മമ്മൂട്ടി കാശെറിഞ്ഞ് മകന് അവസരങ്ങൾ വാങ്ങി കൊടുക്കുന്നു; എന്നെ ഒന്നിനും കൊള്ളില്ലേയെന്ന് ദുൽഖർ!

മലയാളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ താരമാണ് ദുൽഖർ സൽമാൻ. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം മിന്നും വിജയങ്ങൾ സ്വന്തമാക്കി തിളങ്ങി നിൽക്കുകയാണ് നടൻ. കിങ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരം. തമിഴ്നാട്, ഹൈദരാബാദ്, മുംബൈ തുടങ്ങി ഇന്ത്യയിലെ പ്രധാന സിനിമാ സിറ്റികളിലേക്കെല്ലാം പ്രമോഷനുമായി ദുൽഖർ കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. പോയ ഇടങ്ങളിലെല്ലാം ​ഗംഭീര സ്വീകരണമാണ് നടന് ലഭിച്ചത്.

ആദ്യമായിട്ടായിരിക്കും ഒരു മലയാള സിനിമയുടെ പ്രീ റിലീസിങ് ഇവന്റ് ഇത്രയധികം സ്ഥലങ്ങളിൽ നടത്തപ്പെടുന്നത്. ഇതിന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളും ദുൽഖർ നൽകുകയുണ്ടായി. തന്റെ സിനിമാ ജീവിതത്തെ കുറിച്ച് നടൻ പല അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗലാട്ട മീഡിയയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ തന്നെക്കുറിച്ച് കേട്ട ഗോസിപ്പുകളെ കുറിച്ചും ദുൽഖർ തുറന്നു പറയുകയുണ്ടായി ചെറിയൊരു നിരാശയോടെ ആയിരുന്നു തുറന്നു പറച്ചില്‍. ആ വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്.

Dulquer Salmaan

തന്നെ കുറിച്ചുള്ള ഗോസിപ്പുകൾ കേട്ട് താൻ തന്നെ ചിരിച്ചിട്ടുണ്ട് എന്ന് ദുൽഖർ പറഞ്ഞു. ഏറ്റവുമൊടുവില്‍ കേട്ടത്, എന്റെ വാപ്പച്ചി കാശെറിഞ്ഞാണ് എനിക്ക് സിനിമയില്‍ അവസരം വാങ്ങി തന്നത് എന്നാണ്. ഇത്രയും വര്‍ഷം അഭിനയിച്ചിട്ടും ഞാനിതുവരെ ഒന്നും നേടിയിട്ടില്ലേ, എന്നെ ഒന്നിനും കൊള്ളില്ലേ എന്നാണ് അപ്പോള്‍ തോന്നിയതെന്ന് ദുൽഖർ പറയുന്നു.

കാശെറിഞ്ഞ് സിനിമയില്‍ അവസരം നേടി താരമായിരുന്നെങ്കിൽ ഞാന്‍ ആരായിരുന്നേനെ. അങ്ങനെയൊക്കെ അവസരം കിട്ടുമോ, കിട്ടിയാലും നിലനിൽക്കാൻ കഴിയുമോ. വാപ്പ കാശുകൊടുത്ത് സിനിമയില്‍ അവസരം നേടി തരാൻ അത്രയും വലിയ കോടീശ്വരന്മാരാണോ ഞങ്ങള്‍, ഗോസിപ്പിനോടുള്ള പ്രതികരണമായി ദുൽഖർ പറഞ്ഞു.

പണം എന്നെ സംബന്ധിച്ച് വലിയ പ്രയോരിറ്റിയില്ല. തീര്‍ച്ചയായും സിനിമ ഒരു ബിസിനസ് തന്നെയാണ്. കഥയൊക്കെ കൊള്ളാം, എന്നാല്‍ ഞാന്‍ ഡിമാന്റ് ചെയ്യുന്ന അത്രയും കാശ് തന്നാല്‍ മാത്രമേ അഭിനയിക്കൂ എന്ന് ഒരിക്കലും ഒരു നിര്‍മാതാവിനോടും പറഞ്ഞിട്ടില്ല. ഒരു നിര്‍മാതാവ് എന്ന നിലയില്‍ നല്ല സിനിമയ്ക്കാണ് ഞാന്‍ എന്നു പ്രാധാന്യം നല്‍കുന്നത്. കാശ് മുന്‍നിര്‍ത്തി സിനിമകള്‍ ചെയ്യാറില്ല. കരിയറിനാണ് പ്രധാനമെന്നും ദുൽഖർ വ്യക്തമാക്കി.

അക്കാര്യത്തില്‍ ഇപ്പോള്‍ വാപ്പയോട് ഭയങ്കര അസൂയയാണെന്നും നടൻ പറഞ്ഞു. പണത്തിന് വേണ്ടിയോ കരിയറിന് വേണ്ടിയോ ഒന്നുമല്ല വാപ്പ സിനിമകള്‍ ചെയ്യുന്നത്. സിനിമയോടുള്ള ഭ്രാന്തമായ ഇഷ്ടമാണ്. ശരിക്കും ഓരോ സിനിമയും ആസ്വദിച്ച് ചെയ്യുകയാണ് വാപ്പിച്ചി. വളരെ റിലാക്‌സ് ആയിട്ടാണ് സിനിമകള്‍ ചെയ്യുന്നത്. നല്ല നല്ല കഥകളും വാപ്പച്ചിയെ തേടിയെത്തുന്നുണ്ട്. ദുല്‍ഖര്‍ പറഞ്ഞു.

Dulquer Salmaan

മറ്റൊരു അഭിമുഖത്തിൽ അഭിനയിക്കണം എന്ന ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ സംഭവിച്ചതിനെ കുറിച്ചും ദുൽഖർ പറയുകയുണ്ടായി. പഠിച്ചുകൊണ്ടിരിക്കുന്ന കാര്യത്തില്‍ താത്പര്യമില്ല, എനിക്ക് അഭിനയിക്കണം എന്നു പറഞ്ഞപ്പോള്‍, ഞാനായിട്ട് നിനക്കൊരു അവസരവും വാങ്ങി തരില്ല എന്നാണ് വാപ്പ പറഞ്ഞത്. ചേച്ചി സുറുമി മാത്രമാണ് സഹായിച്ചത്. ബോംബെയിൽ ആക്ടിങ് സ്‌കൂൾ കണ്ടെത്തി അങ്ങോട്ടേയ്ക്ക് പഠിക്കാൻ അയച്ചത് ചേച്ചി ആണെന്ന് ദുൽഖർ പറഞ്ഞു.

അതേസമയം ഓഗസ്റ്റ് 24ന് ആണ് കിങ് ഓഫ് കൊത്ത തിയേറ്ററുകളിൽ എത്തുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫറെർ ഫിലിംസും ചേർന്നാണ്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയാകുന്നത്. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X