക്ഷണ ചിത്രകളുടെ ഭാ​ഗമാവാൻ വലിയ ഇഷ്ടമാണ്. എന്നാൽ അതിന്റെ പേരിൽ ആളുകൾ എന്നോച് ചോദിക്കാറുണ്ട് എന്തിനാണ് ആ സിനിമ ചെയ്യുന്നതെന്ന്?"

Keerthi Suresh

അതായത് ഇത് പരാജയം ആവുമെന്ന് അറിഞ്ഞിട്ടും ഇത്തരം സിനിമകൾ എന്തിനു ചെയ്യുന്നു എന്നാണ് കീർത്തി നേരിടുന്ന ചോദ്യങ്ങൾ. എന്നാൽ കീർത്തി പറയുന്നത് അത്തരത്തിൽ ചിത്രം പരാജയപ്പെടുമെന്ന് നേരത്തെ മനസിലാക്കിയാൽ അറിഞ്ഞു കൊണ്ട് ആ സിനിമ ആരും ചെയ്യില്ല എന്നാണ്. കീർത്തി സുരേഷ് പൊതുവേ എല്ലാ തരം സിനിമകളുടേയും ഭാ​ഗമാവാൻ ശ്രമിക്കുന്ന അഭിനേത്രിയാണ്. ഏകദേശം 5 കൊമേഴ്ഷ്യൽ സിനിമകൾ അടുത്തടുത്ത് ചെയ്തതിനു ശേഷമാണ് കീർത്തിക്ക് മഹാനടി എന്ന ചിത്രം ലഭിക്കുന്നത്.

മാത്രമല്ല കീർത്തിയുടെ കരിയറിലെ ആദ്യത്തെ വേറിട്ട കഥാപാത്രവും മഹാനടി തന്നെയായിരുന്നു. ആ പരീക്ഷണത്തിലൂടെ കീർത്തി നേടിയത് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരമാണ്. എന്നാൽ മഹാനടിക്കു ശേഷം സാമി സ്ക്വയർ, സണ്ടക്കോഴി 2, സർക്കാർ തുടങ്ങിയ പക്കാ എന്റർടെയനറുകളാണ് പിന്നീട് താരം ചെയ്തത്. കൽകിയിൽ ബുജിയായി വന്ന് എല്ലാവരെയും ചിരിപ്പിച്ച കീർത്തി പുതിയ ചിത്രമായ രഘു താത്തയിലൂടെ പ്രേക്ഷകരെ കരയിപ്പിക്കുമോ?. ഇതിനൊപ്പം വരുൺ ധവാനൊപ്പം തന്റെ ആദ്യ ഹിന്ദി ചിത്രവും കീർത്തി ചെയ്തു കൊണ്ടിരിക്കുന്നു.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X