For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സഹികെട്ടാല്‍ ചേരയും കടിക്കും! പ്രേം നസീര്‍ ഒരുത്തനെ എടുത്തിട്ട് അടിക്കുന്നത് കണ്ട് ഞെട്ടി: കൊല്ലം തുളസി

  |

  മലയാള സിനിമയിലെ നിത്യഹരിത നായകന്‍ ആണ് പ്രേം നസീര്‍. ഇന്നും ്അദ്ദേഹത്തെ പോലൊരു നടനേയും താരത്തേയും മലയാള സിനിമയ്ക്ക് പിന്നീട് ലഭിച്ചിട്ടില്ല. അടിമുടി ജെന്റില്‍മാനായ നടനായിരുന്നു പ്രേം നസീര്‍. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വ്യക്തിയായിരുന്നുവെന്നും വലിയ മനസിന് ഉടമയായിരുന്നുവെന്നുമെല്ലാം അദ്ദേഹത്തെ അ്‌റിയുന്നവര്‍ പറയുന്നു. എന്നാല്‍ പ്രേം നസീറിന് പോലും ചിലപ്പോള്‍ നിയന്ത്രണം വിട്ടു പോയെന്നു വരും. തന്നെക്കുറിച്ചുള്‌ള ഗോസിപ്പുകളായിരുന്നു പ്രേം നസീറിന്റെ നിയന്ത്രണം വിടാനുള്ള കാരണമായി മാറിയത്.

  ലോകം കീഴ്‌മേല്‍ മറിയുന്നത് പോലെ, പേടി തോന്നി; മകനെ ഒറ്റയ്ക്ക് വളര്‍ത്തിയതിനെക്കുറിച്ച് മലൈക

  നിയന്ത്രണം വിട്ട പ്രേം നസീര്‍ ഒരാളെ തല്ലുകയും ചെയ്തിരുന്നു. ആ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് നടന്‍ കൊല്ലം തുളസി. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൊല്ലം തുളസി മനസ് തുറന്നത്. ആ വാക്കുകള്‍് വിശദമായി വായിക്കാം തുടര്‍ന്ന്.

  ''നിങ്ങള്‍ വിശ്വസിക്കുമോ എന്നറിയില്ല, എന്റെ ആദ്യത്തെ കോമ്പിനേഷന്‍ പ്രേം നസീറുമായിട്ടായിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ മുഖ്യമന്ത്രി എന്ന സിനിമയില്‍. ആലപ്പി അഷ്‌റഫ് ആണ് സംവിധായകന്‍. തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍് വച്ചായിരുന്നു ആ സിനിമയുടെ ചിത്രീകരണം. എന്റെ കൂടെ കോര്‍പ്പറേഷനില്‍ വര്‍ക്ക് ചെയ്യുന്നൊരാളൂടെ അനിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജരെ സഹായിക്കാനുണ്ടായിരുന്നു. ആളുകളെയൊക്കെ കൊണ്ട് കൊടുക്കുന്നത് അവനായിരുന്നു. പുള്ളി എന്റെ അടുത്ത് വന്ന് ചോദിച്ചു, സാറിന് സിനിമയിലൊക്കെ അഭിനയിക്കാന്‍ ആഗ്രഹമില്ലേ, വാ സിനിമയില്‍ അഭിനയിക്കാം. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയിട്ടാണെന്ന്. എനിക്ക് അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്താണൊന്നും മനസിലായില്ല. നേരത്തെ വിടാന്‍ ്പറ്റുമോ എന്ന് ചോദിച്ചു. അത് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു. എന്നാല്‍ വരാന്‍ പറ്റില്ലെന്ന് ഞാനും പറഞ്ഞു''.

  ''പിറ്റേ ദിവസം പ്രേം നസീറുള്ളൊരു മന്ത്രി സഭ രംഗമുണ്ട്. അതിലൊരു മന്ത്രിയായി ഇരിക്കാമെന്ന് പറഞ്ഞു. വകുപ്പ് ഏതാണെന്നോ ഡയലോഗ് ഉണ്ടായിരുന്നുവോ എന്നൊന്നും ഓര്‍ക്കുന്നില്ല. ഞാന്‍ സിനിമ കണ്ടിട്ടുമില്ല. പക്ഷെ അങ്ങനെ ആദ്യമായി പ്രേം നസീറുമൊത്ത് അഭിനയിച്ചു. അഭിനയം എന്നാല്‍ റോസാപ്പൂക്കളുടെ മെത്തയല്ലെന്ന് അന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ഉപദേശം നല്‍കിയിരുന്നു. ഞാനത് ഇന്നും ഓര്‍ക്കുന്നുണ്ട്. ഞാന്‍ സത്യന്റെ ആരാധകനാണ്. പക്ഷെ ആദ്യമായി അഭിനയിച്ചത് പ്രേം നസീറിന്റെ കൂടെയാണ്. സത്യനെ പോലൊരു നടന്‍ ഇതുവരെ വന്നിട്ടില്ല. ഇവരൊന്നും മോശമെന്നല്ല. പക്ഷെ ആ മുഖവും ഭാവവുമൊക്കെ വല്ലാത്തതാണ്. അ്‌രനാഴികനേരം ആണെന്ന് തോന്നുന്നു. അതില്‍ കുഴിമാടത്തിലേക്ക് നോക്കുന്നൊരു ഷോട്ടുണ്ട്. അ്തില്‍ അദ്ദേഹത്തിന്റെ കണ്ണിലേക്ക് ക്യാമറ സൂം ചെയ്യുകയാണ്. ആ സങ്കടം കാഴ്ചക്കാരുടെ മനസിലേക്കും പ്രവേശിക്കുകയാണ് അപ്പോള്‍''.

  ''പ്രേം നസീറിനെ ആദ്യമായി കാണുന്നത് സിനിമാ സെറ്റിലല്ല. നേരിട്ടാണ്. ശങ്കരന്‍ നായര്‍ എന്നൊരു സിനിമാ മാസികക്കാരനുണ്ട്. അങ്ങേരുമായുള്ള യഥാര്‍ത്ഥ ഫൈറ്റാണ് ആദ്യം കാണുന്നത്. കൊച്ചിന്‍ കോര്‍പ്പറേഷനില്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സമയമാണ്. അന്നൊരു സ്റ്റാര്‍നൈറ്റ് നടക്കുകയാണ്. അന്നൊരു ഷോ നടത്തുകയായിരുന്നു. മുന്നില്‍ പ്രേക്ഷകരായി പ്രേമം നസീറുണ്ട്, മധു സാറുണ്ട്, ശങ്കര്‍ നായരുണ്ട്്. സിനിമാ മാസിക എന്നത് അന്നത്തെ വലിയ പ്രഭലമായ മാസികയാണ്. ഞാന്‍ അന്ന് ഡ്യൂട്ടിയ്ക്കായി അവിടെ എത്തിയതായിരുന്നു. അപ്പോള്‍ അവിടെ ഫ്രണ്ട് റോയില്‍ ഒരു അടി നടക്കുകയാണ്. നോക്കുമ്പോള്‍ പ്രേം നസീര്‍ ശങ്കരന്‍ നായര്‍ക്കിട്ട് അടിക്കുകയാണ്. സഹികെട്ട് അടിച്ചു പോയതാണ്. അദ്ദേഹത്തെക്കുറിച്ച് കുറേ ഗോസിപ്പുകള്‍ മാസികയില്‍ എഴുതി. നോക്കി വച്ചിരിക്കുകയായിരുന്നു. അവിടെ വച്ചും അവര്‍ തമ്മിലെന്തോ ഉണ്ടായി. എന്താണുണ്ടായതെന്ന് ഇന്നും അറിയില്ല. അടിച്ചത് പ്രേം നസീര്‍ ആണെന്നൊക്കെ അപ്പോഴാണ് അറിയുന്നത''്.

  Recommended Video

  തല്ലില്ല ഞാൻ കൊല്ലുകയെ ഉള്ളു.. | Shine Tom Chacko About Thallumaala Fight In Location | FilmiBeat

  ''സഹികെട്ടാല്‍ ചേരയും കടിക്കില്ലേ. ആദ്യമായി അഭിനയിക്കുന്നത് പ്രേം നസീറിനൊപ്പമാണ്. അതിനും മുമ്പ് അദ്ദേഹത്തിന്റെ അടിയും കണ്ടിട്ടുണ്ട്. അദ്ദേഹമൊരു നല്ല വ്യക്തിയായിരുന്നു. അദ്ദേഹത്തില്‍ നിന്നും ഇന്നത്തെ നടന്മാര്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്. അദ്ദേഹം അഭിനയിച്ചൊരു സിനിമ പരാജയപ്പെട്ടാല്‍ നിര്‍മ്മാതാവിന് പണം വാങ്ങാതെ തന്നെ അടുത്ത സിനിമയ്ക്കുള്ള ഡേറ്റ് കൊടുക്കുമായിരുന്നു. ഇപ്പോഴങ്ങനെ ആരെങ്കിലുമുണ്ടോ എന്നറിയില്ല''

  Read more about: kollam thulasi
  English summary
  Kollam Thulasi Reveals He Saw Prem Nazir Beating A Guy Once In Real Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X