സിനിമകളുടെ പരാജയം മാനസികമായി തളർത്തി; ഡിപ്രഷൻ ലെവൽ എത്തിയപ്പോൾ അങ്ങനെ ചെയ്തു: കീർത്തി സുരേഷ്

കീർത്തി സുരേഷ് ഒരു ദശാബ്ദ കാലമായി സിനിമയിൽ സജീവമായി പ്രവർത്തിക്കുന്നു. സിനിമയിൽ ദ്രൂത​ഗതിയിൽ ഉള്ള വളർച്ചയായിരുന്നു കീർത്തിയുടേത്. ആ ഒരു വളർച്ചയിലൂടെ പല തരത്തിലുള്ള മാറ്റങ്ങൾ കീർത്തി എന്ന അഭിനേത്രിയിൽ ഉണ്ടായിട്ടുണ്ട്. തുടക്കകാലത്ത് വെറും നായികാ വേഷത്തിൽ ഒതുങ്ങിയ കീർത്തി ഇപ്പോൾ കഥാമൂല്യമുള്ള ചിത്രങ്ങളുടെ ഭാ​ഗമാണ്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ പോലെ ഒറ്റക്ക് ഒരു ചിത്രം ലീഡ് ചെയ്യാൻ തനിക്ക് സാധിക്കുമെന്ന് കീർത്തി നേരത്തെ തെളിയിച്ചു.

പുതിയ ചിത്രം രഘു താത്തയിലും പ്രധാന വേഷത്തിൽ എത്തുന്നത് കീർത്തി സുരേഷ് തന്നെ. കീർത്തിയുടെ സിനിമാ ജീവിതത്തിൽ പലതരത്തിലുള്ള ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. ചില സിനിമകൾ വലിയൊരു തെറ്റായി മാറിയിട്ടുമുണ്ട്. നാഷണൽ അവാർഡ് നേടിയപ്പോൾ ഏറ്റവും അധികം ട്രോൾ നേടി എന്ന ഖ്യാതിയും കീർത്തിക്കു സ്വന്തം. തന്റെ നിലപാടുകളെ കുറിച്ചും സിനിമയിൽ നിന്ന് ഉണ്ടായ അനുഭവങ്ങളെ കുറിച്ച് എസ് എസ് മ്യൂസിക്കിലൂടെ കീർത്തി സംസാരിക്കുന്നു.

Keerthi Suresh

"ഞാൻ സിനിമയിൽ വന്ന സമയത്ത് ഏറ്റവും കൂടുതൽ പറഞ്ഞത് നോ എന്നായിരിക്കും. സിനിമയിലെത്തിയപ്പോൾ നിരവധി അവസരങ്ങൾ ലഭിച്ചു. പലതും വലിയ സംവിധായകരോടൊപ്പം പ്രവർത്തിക്കാനായിരുന്നു. എന്നാൽ ഞാൻ എങ്ങനെയാണ് അവരോടെല്ലാം നോ എന്ന് പറഞ്ഞതെന്ന് എനിക്കിപ്പോഴും അറിയില്ല. അന്ന് അത്രക്കും വലിയ തീരുമാനം എനിക്ക് എടുക്കാൻ സാധിച്ചു എന്നോർക്കുമ്പോൾ അഭിമാനമുണ്ട്. എനിക്ക് സിനിമ പാഷനാണ് അല്ലാതെ പണം സമ്പാദിക്കാനുള്ള മാർ​ഗമല്ല.

എനിക്ക് ഓടി നടന്ന് സിനിമകൾ ചെയ്യാനിഷ്ടമല്ല. അതിപ്പോഴും താത്പര്യമില്ല. ഒരു സിനിമ ചെയ്തു കഴിഞ്ഞിട്ടേ അടുത്ത സിനിമയെ കുറിച്ച് ആലോചിക്കുള്ളൂ. അതിനാൽ ഒരുപാട് അവസരങ്ങൾ നഷ്ടമായി. എന്നാൽ അതിൽ ദുഖമില്ല. ആ തീരുമാനത്തിൽ എനിക്ക് അഭിമാനമുണ്ട്. ഇടക്ക് തുടരെ തുടരെ എന്റെ സിനിമകൾ പരാജയപ്പെട്ടു കൊണ്ടിരുന്നു. അതിൽ അൽപം വിഷമം ഉണ്ടായിരുന്നു. ഒരു ഡിപ്രഷൻ പോലെ സംഭവിച്ചു. ഞാനപ്പോൾ വീട്ടിൽ തന്നെ ഉണ്ടാവാറുണ്ടായിരുന്നു. മാനസികമായി തകർന്നു പോകുമ്പോൾ എന്റെ വീട്ടിൽ പോയി ഇരിക്കും.

Keerthi Suresh

അതിലും വലിയ സമാധാനം എനിക്ക് വേറെ എവിടെ പോയാലും കിട്ടില്ല. പ്രത്യേകിച്ച് ഒന്നും ചെയ്യില്ല. വെറുതേ ഇരിക്കും. വല്ലാതെ വിഷമത്തിൽ ആണെങ്കിൽ അളവിലും അധികം ആഹാരം കഴിക്കും. ഇങ്ങനെ വീട്ടിൽ ഒരു 4 ദിവസം ഇരുന്നാൽ തന്നെ എനിക്ക് സന്തോഷം ഉണ്ടാവും, ഒരുപാട് മാറ്റം ഉണ്ടാവും." കീർത്തി സുരേഷ് പറഞ്ഞു. സിനിമകൾ പരാജയപ്പെട്ടത് കീർത്തി തുറന്നു പറയുമ്പോൾ ശരിക്കും അത്ഭുതം തോന്നുന്നു. പൊതുവേ ആർട്ടിസ്റ്റുകൾ പറയാൻ മടിക്കുന്ന കാര്യങ്ങളാണ്. അതെല്ലാം തനിക്ക് പഠിക്കാനുള്ള ഓരോ പാഠങ്ങളായിരുന്നു എന്നാണ് കീർത്തി പറയുന്നത്.

കൽകി എന്ന സിനിമയിലെ ബുജി എന്ന കഥാപാത്രത്തെ ആരും മറക്കില്ല. കീർത്തിയുടെ അവസാനം ഇറങ്ങിയ പവർഫുൾ കഥാപാത്രമായിരുന്നു. ശബ്ദം മാത്രമായിരുന്നു എങ്കിലും ബുജി തിയേറ്ററിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു. നാ​ഗ് അശ്വിൻ കീർത്തിക്ക് മറ്റൊരു വേഷമായിരുന്നു ഓഫർ ചെയ്തിരുന്നത്. പക്ഷേ കീർത്തിക്ക് ആ കഥാപാത്രം ഇഷ്ടമായില്ല. അവസാനമാണ് ബുജിയിലേക്ക് എത്തിയത്. കീർത്തി സുരേഷ് കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: keerthi suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X