തീയേറ്ററില്ലെന്ന് വിഷമിച്ച സിനിമയിലൂടെ മികച്ച നടി; വിന്നിക്കൊടി പാറിച്ച് വിന്‍സി അലോഷ്യസ്
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മിന്നും നേട്ടവുമായി വിന്‍സി അലോഷ്യസ്. മികച്ച നടിക്കുള്ള പുരസ്‌കാരമാണ് വിന്‍സിയെ തേടിയെത്തിയത്. രേഖ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിന്‍സിയെ തേടി മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. നല്ല ചിത്രമായിരുന്നിട്ടും തീയേറ്ററില്‍ ശ്രദ്ധിക്കപ്പൊടാതെ പോയ ചിത്രമായിരുന്നു രേഖ എന്ന് വിന്‍സി പലവട്ടം പറഞ്ഞിരുന്നു.
ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. ആളുകളിലേക്ക് എത്താതെ പോയ ചിത്രമായിരുന്നു രേഖ. എന്നാല്‍ ഇപ്പോള്‍ തനിക്ക് കിട്ടിയ അവാര്‍ഡിലൂടെ രേഖയെന്ന ചിത്രത്തെ കേരളം മൊത്തം അറിയുമെന്നാണ് വിന്‍സി പറഞ്ഞത്. ജിതിന്‍ ഐസക് തോമസ് ആണ് രേഖയുടെ സംവിധാനം നിര്‍വ്വഹിച്ചത്.

കാര്‍ത്തിക് സുബ്ബരാജ് നിര്‍മ്മിച്ച ചിത്രത്തില്‍ പ്രേമലത, രഞ്ജി കാങ്കോല്‍, രാജേഷ് അഴീക്കോടന്‍, പ്രതാപന്‍ കെഎസ്, വിഷ്ണു ഗോവിന്ദന്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം നിരൂപക ശ്രദ്ധ നേടിയിരുന്നു. വിന്‍സിയുടെ പ്രകടനവും കയ്യടി നേടിയാണ്.
ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയാണ് വിന്‍സി സിനിമയിലേക്ക് എത്തുന്നത്. വികൃതിയിലൂടെയായിരുന്നു വിന്‍സിയുടെ അരങ്ങേറ്റം. പിന്നീട് കനകം കാമിനി കലഹത്തിലാണ ്വിന്‍സിയത്തിയത്. ചിത്രത്തിലെ പ്രകടനം കയ്യടി നേടിയിരുന്നു. തുടര്‍ന്ന് വന്ന ഭീമന്റെ വഴി, ജനഗണ മന എന്നീ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സോളമന്റെ തേനീച്ചകള്‍, 1744 വൈറ്റ് ഓള്‍ട്ടോ, സൗദി വെള്ളക്ക എന്നിവയായിരുന്നു പിന്നീട് അഭിനയിച്ച സിനിമ.
ഉണ്ണി ലാലുവാണ് രേഖയിലെ നായകന്‍. മികച്ച പ്രതികരണമാണ് സിനിമ കണ്ടവരില്‍ നിന്നും ലഭിക്കുന്നത്. എന്നാല്‍ താരതമ്യേന ചെറിയ സിനിമയായ തങ്ങളുടെ ചിത്രത്തിന് പ്രൊമോഷന്‍ ലഭിക്കാതെ പോയതിനെക്കുറിച്ചുള്ള വിന്‍സിയുടെ കുറിപ്പ് റിലീസ് സമയത്ത് വൈറലായിരുന്നു. സിനിമയുടെ പോസ്റ്റര്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ പോലും ഇല്ലെന്നാണ് വിന്‍സി പറഞ്ഞത്.

പിന്നാലെ താരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നടി പാര്‍വ്വതി തിരുവോത്തടക്കം വിന്‍സിയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു. അമ്പത് തീയേറ്ററുകളാണ് സിനിമയ്ക്ക് ലഭിച്ചത്. എന്നാല്‍ അതല്ല പ്രശ്നമെന്നും പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ലെന്നാണ് വിന്‍സി പറഞ്ഞത്.
പഴഞ്ചന്‍ പ്രണയം, ദ ഫേസ് ഓഫ് ദ ഫെയ്സ്ലെസ് എന്നീ സിനിമകളാണ് അണിയറയിലുള്ളത്. സിനിമയ്ക്ക് പുറമെ സീരീസുകളിലും വിന്‍സി അഭിനയിച്ചിട്ടുണ്ട്. കരിക്കിന്റെ കലക്കാച്ചിയിലും എമിലി എന്ന സീരീസിലും വിന്‍സി അഭിനയിച്ചിട്ടുണ്ട്. അവതാരകയായും വിന്‍സി കയ്യടി നേടിയിട്ടുണ്ട്. ഡി 5 ജൂനിയേഴ്‌സിന്റെ അവതാരകയായിരുന്നു വിന്‍സി.


Click it and Unblock the Notifications











