ഒന്നും പഴയപോലെ അല്ല എല്ലാം മാറി! ഇപ്പോൾ അഭിനയിക്കുകയും വേണ്ട; വർഷങ്ങൾക്ക് ശേഷമുള്ള തിരിച്ചുവരവിനെ കുറിച്ച് ഉഷ

മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടിയിട്ടുള്ള നടിയാണ് ഉഷ. 1984ൽ മോഹൻലാൽ-ഫാസിൽ കൂട്ടുകെട്ടിലൊരുങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ബാലചന്ദ്രമേനോന്റെ കണ്ടതും കേട്ടതും എന്ന ചിത്രത്തിലൂടെയാണ് നായികയായി തുടക്കം കുറിക്കുന്നത്. എന്നാൽ നായകന്റെ സഹോദരി, നായികയുടെ കൂട്ടുകാരി തുടങ്ങിയ സഹതാര വേഷങ്ങളിലൂടെയാണ് നടി ശ്രദ്ധനേടുന്നത്.

ഹസീന ഹനീഫ് എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര്. സിനിമയിൽ എത്തിയപ്പോൾ ബാലചന്ദ്ര മേനോൻ നൽകിയ പേരായിരുന്നു ഉഷ. ഇടയ്ക്ക് ഇടവേള എടുത്തിരുന്നെങ്കിലും കഴിഞ്ഞ മുപ്പത് വർഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ് താരം. നിരവധി പരമ്പരകളിലും ഉഷ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ മോഹൻലാലിനൊപ്പം അഭിനയിച്ച അനുഭവവും തന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചും ഉഷ സംസാരിക്കുകയുണ്ടായി. ആ വാക്കുകൾ ശ്രദ്ധനേടുകയാണ്.

Usha

ബാലതാരമായി നോക്കെത്താ ദൂരത്തിൽ അഭിനയിക്കുമ്പോൾ ലാലേട്ടനെ കാണാൻ സാധിച്ചിട്ടില്ലെന്ന് ഉഷ പറഞ്ഞു. ഒരു കോമ്പിനേഷൻ സീനും അതിൽ ഉണ്ടായിരുന്നില്ല. കിരീടത്തിന്റെ സമയത്താണ് ആദ്യമായി കാണുന്നത്. ഫസ്റ്റ് സീൻ ലാലേട്ടൻ എക്സർസൈസ് ചെയ്യുന്നതും ഞാൻ അച്ഛൻ ഇപ്പോൾ വരും എന്ന് പറയുന്നതുമായ സീൻ ആയിരുന്നു. ഞാൻ വന്നപ്പോൾ സിബി സാർ ലാലേട്ടന് എന്നെ പരിചയപ്പെടുത്തി.

ലാലേട്ടൻ അറിയാം എന്ന് പറഞ്ഞു, എന്നിട്ട് എന്നോട് ഇത് എത്രാമത്തെ സിനിമയാണ് എന്ന് ചോദിച്ചു. നല്ല സഹകരണത്തോടുകൂടിയാണ് ലാലേട്ടൻ അഭിനയിച്ചത്. ഇപ്പോഴും അങ്ങനെ തന്നെയാണ്, അമ്മ സംഘടനയുടെ മീറ്റിങ്ങിനൊക്കെ കാണാറുണ്ട്, ഇപ്രാവശ്യവും കണ്ടിരുന്നു ഫോട്ടോയുമെടുത്തു, ഉഷ പറഞ്ഞു.

ആദ്യത്തെ സിനിമയ്ക്ക് ശേഷം എഴുപത്തിനു മുകളിൽ സിനിമകൾ ചെയ്തിട്ടുണ്ട്. ഏഴെട്ടു വർഷമായി സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും സിനിമയിലേക്ക് മടങ്ങി വരുകയാണ്. ധ്യാൻ ശ്രീനിവാസന്റെ ചീനട്രോഫി എന്ന ചിത്രത്തിൽ ജാഫറിന്റെ ഭാര്യ വേഷമാണ് ചെയ്യുന്നത്. നല്ലൊരു കഥാപാത്രമാണ് അത്. അടുത്തമാസമാണ് സിനിമയുടെ റിലീസ്.

Usha

ആലപ്പി അഷ്‌റഫ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം പുതുമുഖങ്ങളെ വച്ച് ചെയ്യുന്ന അടിയന്തരാവസ്ഥകാലത്തെ പ്രണയം എന്ന സിനിമയിൽ നായികയുടെ അമ്മയുടെ വേഷം ഞാൻ ചെയ്യുന്നുണ്ട്. പഴയപോലെ അല്ല എല്ലാം മാറി. സെറ്റിൽ പോലും ആരെയും പരിചയമില്ല. ആക്ടിങ്ങിന്റെ രീതിയും ടെക്‌നിക്കാലിറ്റിയും ഒക്കെ മാറി, പഴയപോലെ വലിയ വലിയ ഡയലോഗുകൾ ഒന്നും ഇന്നില്ല. ഇപ്പോൾ ബിഹേവ് ചെയ്താ മതി അഭിനയിക്കണ്ട, സിനിമാ മേഖലയിലെ മാറ്റത്തെ കുറിച്ച് ഉഷ വാചാലയായി.

ഇതുവരെ ചെയ്തതിൽ ഇഷകഥാപാത്രം ഏതാണെന്ന ചോദ്യത്തിന്, കിരീടത്തിലെയും ചെങ്കോലിലെയും വേഷങ്ങളിലൂടെയാണ് തന്നെ ആളുകൾ തിരിച്ചറിയുന്നതെന്നായിരുന്നു ഉഷയുടെ മറുപടി. 'എല്ലാ കഥാപാത്രങ്ങളും ഇഷ്ടത്തോടെയാണ് ചെയ്തിട്ടുള്ളത്. എങ്കിലും എവിടെ ചെന്നാലും ആളുകൾ തിരിച്ചറിയുന്നതും സംസാരിക്കുന്നതും കിരീടത്തിലെയും ചെങ്കോലിലെയും കഥാപാത്രത്തെ മുൻനിർത്തിയാണ്. പിന്നെ കോട്ടയം കുഞ്ഞച്ചനിലെ സൂസിയും എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രമാണ്. ഇപ്പോൾ ചെയ്ത മുത്തുലക്ഷ്മി എന്ന കഥാപാത്രവും എനിക്കിഷ്ടമാണ്. ഇടവേളയ്ക്കുശേഷം ചെയ്യുന്ന ഒന്നായത് കൊണ്ട് അതിനോട് ഒരു പ്രത്യേക ഇഷ്ടം ഉണ്ട്', ഉഷ പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X