ഒരിക്കലും തിരിച്ചു കിട്ടില്ല എന്നോര്‍ത്ത മണം! എന്റെ ഏറ്റവും വലിയ ആഗ്രഹം; ലക്ഷ്മിക്ക് നന്ദി പറഞ്ഞ് രേണു
കേരളത്തെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു മിമിക്ര താരവും നടനുമായ കൊല്ലം സുധിയുടെ മരണം. മരണം ഒരു വാഹനാപകടത്തിന്റെ രൂപത്തിലെത്തിയായിരുന്നു സുധിയുടെ ജീവിനെടുക്കുന്നത്. സുധിയുടെ മരണശേഷം സുധിയുടെ കുടുംബത്തിന് വലിയ താങ്ങായി മാറുകയായിരുന്നു അവതാരകയായ ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക്കിലൂടെ ആരംഭിച്ച സുധിയുടേയും ലക്ഷ്മിയുടേയും സൗഹൃദം സഹോദര ബന്ധം പേലെ ദൃഢമായിരുന്നു. സുധിയുടെ ഭാര്യയെ സ്വന്തം സഹോദരിയായി കണ്ടാണ് ലക്ഷ്മി ഓരോ കാര്യങ്ങള്‍ക്കും കൂടെ നില്‍ക്കുന്നത്.
കഴിഞ്ഞ ദിവസം സുധിയുടെ മണം പെര്‍ഫ്യൂമാക്കി മാറ്റിയതിനെക്കുറിച്ചുള്ള വീഡിയോ ലക്ഷ്മി നക്ഷത്ര പങ്കുവച്ചിരുന്നു. സുധി അവസാനമായി ധരിച്ച ഷര്‍ട്ട് ഭാര്യ രേണു ഒരു നിധി പോലെ സൂക്ഷിച്ചിരുന്നു. മുമ്പൊരിക്കല്‍ ലക്ഷ്മി നക്ഷത്രയുടെ വീഡിയോയില്‍ തനിക്ക് സുധിയുടെ മണം പെര്‍ഫ്യൂം ആക്കി മാറ്റണമെന്ന് ആഗ്രഹമുണ്ടെന്ന് രേണു തന്നെ പറഞ്ഞിരുന്നു. രേണുവിന്റെ ആ ആഗ്രഹം സാധിച്ചു കൊടുക്കുകയായിരുന്നു ലക്ഷ്മി നക്ഷത്ര ചെയ്തത്.

ദുബായില്‍ വച്ചാണ് ലക്ഷ്മി നക്ഷത്ര പെര്‍ഫ്യും തയ്യാറാക്കിയത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറി. ലക്ഷ്മിയുടെ പ്രവര്‍ത്തിയെ അഭിനന്ദിച്ച് നിരവധി പേരെത്തി. ലക്ഷ്മി രേണുവിന് ചെയ്തു കൊടുത്തത് പകരം വെക്കാനില്ലാത്ത കാര്യമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. എന്നാല്‍ സോഷ്യല്‍ മീഡിയയിലെ മറ്റൊരു വിഭാഗം ആളുകള്‍ ലക്ഷ്മിയ്‌ക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഇന്നയിച്ചത്.
അന്തരിച്ച സുധിയോടുള്ള ആളുകളേയും വീട്ടുകാരുടേയുമെല്ലാം സ്‌നേഹത്തേയും അദ്ദേഹത്തിന്റെ ഓര്‍മ്മകളേയുമെല്ലാം ലക്ഷ്മി തന്റെ ചാനലിന്റെ റീച്ച് കൂട്ടാന്‍ ഉപയോഗിക്കുകയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഇതിനിടെ ഇപ്പോഴിതാ ലക്ഷ്മിയ്ക്ക് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് സുധിയുടെ ഭാര്യയായ രേണു. പെര്‍ഫ്യൂം തയ്യാറാക്കുന്നതിനെക്കുറിച്ചുള്ള ലക്ഷ്മിയുടെ വീഡിയോയുടെ കമന്റിലൂടെയാണ് രേണുവിന്റെ പ്രതികരണം.
''എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു. ഒരിക്കലും തിരിച്ചു കിട്ടില്ല എന്നോര്‍ത്ത മണം. നന്ദി ചിന്നു'' എന്നായിരുന്നു രേണുവിന്റെ കമന്റ്. നിരവധി പേരാണ് ലക്ഷ്മിയെ അഭിനന്ദവും രേണുവിനോടുള്ള സ്‌നേഹവും അറിയിച്ചെത്തിയിരിക്കുന്നത്. ലക്ഷ്മിയ്‌ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും ആരാധകര്‍ മറുപടി നല്‍കുന്നുണ്ട്.
ഇതില്‍ തെറി പറയുന്നവരോട്.. മരിച്ച ഒരാളുടെ ഭാര്യ പറഞ്ഞ ഒരു ആഗ്രഹം അത് അവര്‍ നടത്തി കൊടുത്തു.. അത് കണ്ടന്റ് ആണേലും, ഷോ ഓഫ് ആണേലും എന്ത് ആണേലും.. അവര്‍ പറഞ്ഞ ഒരു ആഗ്രഹം അവര്‍ നടത്തികൊടുത്തു, അത് ചെയ്തു കൊടുക്കാന്‍ ഒരു മനസ്സുണ്ടല്ലോ നമിക്കണം നല്ലൊരു മനസ്സിന്റെ ഉടമയാണ്, ലക്ഷ്മി മോളെ ദൈവം അനുഗ്രഹിക്കട്ടെ രേണുവിന്റെ ആഗ്രഹം സാധിച്ചല്ലോ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമായി എന്നിങ്ങനെയാണ് ചില കമന്റുകള്‍.

തെറി പറഞ്ഞു മെഴുകുന്ന എല്ലാവന്മാരോടും ഒന്നേ പറയാനുള്ളൂ നിങ്ങളെ പോലെയുള്ള മനസ്സില്‍ ഒരല്‍പ്പം പോലും നന്മയും, സഹ ജീവി സ്‌നേഹവും ഇല്ലാത്ത ഊളകള്‍ കാണാന്‍ വേണ്ടി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നത് അതില്‍ മ്യൂസിക് ഇട്ടോ,ഷോ ഓഫ് കാണിക്കുന്നു മോണിറ്റൈസ് ചെയ്യുന്നു എന്നൊക്കെ പറഞ്ഞു കുരു പൊട്ടിച്ചിട്ട് ഒരു കാര്യവും ഇല്ല ഈ സ്‌നേഹം ഓര്‍മ്മ എന്നൊക്കെ പറയുന്നത് മനസ്സില്‍ നന്മ ഉള്ളവര്‍ക്ക് പറഞ്ഞിട്ടുള്ളതാണ് എന്നായിരുന്നു മറ്റൊരു പ്രതികരണം.
അതേസമയം ധാരാളം പേര്‍ വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുണ്ട്. അല്പമെങ്കിലും ഉളുപ്പുണ്ടോ സ്ത്രീയെ.. മരിച്ച ഒരാളുടെ ഭാര്യ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞെങ്കില്‍ നിങ്ങള്‍ ഇങ്ങനെ വേഷവും കെട്ടി നാടകവും കളിച്ചു ആണോ അത് ചെയ്തു കൊടുക്കേണ്ടത്.. ഓരോ കോപ്രായങ്ങള്‍, സംഭവം കൊള്ളാം പക്ഷെ, അത് ഒരു കണ്ടന്റ് ആക്കണ്ടായിരുന്നു, സുധിയെ വിറ്റ് പൈസ ആക്കുന്നു കഷ്ടം, നാണം ഇല്ലാത്തവള്‍ കാശ് ഉണ്ടാക്കാന്‍ എന്തൊക്കെ ഉഡായിപ്പാണ്. സുധി ഉണ്ടായിരുന്നുവെങ്കില്‍ നിന്റെ മോന്തയ്ക്കിട്ട് പൊട്ടിച്ചേനെ എന്നാണ് ലക്ഷ്മിയെ വിമര്‍ശിച്ചെത്തുന്നവര്‍ പറയുന്നത്.


Click it and Unblock the Notifications