For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഹാനടന്‍ ആയാല്‍ പോര, ഭരിക്കാന്‍ അറിയണം! അമ്മയ്‌ക്കെതിരെ കൊല്ലം തുളസി

  |

  അമ്മയിലെ ജനാധിപത്യമില്ലായ്മയെ ചൂണ്ടിക്കാണിച്ചതിന് തന്നെ ഒറ്റപ്പെടുത്തിയെന്ന് കൊല്ലം തുളസി. മണിയന്‍പിള്ള രാജുവായിരുന്നു അതില്‍ പ്രധാന പങ്ക് വഹിച്ചതെന്നും കൊല്ലം തുളസി പറയുന്നു. മഹാ നടന്‍ ആയാല്‍ മാത്രം പോരെന്നും നല്ല ഭരണാധികാരിയകണമെന്നും കൊല്ലം തുളസി മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. താരത്തിന്റെ വാക്കുകളിലേക്ക്.

  ഞാന്‍ അഭിനയിച്ചത് കൊള്ളില്ലെങ്കില്‍ കൊള്ളില്ല എന്ന് പറയും, ചൂടാവുമായിരിക്കും; സൗബിനെ കുറിച്ച് മമ്മൂട്ടി

  ''ഈ പറഞ്ഞ, മരിച്ചു പോയ പലരുടേയും വീടുകളില്‍ ഞാന്‍ പോയിട്ടുണ്ട്. ചിലര്‍ തങ്ങള്‍ക്ക് കിട്ടുന്ന പണമൊക്കെ സൂക്ഷിച്ച് ചെലവാക്കുകയും അടുത്ത തലമുറയ്ക്കായി മാറ്റിവെക്കുകയും ചെയ്തു. മറ്റു ചിലര്‍ അടിച്ചുപൊളിച്ച് കളയും. അങ്ങനെയുള്ളവരാണ് കൂടുതല്‍. സിനിമയില്‍ നിന്നും നല്ല പ്രതിഫലമൊക്കെ കിട്ടുന്നതാണ്. പണ്ടൊക്കെ കുറവായിരുന്നു. പക്ഷെ ഇപ്പോഴത്തെ കാലഘട്ടത്തില്‍ മാറ്റമുണ്ട്. ഞങ്ങളൊക്കെ വരുമ്പോള്‍ കുറവായിരുന്നു. ്എന്നാലും തെറ്റില്ലാതെ കിട്ടുമായിരുന്നു. എനിക്ക് ആദ്യമായി കിട്ടിയത് 750 രൂപയായി. അതിന്ന് 75000 ലേക്ക് മാറിയിട്ടുണ്ടാകും. ഇത് കൊണ്ട നശിപ്പിച്ചവരുമുണ്ട് നന്നായവരുമുണ്ട്. നശിച്ചിട്ടുണ്ടെങ്കില്‍ അ്‌വരു തന്നെയാണ് കാരണക്കാര്‍. ജാഡ കൂടും. പിന്നെ മെയിന്റെയ്്ന്‍ ചെയ്യാനാകാതെ വരും. അതോടെയാണ് ഇവര്‍ക്ക് മാനേജ് ചെയ്യാനാകാതെ വരുന്നത്. അമ്മ സംഘടനയുണ്ട് ഇപ്പോള്‍ സഹായിക്കാന്‍''.

  ''നശിപ്പിക്കുന്നതാണ് അല്ലെങ്കില്‍ പിന്നെ അവര്‍ക്ക് അധിക ബാധ്യതകള്‍ കാണും. അല്ലാതെ ഈ വരുമാനം കൊണ്ട് നശിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഓരോരുത്തരുടേയും അനുഭവം വച്ച് നോക്കുമ്പോള്‍ പറയുന്നതാണ്. പിന്നെ വയസാകുമ്പോള്‍ കുറച്ച് അവശത വരും. അമ്മയുടെ തുടക്കം മുതല്‍ ഞാനുണ്ട്. ഒരിക്കല്‍ മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെയുള്ള പാനല്‍ വന്നു. ഞാന്‍ അന്ന് ഒരു അഭിപ്രായം പറഞ്ഞു, ജനാധിപത്യ പ്രക്രിയയിലൂടെ വേണം തിരഞ്ഞെടുക്കേണ്ടത് എന്ന്. അന്ന് എന്നെ ഒറ്റപ്പെടുത്തി. അന്ന് എന്നെ ഒറ്റപ്പെടുത്താന്‍ മുന്നില്‍ നിന്നത് മണിയന്‍പിള്ള രാജുവായിരുന്നു. എന്നെ പല സിനിമകളില്‍ നിന്നും കട്ട് ചെയ്്തു. ഇന്ന് ആ മണിയന്‍പിള്ള രാജു ജനാധിപത്യ പ്രക്രിയയിലൂടെ മത്സരിക്കുന്നതാണ് കണ്ടത്''.

  ''ജനാധിപത്യം നല്ലതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജനാധിപത്യത്തിലൂടെ തിരഞ്ഞെടുക്കുമ്പോള്‍ അവര്‍ക്ക് നമ്മളോടൊരു ബാധ്യതയുണ്ട്. നമുക്ക് അവരിലൊരു അധികാരമുണ്ട്. നമുക്ക് അവരോട് ചെന്ന് പറയാം. ഇതുവരെ അതില്ലായിരുന്നു. തിരുവനന്തപുരത്തെ പ്രതിനിധാനം ചെയ്തു കൊണ്ട് സുധീര്‍ കരമനയുണ്ട്, മഞ്ജുവുണ്ട്. എനിക്കിപ്പോള്‍ അവരോട് ചെന്ന് പറയാം. ഭരിക്കാന്‍ അറിയുന്നവര്‍ ആകണമെന്നില്ലല്ലോ അവിടെയിരിക്കുന്ന എല്ലാവരും. മഹാ നടന്‍ ആണെന്ന് കരുതി ഭരിക്കാന്‍ അറിയണമെന്നില്ല. ഒരു ഭരണാധികാരിയ്ക്ക് മികച്ച നടനുമാകില്ല. പ്രശസ്ത്ിയ്ക്ക് വേണ്ടി മാത്രം വെറുതെ വച്ചിരിക്കുന്നവരും ഇതിലുണ്ട്. കഴിവുള്ള പിള്ളേര്‍ വരട്ടെ. അവരുടെ ചിന്തകളും ആലോചനകളും വരട്ടെ. അങ്ങനെയുള്ളവര്‍ വരട്ടെ. ഇപ്പോള്‍ ഒരു പടത്തില്‍ വന്നു അതിന് അവാര്‍ഡ് കിട്ടി, എന്നാല്‍ ഇരിക്കട്ടെ എന്നാണ്. അവാര്‍ഡ് കിട്ടാന്‍ യാതൊരു വിദ്യാഭ്യാസവും വേണമെന്നില്ല. അത് അഭിനയത്തിന്റെ തികവ് മതി. പക്ഷെ ഈ സ്ഥാനത്ത് ഇരിക്കണമെങ്കില്‍ വിദ്യാഭ്യാസവും അറിവും വേണം. അതുള്ളവരുമുണ്ട് ഇല്ലാത്തവരുമുണ്ട്''.

  ''അതേസമയം സിനിമയെ സംബന്ധിച്ച് മമ്മൂട്ടിയോ മോഹന്‍ലാലോ അല്ലാതെ വേറെ ആര്‍ക്കും ആ സ്ഥാനത്ത് ഇരിക്കാനാവുകയുമില്ല്. ഒരു പ്രശ്‌നം വരുമ്പോള്‍ അവരുടെ വാക്കുകള്‍ക്ക് വിലയുണ്ട്. ഒരു നിര്‍മ്മാതാവ് പണം കൊടുത്തില്ലെങ്കില്‍ അ്തവരോട് പറയാന്‍ മമ്മൂട്ടിയ്‌ക്കോ മോഹന്‍ലാലിനോ പറ്റുകയുള്ളൂ. ഇടവേള ബാബുവിന്റെ കഴിവല്ല അത്. ഇടവേള ജനറല്‍ സെക്രട്ടറിയാകുന്നത് ഇപ്പുറത്ത് മമ്മൂട്ടിയും മോഹന്‍ലാലുമെന്ന രണ്ട് മതിലുകള്‍ അവിടെയുള്ളത് കൊണ്ടാണ്. ആ മതിലുകളുടെ മുന്നില്‍ നിന്നാണ് ഇടവേള ബാബു കളിക്കുന്നത്. ഇടവേള ബാബുവിനെ തട്ടിയിട്ടാല്‍ അവിടെ ഈ മതിലുകളുണ്ടെന്ന് അറിയാം. സുരേഷ് ഗോപിയും വരണം. അദ്ദേഹം എംപിയാണ്. സ്വന്തമായ പ്രിന്‍സിപ്പള്‍ ഉള്ള ആളാണ്. അതുപോലെ ആജ്ഞാ ശക്തിയുള്ളവര്‍ വരണം കമ്മിറ്റിയില്‍''.

  Read more about: kollam thulasi
  English summary
  Kollam Thulasi Against Maniyanpilla Raju And AMMA
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X