കഥാതര്‍ക്കവുമായി ബന്ധപ്പെട്ട് വിവാദത്തിലായ സിനിമകള്‍ ഇവയാണ്! ചിത്രങ്ങളെക്കുറിച്ചറിയാം! കാണൂ
റിലീസ് ചെയ്യുന്നതിനു മുന്‍പ് സിനിമകള്‍ വിവാദങ്ങളില്‍പ്പെടാറുളളത് എല്ലാ ഇന്‍ഡസ്ട്രികളിലും പതിവാണ്. ചിലര്‍ പബ്ലിസിറ്റിക്കായി അവകാശവാദം ഉന്നയിച്ച് എത്തുമ്പോള്‍ മറ്റു ചിലര്‍ യഥാര്‍ത്ഥത്തില്‍ തങ്ങളുടെ കഥയാണെന്ന് പറഞ്ഞ് എത്താറുണ്ടായിരുന്നു. സിനിമകളുമായി ബന്ധപ്പെട്ടുളള കഥാ തര്‍ക്കങ്ങള്‍ പലപ്പോഴും വലിയ വിവാദങ്ങളിലേക്കാണ് കൊണ്ടെത്തിക്കാറുളളത്.
സിനിമയുടെ റിലീസ് സമയത്തുളള ഇത്തരം തര്‍ക്കങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയാവാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ ഇത്തരം വിവാദങ്ങള്‍ സിനിമകളുടെ പ്രൊമോഷന് സഹായകമാവാറുമുണ്ട്. അടുത്തിടെ വിജയുടെ സര്‍ക്കാര്‍ എന്ന ചിത്രമായിരുന്നു വിവാദങ്ങളില്‍പ്പെട്ട് തിരിച്ചടി നേരിട്ടിരുന്നത്. സിനിമയുടെ റിലീസിങ്ങിനൊടനുബന്ധിച്ച് നടന്ന വിവാദം അണിയറ പ്രവര്‍ത്തകര്‍ ഒടുവില്‍ ഒത്തുതീര്‍പ്പാക്കിയിരുന്നു. കഥാ തര്‍ക്കവുമായി ബന്ധപ്പെട്ട് വിവാദത്തില്‍പ്പെട്ട ചില സിനിമകളെയറിയാം.തുടര്‍ന്ന് വായിക്കൂ.

സര്‍ക്കാര്‍
ദളപതി വിജയെ നായകനാക്കി എആര്‍ മുരുകദോസ് ഒരുക്കിയ ചിത്രമാണ് സര്‍ക്കാര്‍. വരുണ്‍ രാജേന്ദ്രന്‍ എന്ന എഴുത്തുകാരനായിരുന്നു ചിത്രത്തിനെതിരെ നേരത്തെ രംഗത്തുവന്നിരുന്നത്. തന്റെ സെങ്കോല്‍ എന്ന കഥയുമായി സര്‍ക്കാരിന് സാമ്യമുണ്ടെന്നായിരുന്നു വരുണ്‍ ആരോപിച്ചിരുന്നത്. തുടര്‍ന്ന് തമിഴ്‌നാട്ടിലെ റൈറ്റേഴ്‌സ് അസോസിയേഷനില്‍ വരുണ്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. അസോസിയേഷന്‍ പ്രസിഡണ്ട് ഭാഗ്യരാജ് ഇതില്‍ ഇടപെട്ടതോടെ തര്‍ക്കം വലിയ വിവാദത്തിലേക്ക് വഴിമാറിയിരുന്നു. ഒടുവില്‍ ചിത്രത്തിന്റെ സ്‌റ്റോറി ക്രെഡിറ്റില്‍ വരുണിന്റെ പേര് ചേര്‍ക്കാമെന്ന് അണിയറക്കാര്‍ അറിയിച്ചതോടെ ആയിരുന്നു വിവാദം അവസാനിച്ചിരുന്നത്.

96
ഭാരതി രാജയുടെ അസിസ്റ്റന്റ് ഡയറക്ടായിരുന്ന സുരേഷ് എന്നയാളായിരുന്നു വിജയ് സേതുപതിയുടെ 96നെതിരെ രംഗത്തുവന്നിരുന്നത്. ചിത്രം ബ്ലോക്ക് ബസ്റ്ററായി തിയ്യേറ്ററുകളില്‍ മുന്നേറുന്നതിനിടെ ആയിരുന്നു സുരേഷ് രംഗത്തുവന്നിരുന്നത്. 96 തന്റെ കഥയാണെന്നും തന്റെ ഒരു സുഹൃത്തില്‍ നിന്നുമാണ് സംവിധായകന്‍ സി പ്രേംകുമാര്‍ കഥ മോഷ്ടിച്ചതെന്നും സുരേഷ് ആരോപിച്ചിരുന്നു,. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് പ്രേംകുമാര്‍ തന്നെ ഒടുവില്‍ രംഗത്തെത്തിയിരുന്നു.

ഡോറ
നയന്‍താരയുടെതായി പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ഹൊറര്‍ ചിത്രമായിരുന്നു ഡോറ. ചിത്രത്തിനെതിരെ എഴുത്തുകാരനായ ശ്രീധറായിരുന്നു രംഗത്തുവന്നിരുന്നത്. തന്റെയൊരു കഥയില്‍ നിന്നുമാണ് ഡോറയുടെ സംവിധായകന്‍ ചിത്രമൊരുക്കിയതെന്നായിരുന്നു ശ്രീധറിന്റെ ആരോപണം. ആലിബാബാവും അര്‍പുത കാറും എന്ന തന്റെ കഥ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയതെന്നായിരുന്നു ശ്രീധര്‍ ആരോപിച്ചിരുന്നത്. 2013ല്‍ ഈ കഥ താന്‍ രജിസ്റ്റര്‍ ചെയ്തതായും ശ്രീധര്‍ പറഞ്ഞിരുന്നു. ഒടുവില്‍ റൈറ്റേഴ്‌സ് അസോസിയേഷന്‍ ഇടപെട്ട് രണ്ടു കഥകളുമായി സാമ്യമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

കത്തി
വിജയെ നായകനാക്കി എആര്‍ മുരുകദോസ് സംവിധാനം ചെയ്ത കത്തി എന്ന ചിത്രവും വിവാദത്തില്‍പ്പെട്ടിരുന്നു. സാമുഹിക പ്രാധാന്യമുളള ഒരു പ്രമേയം പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. കത്തി ഹിറ്റായി നില്‍ക്കുന്ന സമയത്തായിരുന്നു നിര്‍മാതാവായ മിന്‍ജൂര്‍ ഗോപി പരാതിയുമായി മുന്നോട്ട് വന്നിരുന്നത്.ചിത്രത്തിന്റെ കഥ തന്റെതാണെന്നും ഗജിനിയുടെ ഹിന്ദി റീമേക്ക് ചെയ്യുമ്പോഴാണ് താന്‍ മുരുഗദോസുമായി കഥ ചര്‍ച്ച ചെയ്തതെന്നും അന്ന് തന്റെ സ്‌ക്രിപ്റ്റില്‍ സിനിമ ചെയ്യാന്‍ മുരുഗദോസ് തയ്യാറായിരുന്നതായും മിന്‍ജൂര്‍ ഗോപി പറഞ്ഞിരുന്നു. ചിത്രത്തിന്റെ കഥാതന്തു തന്റെ തിരക്കഥയില്‍ നിന്നാണെന്ന് കാണിച്ച് മിന്‍ജൂര്‍ ചെന്നൈ സിറ്റി സിവില്‍ കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഇത് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

എന്തിരന്‍
രജനീകാന്തിന്റെ മെഗാഹിറ്റ് ചിത്രം യന്തിരനും നേരത്തെ വിവാദത്തില്‍പ്പെട്ടിരുന്നു. തിരക്കഥാകൃത്ത് അമുദ തമിള്‍ നടനായിരുന്നു ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നത്. തന്റെ നോവലായ ജുഗിബയില്‍ നിന്നും കോപ്പിയടിച്ചതാണ് ചിത്രമെന്നായിരുന്നു ഇയാള്‍ ആരോപിച്ചിരുന്നത്. തുടര്‍ന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമ നടപടികളുമായി ഇയാള്‍ മുന്നോട്ട് പോയിരുന്നു.


Click it and Unblock the Notifications











