എംപിയാകാന്‍ ഞാന്‍ യോഗ്യന്‍, എന്നെ ഒതുക്കി; സുരേഷ് ഗോപി കേറി പോയത് സ്റ്റാര്‍ ആയതിനാല്‍: കൊല്ലം തുളസി

മലയാളികള്‍ക്ക് സുപരിചതിനാണ് കൊല്ലം തുളസി. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് കൊല്ലം തുളസി. നേരത്തെ ബിജെപി പ്രവര്‍ത്തകനായിരുന്നു കൊല്ലം തുളസി. ഇപ്പോഴിതാ പാര്‍ട്ടിയെക്കുറിച്ചും സുരേഷ് ഗോപിയെക്കുറിച്ചുമുള്ള കൊല്ലം തുളസിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൊല്ലം തുളസി മനസ് തുറന്നത്.

''സുരേഷ് ഗോപിയും ഞാനും ബിജെപിയിലേക്ക് ഒരു ദിവസം വന്നതാണ്. ഒരു കേന്ദ്ര മന്ത്രിയാണ് ഞങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കിയത്. ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പായിരുന്നു. പക്ഷെ സുരേഷ് ഗോപി എവിടെയോ എത്തി. സുരേഷ് ഗോപി എത്ര കണ്ട് മുന്നോട്ട് പോയി, ഞാന്‍ എത്ര കണ്ട് പിന്നോട്ട് പോയി. സുരേഷ് ഗോപിയേക്കാള്‍ നന്നായി ഞാന്‍ പ്രസംഗിക്കും. എന്നെയൊരു പ്രസംഗ തൊഴിലാളിയായി കൊണ്ടു നടന്നിട്ടുണ്ട്. സ്റ്റാര്‍ ആയതിനാല്‍ കയറി പോയതാണ്. അല്ലെങ്കില്‍ രാജ്യസഭാംഗമായിരിക്കാനുള്ള യോഗ്യത എനിക്കുണ്ട്. പലരും പറഞ്ഞിട്ടുണ്ട്. '' കൊല്ലം തുളസി പറയുന്നു.

Kollam Thulasi

അതില്‍ ഞാന്‍ പരിഭവിച്ചിട്ട് കാര്യമില്ല. എനിക്ക് അത്രയേ വിധിച്ചിട്ടുള്ളൂ. ബിജെപി ഞാന്‍ ഉണ്ടായിരുന്നപ്പോള്‍, ഇപ്പോള്‍ ഞാനില്ല, എന്നോടുള്ള സമീപനം വേറെയായിരുന്നു. സുരേഷ് ഗോപി ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അത് സുരേഷ് ഗോപിയുടെ വ്യക്തിപരമായ കഴിവുകൊണ്ടാണ്. പിന്നെ ചില ആളുകള്‍ സഹായിച്ചിട്ടുമുണ്ട്. എനിക്കത് കിട്ടിയിട്ടില്ല. എന്നെ എങ്ങനെ ഒതുക്കാം എന്നാണ് ഇവിടുത്തെ ജില്ലാ നേതാക്കള്‍ നോക്കിയതെന്നും കൊല്ലം തുളസി പറയുന്നുണ്ട്.

സിനിമയില്‍ നല്ല അവസരങ്ങള്‍ നഷ്ടമായതിനെക്കുറിച്ചുള്ള കൊല്ലം തുളസിയുടെ വാക്കുകള്‍ നേരത്തെ വാര്‍ത്തയായിരുന്നു. പ്രധാന കാരണം എനിക്ക് കോക്കസ് ഒന്നും ഇല്ല. എന്നെ സിനിമയില്‍ ഇന്‍ഡ്രഡ്യൂസ് ചെയ്ത് വലുതാക്കണം എന്ന് ആഗ്രഹിച്ചവരില്ലെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. നേരെ മറിച്ച് കുശുമ്പുള്ളവരുണ്ട്. സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥന്‍ എന്തിനാണ് അഭിനയിക്കാന്‍ വരുന്നതെന്ന് പറഞ്ഞതും എന്നെ ഒഴിവാക്കിയ സംഭവങ്ങളുമുണ്ട്. അത്തരം പാരകള്‍ വെച്ചവരുണ്ട്. അവരൊന്നും ഇപ്പോഴില്ല. അക്കാര്യത്തിലൊക്കെ ശുദ്ധമായ നിലപാടാണ് എനിക്കുള്ളത്. ഓരോരുത്തര്‍ക്ക് വിധിച്ചിട്ടുള്ളത് വിധിപോലെ കിട്ടും. നമുക്കത് വിധിച്ചില്ല എന്ന് മാത്രമേ ഞാന്‍ കണക്കാക്കാറുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Kollam Thulasi

പല വേഷങ്ങളും പുതിയ ആളുകള്‍ക്ക് പോയിട്ടുണ്ട്. അതൊന്നും ഞാന്‍ വിഷയമാക്കാറില്ല. അതേക്കുറിച്ച് പരാതിയോ പരിഭവമോ ഇല്ലെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. പ്രമുഖ നടന്‍മാര്‍ക്കൊപ്പമുള്ള അനുഭവവും കൊല്ലം തുളസി പങ്കുവെച്ചു. മമ്മൂട്ടി പാവമാണെങ്കിലും തലക്കനമുള്ളയാളാണ്. മോഹന്‍ലാല്‍ കുറച്ച് കൂടി ഫ്‌ലെക്‌സിബിളാണ്. സുഖിപ്പിക്കലാണെന്ന് നമുക്ക് തോന്നും. ആ തോന്നിപ്പിക്കലാണ് പുള്ളിയുടെ കഴിവ്. മമ്മൂട്ടിക്ക് അതില്ല. ജയറാം അന്നും ഇന്നും നമ്മളെ കണ്ടാല്‍ സ്‌നേഹവും ബഹുമാനവും തരും. ദിലീപിനും കണ്ടാല്‍ സ്‌നേഹമുണ്ടെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു.

അതേസമയം, വ്യക്തി ജീവിതത്തില്‍ പല പ്രതിസന്ധി ഘട്ടങ്ങളും കൊല്ലം തുളസിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഭാര്യയും മകളും തന്നെ ഉപേകഷിച്ച് പോയെന്നാണ് നടന്‍ പറയുന്നത്. ഇതിനിടെ കാന്‍സര്‍ രോ?ഗവും ബാധിച്ചു. ഇതേക്കുറിച്ച് മുമ്പൊരിക്കല്‍ നടന്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഭാര്യയും മകളും എന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല. അസുഖം വന്നപ്പോള്‍ വല്ലതും സംഭവിക്കുമോ എന്നാണ് ചോദിച്ചത്. സംഭവിച്ചാല്‍ വന്ന് കണ്ട് പോകാമല്ലോ. ഒന്നും വരല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നവരല്ലെന്നുമായിരുന്നു കൊല്ലം തുളസി പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X