ആ സത്യം തുറന്നു പറയാനുള്ള ധൈര്യം മമ്മിക്ക് ഡാഡി കൊടുത്തതാണ്; അച്ഛനെക്കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു: താര

മലയാളത്തിന്റെ പ്രിയസംവിധായകൻ കെജി ജോർജ് വിടപറഞ്ഞിട്ട് രണ്ടാഴ്ച പിന്നിടുകയാണ്. അദ്ദേഹത്തിന്റെ വിയോഗത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളും പതിയെ കെട്ടടങ്ങുകയാണ്. കെജി ജോര്‍ജിനെ ഭാര്യയും മക്കളും നോക്കിയില്ലെന്നും വൃദ്ധ സദനത്തിലാക്കിയെന്നുമായിരുന്നു ആരോപണങ്ങള്‍. ഇതിനെതിരെ ഭാര്യ സെൽമയും മകൾ താരയും രംഗത്തെത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കെയർ സെന്ററിലേക്ക് താമസം മാറിയതാണെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു.

ഇതിനിടെ കെജി ജോർജിനെ കുറിച്ചുള്ള ഒരു ഡോക്യൂമെന്ററിയിൽ നിന്നുള്ള ചില ഭാഗങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സ്വന്തം അമ്മയുടെയും ഭാര്യയുടെയും മനസ്സ് കാണാൻ കഴിയാതെ പോയ വ്യക്തിയാണ് കെജി ജോർജെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറയുന്ന ഭാഗവും മറ്റുമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിതാ പ്രചരിക്കുന്ന ആ വീഡിയോ ക്ലിപ്പിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മകൾ താര ജോർജ്.

K.G George, Thara George

തന്റെ ഡാഡി അതിനുള്ള സ്വാതന്ത്ര്യവും ധൈര്യവും കൊടുത്തതുകൊണ്ടാണ് മമ്മി അത് പറഞ്ഞതെന്ന് താര പറയുന്നു. ഈ ലോകത്തിനു മുൻപിലാണ് എന്റെ മമ്മി അത് പറഞ്ഞത്. ഇത്രയും വർഷങ്ങൾ മുൻപ് നടന്ന സംഭവം ഇപ്പോൾ പറയുന്നതിന്റെ അർഥം മനസിലാകുന്നില്ലെന്നും താര പ്രതികരിച്ചു. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

'ഈ ഡോക്യൂമെന്ററി ഇറങ്ങിയിട്ട് കുറെ വർഷങ്ങളായി. ഡാഡിയുടെ ജീവിതകഥയാണ് അതിൽ കാണിക്കുന്നത്. അത് ഈ ലോകം മുഴുവൻ കാണുമെന്ന് ഡാഡിക്കും മമ്മിക്കും അറിയാമായിരുന്നു. ഇത്രയും കാലം ഇതുകേട്ടിട്ട് റിയാക്ട് ചെയ്യാതെ ഇപ്പോൾ റിയാക്ട് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു മകൾ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്, എന്റെ ഡാഡിയുടെ ഒരു കൺസെപ്റ്റ് ഉണ്ട്. ഡാഡി ഡിപ്പെൻഡബിൾ അല്ല എന്ന് പറയുന്നത് ഡിറ്റാച്ച്മെന്റ് ആണ്',

'ഭർത്താവ് ആണെങ്കിലും ഭാര്യ ആണെങ്കിലും, മക്കൾ ആണെങ്കിലും നമ്മൾ ആരോടും ഡിപ്പെൻഡ് ആയിരിക്കാൻ പാടില്ല. അവരുടെ ഇഷ്ടത്തിനു വിടുക. അതാണ് എന്റെ ഫാദർ ചെയ്‌തത്‌. യൂറോപ്പിലായാലും, അമേരിക്കയിലോ, ലണ്ടനിലോ ആയാലും കുട്ടികൾ ഒരു പതിനെട്ടുവയസ്സ് കഴിഞ്ഞാൽ അവരുടെ ഒരു രീതിയിൽ പോകണം. അച്ഛനോടോ അമ്മയോടോ ഡിപെൻഡന്റ് ആകരുത്. അതാണ് എന്റെ ഡാഡി ഇവിടെ ചെയ്യാൻ ശ്രമിച്ചത്',

'എന്റെ മമ്മി സാധാരണക്കാരിയായ ഒരു സ്ത്രീയാണ്. വിവാഹം കഴിക്കുന്നു, ഡാഡിയുടെ സിനിമയിൽ പാടുന്നു. അങ്ങനെ ഒരു ജീവിതം സ്വപ്നം കണ്ടു വന്നിട്ട് അറ്റാച്ച്മെന്റ് ഇല്ലാതെ ഡിറ്റാച്ഡ് ആയി ജീവിക്കാൻ ശ്രമിക്കുന്ന ആളുടെ കൂടെ ആയിപ്പോയി. അപ്പോൾ അത് അക്സെപ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. സാധാരണക്കാരിയായ ഒരു സ്ത്രീയുടെയും വ്യത്യസ്തനായ ഒരു പുരുഷന്റെയും കെമിസ്ട്രി ആണ് നമ്മൾ അവിടെ ശ്രദ്ധിക്കേണ്ടത്', താര പറയുന്നു.

K.G George, Thara George

'മമ്മി പറയുന്നത് മമ്മിയുടെ ഉള്ളിലുള്ളതാണ്. ഡാഡിയുടെ സിനിമകളിലും കാണിക്കുന്നത് സ്ത്രീകളുടെ ഫ്രസ്‌ട്രേഷനാണ്. അത് എല്ലാ സ്ത്രീകളിലും ഉണ്ട്. അത് തന്നെയാണ് മമ്മിയും കാണിച്ചത്. എന്റെ ഫാദറിന്റെ എല്ലാ കാര്യങ്ങളും ക്ലിയറായിരുന്നു. ഞാൻ എന്റെ ബന്ധുക്കളെ ഡിപ്പെൻഡ് ചെയ്യുന്ന ആളല്ല. ആളല്ല അതിന് എന്താണ്. പക്ഷേ എന്റെ മമ്മി എന്ന് പറയുന്നത് പിന്നീട് ഇത് മനസിലാക്കി. ഇതിലൊന്നും വലിയ കാര്യമില്ല എന്നത്',

'മമ്മി പിന്നെ പറഞ്ഞത് സെക്സ് ഫുഡ്, അത് ഏതൊരു പുരുഷന്റെയും ബേസിക്ക് നീഡ്‌സ് ആണ്. ആ ഒരു സത്യം മമ്മി തുറന്നുപറഞ്ഞു. ഈ ലോകത്തിനു മുൻപിൽ എന്റെ മമ്മി അത് തുറന്നു പറഞ്ഞു. ആ ധൈര്യം എന്റെ ഡാഡി കൊടുത്തതുകൊണ്ടാണ്. എന്റെ ഡാഡി അതിനുള്ള ഫ്രീഡവും കൊടുത്തു. ഡാഡി ഡാഡിയുടെ ജീവിതം, ഡാഡിയുടെ രീതിയിൽ ജീവിച്ചു, എന്റെ മമ്മിയെ മമ്മിയുടെ രീതിക്ക് ജീവിക്കാൻ അനുവദിച്ചു. മക്കളായ ഞങ്ങൾക്കും ഫ്രീഡം തന്നു, അക്കാര്യത്തിൽ ഞാൻ എന്റെ അച്ഛനെക്കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു', താര പറഞ്ഞു.

More from Filmibeat

Read more about: kg george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X