കീർത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകാൻ ഒരുങ്ങുന്നു? പ്രതികരിച്ച് സുരേഷ് കുമാർ

മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം കൈവരിച്ച ഒരുപിടി നായികമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി കീർത്തി സുരേഷ്. തമിഴിലും തെലുങ്കിലുമെല്ലാം തിളങ്ങി നിൽക്കുകയാണ് താരം. നിർമാതാവ് സുരേഷ് കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തി ബാലതാരമായാണ് സിനിമയിലേക്ക് എത്തുന്നത്. കുബേരൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയുടെയാണ് നായികയാകുന്നത്. പിന്നീടായിരുന്നു തമിഴിലേക്കും തെലുങ്കിലേക്കുമുള്ള ചുവടുവയ്പ്പ്.

അഭിനയം കൊണ്ടും തന്റെ വ്യക്തിത്വം കൊണ്ടും നിരവധി ആരാധകരെ സ്വന്തമാക്കാൻ കീർത്തിക്ക് കഴിഞ്ഞു. താരമൂല്യത്തിന്റെ കാര്യത്തിലും മുന്നിലാണ് താരം. അതേ സമയം പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന നായിക കൂടിയാണ് കീർത്തി. കഴിഞ്ഞ കുറച്ചു നാളുകളായി കീർത്തിയുടെ വിവാഹം സംബന്ധിച്ച ഗോസിപ്പുകളാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറെ കീർത്തി വിവാഹം ചെയ്യാൻ ഒരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത.

Keerthy Suresh

കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു വാർത്ത പ്രചരിച്ചത്. ജവാൻ സിനിമയിലൂടെ അനിരുദ്ധ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു നിൽക്കുന്ന സമയമായതിനാൽ പ്രമുഖ ബോളിവുഡ് മാധ്യമങ്ങളടക്കം ഈ വാർത്ത ഏറ്റെടുത്തിരുന്നു. ഈ വർഷം അവസാനം ഇവരുടെ വിവാഹമുണ്ടാകും എന്നായിരുന്നു റിപ്പോർട്ടുകൾ. കീർത്തി നായികയായ റെമോ, താന സേർന്ത കൂട്ടം തുടങ്ങിയ സിനിമകളിൽ അനിരുദ്ധ് സംഗീത സംവിധായകനായി എത്തിയിരുന്നു. ആ സൗഹൃദം വിവാഹത്തിലേക്ക് എത്തുന്നു എന്നായിരുന്നു റിപ്പോർട്ടുകൾ.

ഇപ്പോഴിതാ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കീർത്തിയുടെ അച്ഛൻ സുരേഷ് കുമാർ. വാർത്തകൾ നിഷേധിച്ച സുരേഷ് കുമാർ, ഇത് ആദ്യമല്ല കീർത്തിയെ കുറിച്ച് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നതെന്നും പറഞ്ഞു. ഓടിടി പ്ലേ എന്ന ഓൺലൈൻ മാധ്യമത്തോടാണ് സുരേഷ് കുമാറിന്റെ പ്രതികരണം.

'തീർത്തും തെറ്റായ വാർത്തയാണ്. റിപ്പോർട്ടുകളെല്ലാം അടിസ്ഥാനരഹിതമാണ്, അതിൽ ഒരു കണിക പോലും സത്യമില്ല. ഇതിനു മുൻപ് ഇതുപോലെയുള്ള വാർത്തകൾ വന്നിട്ടുണ്ട്, ഇതാദ്യമായല്ല അവളെക്കുറിച്ചും അനിരുദ്ധിനെ കുറിച്ചും ആരെങ്കിലും ഇങ്ങനെയുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നത്', സുരേഷ് കുമാർ പറഞ്ഞു.

മാസങ്ങൾക്ക് മുൻപ് സുഹൃത്തായ ഫർഹാൻ ബിൻ ലിയാഖത്തുമായി കീർത്തി പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ ഒരുങ്ങുകയാണ് എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഫർഹാന്റെ പിറന്നാളിന് കീർത്തി പങ്കുവച്ച ചിത്രത്തിന് പിന്നാലെയാണ് ഇത്തരമൊരു ഗോസിപ്പ് പ്രതികരിച്ചത്. മലയാള മാധ്യമങ്ങൾ അടക്കം വാർത്ത ഏറ്റെടുത്തതോടെ സുരേഷ് കുമാർ രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ് ഇത്തരം വാർത്തകളെന്നുമാണ് സുരേഷ് കുമാര്‍ പ്രതികരിച്ചത്.

Keerthy Suresh

എന്റെ മകള്‍ കീര്‍ത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു, എന്നൊക്കെയാണ് വാര്‍ത്ത. അത് വ്യാജമാണ്. ആ പയ്യന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കിയത്. അതാണ് മറ്റുള്ളവര്‍ ഏറ്റുപിടിച്ചത്. ഇക്കാര്യം ചോദിച്ച് നിരവധി പേര്‍ എന്നെ വിളിക്കുന്നുണ്ട്.

വളരെ കഷ്ടമാണ് ഇത്. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. എന്നാണ് സുരേഷ് കുമാർ അന്ന് പറഞ്ഞത്.

അതേ സമയം തമിഴിലും തെലുങ്കിലുമായി തിളങ്ങി നിൽക്കുകയാണ് കീർത്തി സുരേഷ്. മാമന്നൻ, ഭോല ശങ്കർ എന്നീ സിനിമകളാണ് കീർത്തിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. സൈറൺ, രഘു താത്ത, റിവോൾവർ റീത്ത എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ കീർത്തിയുടേതായി അണിയറയിൽ ഉണ്ട്.

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X