അസാധ്യം എന്ന് പറഞ്ഞ സിനിമ; വേറെ എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞവരുണ്ട്; എല്ലാ വിജയവും ബ്ലെസിച്ചേട്ടന്: പൃഥ്വിരാജ്

54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ് ആടുജീവിതം. ഒമ്പത് പുരസ്‌കാരങ്ങളാണ് ആടൂജിവിതം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലൂടെ പൃഥ്വിരാജ് മികച്ച നടനും ബ്ലെസി മികച്ച സംവിധായകനുമായി മാറി. ജനപ്രീയ സിനിമയ്ക്കുള്ള പുരസ്‌കാരവും ആടുജീവിതത്തെ തേടിയെത്തി. പുരസ്‌കാര നേട്ടത്തിന്റെ ക്രെഡിറ്റ് സംവിധായകന്‍ ബ്ലെസിയ്ക്കുള്ളതാണെന്നാണ് പൃഥ്വിരാജ് പറയുന്നത്.

പുരസ്‌കാര നേട്ടത്തിന് പിന്നാലെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു പൃഥ്വിരാജ്. പലരും അസാധ്യമാണെന്ന് പറഞ്ഞ സ്വപ്‌നമായിരുന്നു ആടുജീവിതമെന്നും ഇതിനായി തന്റെ ജീവിതത്തിലെ 16 വര്‍ഷമാണ് ബ്ലെസി മാറ്റിവച്ചതെന്നും പൃഥ്വിരാജ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

kerala state award

''വലിയ സന്തോഷം. ആ സിനിമ കടന്നു പോയ സാഹചര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ സിനിമയ്ക്ക് ലഭിക്കുന്ന ഓരോ അംഗീകാരവും സിനിമയില്‍ വര്‍ക്ക് ചെയ്താ എല്ലാവര്‍ക്കുമുള്ള അംഗീകാരമായിട്ട് കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കൂട്ടായ്മയുടെ ഫലമാണ് എല്ലാം. അര്‍പ്പണ ബോധത്തോടേയും സ്‌നേഹത്തോടേയും ഒരുപാട് വര്‍ഷം ഈ ടീം ഒരുപാട് വര്‍ഷം പ്രവര്‍ത്തിച്ചതിന്റെ അന്തിമഫലമാണ് ആടുജീവിതം തീയേറ്ററിലെത്തിയത് തന്നെ'' പൃഥ്വിരാജ് പറയുന്നു.

ഏറ്റവും സന്തോഷം ബ്ലെസി ചേട്ടന് കിട്ടിയ അംഗീകാരത്തിലാണ്. എനിക്ക് ഇതുപോലൊരു അംഗീകാരം കിട്ടിയെന്നതിലും ഒരുപാട് സന്തോഷം. ഏറ്റവും വലിയ സന്തോഷം തീയേറ്ററില്‍ നിന്നും ലഭിച്ച സ്‌നേഹമാണ്. അംഗീകാരങ്ങള്‍ തേടിയെത്തുമ്പോള്‍ വലിയ സന്തോഷം. എല്ലാവര്‍ക്കും ഒരുപാട് നന്ദി എന്നും പൃഥ്വിരാജ് പറഞ്ഞു.

എല്ലാ സിനിമകളുടെ പിന്നിലും വലിയ എഫേര്‍ട്ടുകളുണ്ട്. എന്നെ സംബന്ധിച്ച് ആടുജീവിതം എന്ന സിനിമയുടെ പിന്നിലെ എഫേര്‍ട്ട് കുറച്ച് കൂടുതലാണ്. കടന്നു പോയ സാഹചര്യങ്ങള്‍ ഇതിനോടകം തന്നെ എല്ലാവര്‍ക്കും അറിയാം. ആ എഫേര്‍ട്ടിന് അംഗീകാരം ലഭിക്കുമ്പോള്‍ സന്തോഷമുണ്ട്. 2008-09 കാലഘട്ടത്തില്‍ ഒരുപാട് പേര്‍ അസാധ്യം എന്ന് പറഞ്ഞൊരു സിനിമയായിരുന്നു ആടുജീവിതം. ബ്ലെസി ചേട്ടനോടും എന്നോടും ഇത് നടക്കില്ല, നിങ്ങള്‍ക്ക് വേറെന്തെങ്കിലും ചെയ്തൂടെ എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ അസാധ്യമെന്ന് പറഞ്ഞൊരു സ്വപ്‌നമാണ് ആടുജീവിതം എന്നും അദ്ദേഹം പറയുന്നു.

kerala state award

16 വര്‍ഷക്കാലം അതിന്റെ പിന്നില്‍ നിന്ന് സാധിച്ചെടുത്തു എന്നു പറയുന്നിടത്താണ് ബ്ലെസി ചേട്ടന് അംഗീകാരം കൊടുക്കേണ്ടത്. തീര്‍ച്ചയായും ഞാനുള്‍പ്പടെയള്ളവര്‍ക്ക് ആടുജീവിതത്തിലൂടെ ലഭിച്ച അംഗീകാരത്തിന്റെ ക്രെഡിറ്റത്രയും ബ്ലെസി ചേട്ടനുള്ളതാണ്. അദ്ദേഹത്തിന്റെ ഫോക്കസാണ് ഈ സിനിമ സാക്ഷാത്കരിക്കപ്പെടാനുള്ള കാരണം. ബ്ലെസി ചേട്ടന്‍ തന്റെ ജീവിതത്തിന്റെ 16 വര്‍ഷം മാറ്റി വച്ചില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് ഈ അവസരം ലഭിക്കില്ലായിരുന്നു, നമ്മള്‍ ഇന്ന് ആടുജീവിതം എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയില്ലായിരുന്നു. മറ്റാരാളേക്കാളും അദ്ദേഹത്തിന് അര്‍ഹക്കപ്പെട്ടതാണ് ഈ നേട്ടം എന്നും അദ്ദേഹം പറഞ്ഞു.

പൃഥ്വിരാജ് മികച്ച നടനായപ്പോള്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഉര്‍വ്വശിയും ബീന ആര്‍ ചന്ദ്രനുമാണ്. ഉള്ളൊഴുക്കിലെ പ്രകടനത്തിനാണ് ഉര്‍വ്വശിയ്ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. അതേസമയം തടവ് എന്ന സിനിമയിലെ പ്രകടനമാണ് ബീനയ്ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ ആണ് മികച്ച സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X