ഒഴിവാക്കുമ്പോള്‍ വിളിച്ച് പറയാനുള്ള മര്യാദയെങ്കിലും കാണിക്കേണ്ടേ! കൂടെവിടെയിലെ അതിഥി ടീച്ചര്‍
ജനപ്രീയ പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റിലൂടെ കുടുംബ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ പരമ്പരയിലെ ജനപ്രീയ കഥാപാത്രമാണ് അതിഥി ടീച്ചര്‍. അധ്യാപികയായും അമ്മയായുമൊക്കെ മനസ് നിറയ്ക്കുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശ്രീധന്യയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലേയും കരിയറിലേയും വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ശ്രീധന്യ. ബിഹൈന്‍ഡ് വുഡ്‌സിന് ന്ല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറക്കുന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
നേരത്തെ അവതാരകയായി തിളങ്ങിയ താരമാണ് ശ്രീധന്യ. എന്നാല്‍ കൂടെവിടെ തന്റെ ആദ്യത്തെ സീരിയല്‍ ആണെന്നാണ് ശ്രീധന്യ പറയുന്നതു. എന്നാല്‍ ശ്രീധന്യ ഇപ്പോള്‍ തെലുങ്കിലും ഒരു സീരയല്‍ ചെയ്യുന്നുണ്ട്. പരസ്യത്തിലും സജീവമായ ശ്രീധന്യ സിനിമകൡും അഭിനയിച്ചിട്ടുണ്ട്. രക്ഷാധികാരി ബൈജുവിലെ ശ്രീധന്യയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ റിലീസിന് കാത്തു നില്‍ക്കുന്ന പ്രണയ വിലാസം എന്ന സിനിമയിലും ശ്രീധന്യയുണ്ട്.

കുടുംബത്തോടൊപ്പം മുബൈയില്‍ സെറ്റില്‍ഡായ ശ്രീധന്യ സീരിയലില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് കേരളത്തിലേക്ക് എത്തുന്നത്. ഇപ്പോള്‍ സീരിയലിന്റേയും സിനിമയുടേയും പരസ്യചിത്രങ്ങളുടെയെല്ലാം തിരക്കുകാരണം താരത്തിന് മുംബൈയിലേക്ക് പോകാനുള്ള സമയം കിട്ടാറില്ലെന്നാണ് താരം പറയുന്നത്. എല്ലാ ദിവസവും ഭര്‍ത്താവിനേയും മക്കളേയും വീഡിയോകോളിലൂടെയാണ് താന്‍ കാണുന്നതെന്നും ശ്രീധന്യ പറയുന്നുണ്ട്.

അതേസമയം, സീരിയലുകള്‍ മൂലം തനിക്കുണ്ടായ ചില നഷ്ടങ്ങളെക്കുറിച്ചും ശ്രീധന്യ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. ഒന്നാമത്തെ നഷ്ടമായി താരം ചൂണ്ടിക്കാണിക്കുന്തന് കുടുംബത്തോടൊപ്പമുള്ള നിമിഷമാണ്. രണ്ടാമത്തെ നഷ്ടം ചില പരസ്യ ചിത്രങ്ങളാണെന്നാണ് ശ്രീധന്യ പറയുന്നത്. സീരിയലിന് വേണ്ടി ഡേറ്റ് ബ്ലോക്ക് ചെയ്തു വച്ചത് കാരണം ഇപ്പോള്‍ തന്നെ രണ്ടുമൂന്ന് പരസ്യങ്ങള്‍ നഷ്ടമായെന്നാണ് താരം പറയുന്നത്. അതിനാല്‍ അത് എങ്ങനെ മാനേജ് ചെയ്യാന്‍ പറ്റും എന്നാണ് ഇപ്പോള്‍ ആലോചിക്കുന്നതെന്നും ശ്രീധന്യ പറയുന്നു.
കൂടെവിടെ സീരിയല്‍ ചെയ്തു തുടങ്ങിയപ്പോള്‍ മുതല്‍ ആളുകള്‍ എന്നെ റെക്കഗനൈസ് ചെയ്തു തുടങ്ങിയിരുന്നുവെന്നും താരം പറയുന്നു. എന്നെ തിരിച്ചറിഞ്ഞ് തടഞ്ഞ് വച്ച് സ്നേഹം പ്രകടിപ്പിക്കുമ്പോള്‍ ഒന്നും ഒരു ദേഷ്യവും തോന്നിയിട്ടില്ലെന്നും താരം പറയുന്നു. കാരണം അവര്‍ അവരുടെ സ്നേഹമാണ് പ്രകടിപ്പിയ്ക്കുന്നത്. അത് സ്വീകരിക്കുക എന്നതാണ് തന്റെ കടമയായിട്ടാണ് ശ്രീധന്യ കണക്കാക്കുന്നത്. അതില്‍ സന്തോഷമേ ഉള്ളൂവെന്നും താരം പറയുന്നു.

അതേസമയം, ഫ്ളൈറ്റിന് സമയമായി തിരക്കിട്ട് ഓടുമ്പോഴൊക്കെ തടഞ്ഞ് വച്ചവരുണ്ടെന്നും താരം പറയുന്നു. അവര്‍ വരുന്നത് തന്നെ അതിഥി ടീച്ചറേ എന്ന് വിളിച്ചുകൊണ്ടാണ്. അത് വലിയ സന്തോഷമാണെന്നും താരം അഭിപ്രായപ്പെടുന്നു. താന്‍ മുന്‍പ് നേരം വൈകി ഉണര്‍ന്ന് പ്രത്യേകിച്ച് ഒരു ജോലിയും ചെയ്യാതെ തിന്നും കിടന്നും നേരം പോക്കിയ ആളായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കുറച്ച് ആക്ടീവായെന്നും ശ്രീധന്യ പറയുന്നു. എല്ലാ ദിവസവും ഷൂട്ടുള്ളതിനാല്‍ തനിക്ക് സ്വയം മെച്ചപ്പെടാന്‍ അവസരം കിട്ടുന്നതായും താരം പറയുന്നു.

സീരിയല്‍ മേഖലയില്‍ തനിക്ക് കാര്യമായ റിജക്ഷന്‍സ് ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും താരം പറയുന്നു. എന്നാല്‍ ചില സിനിമകളില്‍ നിന്നും ഉണ്ടായിട്ടുണ്ടെന്നാണ് താരം തുറന്ന് പറയുന്നത്. നമ്മളോട് കഥയും പ്രതിഫലവും എല്ലാം പറഞ്ഞ് സെറ്റാക്കും. അതിന് അനുസരിച്ച് നമ്മള്‍ ഡേറ്റ് ബ്ലോക്ക് ചെയ്ത് കാത്തിരിയ്ക്കും. എന്നാല്‍ ആ സിനിമയില്‍ നിന്നും നമ്മളെ പുറത്താക്കി എന്ന് ഷൂട്ട് തുടങ്ങുന്നത് വരെ നമ്മള്‍ അറിയില്ലെന്നാണ് ശ്രീധന്യ പറയുന്നത്. അത് വിളിച്ച് പറയാനുള്ള മാന്യത പോലും പലരും കാണിക്കാറില്ലെന്നും താരം ആരോപിക്കുന്നു. ഇത് മലയാളത്തില്‍ മാത്രമല്ല തമിഴ് സിനിമയില്‍ നിന്നും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും താരം വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ റിജക്ഷനുകള്‍ അംഗീകരിക്കാനും ശ്രീധന്യ തയ്യാറാണ്. അവര്‍ക്ക് പറ്റാത്തത് കൊണ്ടാണ് റിജക്ട് ചെയ്യുന്നതെന്നും ഈ റോള്‍ വേണമെന്ന് വാശി പിടിക്കുന്നൊരാളല്ല താനെന്നും ശ്രീധന്യ പറയുന്നു. ഭര്‍ത്താവും മക്കളുമാണ് തന്റെ ശക്തിയെന്നും താരം കൂട്ടിച്ചേര്‍ക്കുന്നുണ്ട്.


Click it and Unblock the Notifications











