twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    500 രൂപയായിരുന്നു പ്രതിഫലം, ബൈക്കില്‍ വരുന്നതിന് പലരും കളിയാക്കി; സീരിയല്‍ കാലം ഓര്‍ത്ത് റോക്കി ഭായ്

    |

    കെജിഎഫ് കീഴടക്കാന്‍ വന്ന റോക്കി ഭായിയായി എത്തി ഇന്ത്യന്‍ സിനിമയെ തന്നെ കീഴടക്കിയ താരമാണ് യഷ്. കന്നഡ സിനിമയില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയാകെ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ഇന്ന് യഷ്. കെജിഎഫ് എന്ന ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് യഷ് ഇന്ന്. ടെലിവിഷന്‍ പരമ്പരകളിലൂടെയായിരുന്നു യഷ് തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നാലെ സിനിമയിലെത്തിയ താരം, കുടുംബ ബന്ധങ്ങളുടെ പിന്തുണയില്ലാതെ സ്വന്തം കഠിനാധ്വാനത്തിലൂടെ സൂപ്പര്‍ താരമായി മാറുകയായിരുന്നു.

    റോക്കി ഭായ് ആയി എത്തി താരരാജാവായി മാറിയ യഷിന്റെ ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരും റോക്കി എന്നതായിരുന്നുവെന്നത് രസകരമായൊരു വസ്തുതയാണ്. സീരിയലിലൂടെ അഭിനയ ജീവിതം ആരംഭിച്ച യഷിന്റെ ജീവിത യാത്ര വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. സിനിമാ ലോകത്തിലെ വലിയ പേരുകളുടെ പിന്‍ബലമില്ലാതെയാണ് യഷ് ഇന്നത്തെ താര പദവിയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ തന്റെ സീരിയല്‍ കാലത്തെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് യഷ്. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താരത്തിന്‍റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    ഒരു ദിവസം 500 രൂപ

    സീരിയലില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് പ്രതിഫലമായി ഒരു ദിവസം 500 രൂപയായിരുന്നു ലഭിച്ചിരുന്നതെന്നാണ് യഷ് പറയുന്നത്. എല്ലാവരും കാറില്‍ വരുമ്പോള്‍ താന്‍ ബൈക്കിലായിരുന്നു വന്നിരുന്നതെന്നും തന്നെ പലരും കളിയാക്കുമായിരുന്നുവെന്നും യഷ് പറയുന്നുണ്ട്. 'ടി.വി സീരിയലുകളാണ് എനിക്ക് ശക്തിയും പണവും തന്നത്. ദിവസവും 500 രൂപയായിരുന്നു എന്റെ പ്രതിഫലം. പിന്നെയും സീരിയലിലേക്ക് അവസരം വന്നു. എന്നാല്‍ ഞാനത് നിരസിച്ചു. അവര്‍ എന്റെ പിന്നാലെ കൂടി. 1500 രൂപ ദിവസവും തരാമെന്ന് പറഞ്ഞു. ആ സമയത്ത് ആര്‍ക്കും അത്രയും കാശ് കിട്ടുന്നില്ലായിരുന്നു. പിന്നെ എനിക്ക് നോ പറയാന്‍ പറ്റിയില്ല. പൈസയുടെ ആവശ്യവുമുണ്ടായിരുന്നു. കുടുംബത്തെ കൂടി നോക്കാമെന്ന് ഞാന്‍ വിചാരിച്ചു'' എന്നാണ് യഷ് പറയുന്നത്.

    കളിയാക്കിയിരുന്നു

    താന്‍ കിട്ടിയ പണമൊക്കെ ഡ്രസ് വാങ്ങാനാണ് ഉപയോഗിച്ചതെന്നും യഷ് പറയുന്നു. അന്നൊക്കെ സീരിയലിലെ ഡ്രസൊക്കെ നമ്മള്‍ തന്നെ വാങ്ങണമായിരുന്നു എന്നും താരം ഓര്‍ക്കുന്നു. അപ്പോള്‍ എല്ലാവരും എന്നെ കളിയാക്കിയിരുന്നുവെന്നും ,യഷ് പറയുന്നു. എന്ത് വിഡ്ഢിത്തമാണ് ചെയ്യുന്നത്. പൈസ കൂട്ടിവെച്ച് കാര്‍ വാങ്ങാന്‍ എന്ന് എന്നെ പലരും ഉപദേശിച്ചുവെന്നും യഷ് പറയുന്നു. എന്നാല്‍ താന്‍ അന്നും സഞ്ചരിച്ചിരുന്നത് ബൈക്കിലായിരുന്നുവെന്നും തന്റെ ഡ്രസൊക്കെയുള്ള വലിയ ബാഗുമായിട്ടായിരുന്നു താന്‍ സെറ്റിലേക്ക്് പോയിരുന്നുവെന്നും എന്നാല്‍ മറ്റുള്ളവരെല്ലാം കാറിലായിരുന്നു വന്നിരുന്നതെന്നും യഷ് പറയുന്നു.

    കാര്‍

    തന്നോട് കാര്‍ വാങ്ങിക്കാന്‍ പറയുന്നവരോട് തന്റെ വിഷന്‍ സിനിയിലെത്തുക എന്നാണെന്നും പിന്നീട് വലിയ കാര്‍ വാങ്ങിക്കൊള്ളാമെന്നും ഇപ്പോള്‍ കുറച്ച് നല്ല ഡ്രസ് ഇട്ടോട്ടെയെന്ന് പറയുമായിരുന്നുവെന്നും യഷ് പറയുന്നു. ഒടുവില്‍ ആരോ എന്നെ ശ്രദ്ധിച്ചു. അങ്ങനെ ഞാന്‍ സിനിമയിലേക്കെത്തി എന്നാണ് യഷ് പറയുന്നത്. പിന്നെ എല്ലാം ചരിത്രമാണ്. ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരമാണ് യഷ്, കഴിഞ്ഞ ദിവസം കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ പ്രൊമോഷനു വേണ്ടി യഷ് കേരളത്തിലെത്തിയിരുന്നു. പൃഥ്വിരാജ് ആണ് കെജിഎഫ് 2 കേരളത്തില്‍ തീയേറ്ററുകളിലേക്ക് എത്തിക്കുന്നത്.
    ഏപ്രില്‍ 14നാണ് കെ.ജി.എഫ് ചാപ്റ്റര്‍ ടുവിന്റെ റിലീസ്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്താണ് വില്ലനായി എത്തുന്നത്. രവീണ ടണ്ടനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

    Read more about: yash
    English summary
    KGF Star Yash Says He Payed 500 Per Episode When He Did TV Serials
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X