Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
മൂത്രം ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ പോയ ശബ്ദം തിരിച്ചു കിട്ടിയെന്ന് കൊല്ലം തുളസി; പ്രതികരണവുമായി ഡോക്ടര്‍
മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് കൊല്ലം തുളസി. രാഷ്ട്രീയ രംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട് കൊല്ലം തുളസി. എന്നാല്‍ സമീപകാലത്തായി കൊല്ലം തുളസി നടത്തിയ ചില പ്രസ്താവനകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇത്തരത്തില്‍ ഒന്നായിരുന്നു താന്‍ സ്വന്തം മൂത്രം കുടിക്കുമെന്ന കൊല്ലം തുളസിയുടെ പ്രസ്താവന. ഇപ്പോഴിതാ വീണ്ടും തന്റെ യൂറിന്‍ തെറാപ്പിയെക്കുറിച്ച് സംസാരിക്കുകയാണ് കൊല്ലം തുളസി.
യൂറിന്‍ തെറാപ്പി തനിക്ക് ഒരുപാട് ഗുണം ചെയ്തുവെന്നാണ് കൊല്ലം തുളസി പറയുന്നത്. തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നുമാണ് കൊല്ലം തുളസി പറയുന്നത്. യൂറിന്‍ തെറാപ്പിയുടെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

തനിക്ക് ഒരുപാട് രോഗങ്ങളുണ്ട്. ക്യാന്‍സറുമായി ബന്ധപ്പെട്ട രോഗങ്ങളുണ്ട്. മുട്ടു വേദനയുണ്ട്. എഴുന്നേറ്റ് നടക്കാന്‍പോലും സാധിക്കാത്ത പ്രശ്നങ്ങളുണ്ടെന്നുമാണ് കൊല്ലം തുളസി പറയുന്നത്. എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിച്ചുവെന്നാണ് താരം പറയുന്നത്. യൂറിന്‍ തെറാപ്പിയെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചും അനുഭവസ്ഥരുമായി സംസാരിച്ചും ധാരാളം പുസ്തകങ്ങള്‍ വായിച്ചുമാണ് താന്‍ പഠിച്ചതെന്നാണ് കൊല്ലം തുളസി പറയുന്നത്.
രാവിലെ എഴുന്നേറ്റ പാടെ 200 മില്ലിയോളം മൂത്രം കുടിക്കുമെന്നാണ് കൊല്ലം തുളസി പറയുന്നത്. മൂത്രം ശേഖരിച്ചു വെക്കുന്ന പതിവുണ്ടെന്നും ഇങ്ങനെ ശേഖരിച്ചു വച്ച രണ്ട് മാസം പഴയ മൂത്രത്തില്‍ കാലുകള്‍ ഇറിക്കവെക്കുമെന്നും ഇതോടെ കാലുവേദന മാറിയെന്നുമാണ് കൊല്ലം തുളസി പറയുന്നത്. തനിക്കിപ്പോള്‍ വേഗത്തില്‍ നടക്കാന്‍ സാധിക്കുന്നുണ്ടെന്നും താരം പറയുന്നു. തന്റെ ശബ്ദം നഷ്ടമായിരുന്നു. ഒരുപാട് തവണ സ്കാന്‍ ചെയ്തിട്ടും രോഗം കണ്ടെത്താനായില്ലെന്നും എന്നാല്‍ മൂത്രം ഗാര്‍ഗിള്‍ ചെയ്തപ്പോള്‍ ശബ്ദം തിരിച്ചുകിട്ടിയെന്നും കൊല്ലം തുളസി അവകാശപ്പെടുന്നുണ്ട്.
അതേസമയം യൂറിന്‍ തെറാപ്പി അശാസ്ത്രീയമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഐഎംഎ പ്രതിനിധി ഡോക്ടര്‍ ആര് ശ്രീജിത്ത് പറയുന്നത് തീര്‍ത്തും അശാസ്ത്രിയമാണെന്നാണ്. മൂത്രവും മലവും ശരീരത്തിന് ആവശ്യമില്ലാത്തതാണെന്നും ശരീരം മൂത്രത്തിലൂടെ ക്രിയാറ്റിനും അമോണിയയും പുറത്തു വിടുകയാണ് ചെയ്യുന്നതെന്നും അതിന് രോഗത്തെ മാറ്റാന്‍ കഴിയുമെന്നതിന് ശാസ്ത്രീയമായ തെളിവില്ലെന്നുമാണ് ഡോക്ടര്‍ പറയുന്നത്.
നേരത്തേയും കൊല്ലം തുളസി സമാനമായ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ യൂറിന്‍ തെറാപ്പിയ്ക്ക് യാതാരു തരത്തിലുള്ള അടിസ്ഥാനവുമില്ലെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
-
ശരീരത്ത് തുണി വേണമെന്നുള്ള നിർബന്ധമുണ്ട്; മുട്ടിന് താഴെ തുണിയില്ലെങ്കിലും കുഴപ്പമില്ലെന്ന് കുളപ്പുള്ളി ലീല
-
മൈക്ക് കൊടുത്തിട്ടും വാങ്ങിയില്ല; അത് കഴിഞ്ഞ ശേഷം മീനാക്ഷി എന്നോട് പറഞ്ഞത്; നമിത പ്രമോദ്
-
ലാലേട്ടനേക്കാളും മമ്മൂക്ക എനിക്ക് സ്പെഷ്യൽ ആവുന്നത് അവിടെയാണ്; മറക്കാൻ പറ്റിയിട്ടില്ല; ഉണ്ണി മുകുന്ദൻ