ഞാന്‍ നല്ല നടനല്ലല്ലേ? അവന്‍ സൈലന്റായി മൂളി, എനിക്ക് സങ്കടമായി; ഷാജോണിനെക്കുറിച്ച് കോട്ടയം നസീര്‍
മിമിക്രി വേദികളില്‍ നിന്നും ഒരുപാട് മികച്ച താരങ്ങളെ മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. നായകന്മാരും സ്വഭാവ നടന്മാരുമെല്ലാം ഈക്കൂട്ടത്തിലുണ്ട്. തുടക്കത്തില്‍ കോമഡി വേഷങ്ങളിലൂടെ കയ്യടി നേടി പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്കും നായകന്മാരിലേക്കും മാറിയവരാണ് മിക്കവരും. ഇക്കൂട്ടത്തില്‍ ഒരാലാണ് കലാഭവന്‍ ഷാജോണ്‍. കോമഡിയിലൂടെയാണ് ഷാജോണ്‍ സിനിമയില്‍ സാന്നിധ്യമാകുന്നത്. എന്നാല്‍ പിന്നീട് വില്ലനായും സ്വഭാവനടനായുമെല്ലാം മിന്നും പ്രകടനങ്ങള്‍ കാഴ്ചവെക്കുകയാണ്.
ഇപ്പോഴിതാ കോട്ടയം നസീറും ക്യാരക്ടര്‍ റോളിലൂടെ കയ്യടി നേടുകയാണ് മമ്മൂട്ടി നായകനായ റോഷാക്കിലെ കോട്ടയം നസീറിന്റെ പ്രകടനത്തിന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയയും ആരാധകരുമെല്ലാം. ഇതിനിടെ ഒരിക്കല്‍ താനും കലാഭവന്‍ ഷാജോണും തമ്മിലുണ്ടായ സംസാരത്തെക്കുറിച്ചും കോട്ടയം നസീര്‍ മനസ് തുറന്നിരിക്കുകയാണ്. നല്ല കഥാപാത്രം ചെയ്യാനുള്ള അവസരം തന്നെ തേടിയെത്തുമെന്ന് ഷാജോണ്‍ പറഞ്ഞതിനെക്കുറിച്ചാണ് നസീര്‍ പറയുന്നത്.

റോഷാക്കിന്റെ പത്രസമ്മേളനത്തിലായിരുന്നു കോട്ടയം നസീര്‍ മനസ് തുറന്നത്. താന്‍ നല്ല നടല്ലല്ലേ എന്ന ചോദ്യത്തിന് കലാഭവന്‍ ഷാജോണ്‍ തനിക്ക് നല്‍കിയ മറുപടിയാണ് കോട്ടയം നസീര്‍ പങ്കുവച്ചിരിക്കുന്നത്. ചെയ്ത വേഷങ്ങള്‍ വിജയിക്കാതെ ആഗ്രഹിച്ചതൊന്നും കിട്ടാതെ മനസ് വിഷമിച്ചിരിക്കുമ്പോള്‍ നമുക്ക് ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ മുന്നില്‍ നമ്മള്‍ ഏല്ലാ വിഷമവും തുറന്ന് പറയും. അവിടെ നിന്ന് കിട്ടുന്ന മറുപടിയാണ് പിന്നീട് അങ്ങോട്ടേക്കുള്ള സമയങ്ങളില്‍ നമുക്ക് ആശ്വാസം തരുക എന്നാണ് കോട്ടയം നസീര്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''ഒരു ദിവസം കലാഭവന്‍ ഷാജോണുമായി റൂമിലിരിക്കുമ്പോള്‍ ഞാന്‍ നല്ലൊരു നടനല്ലല്ലേയെന്ന് ഷാജോണിനോട് ചോദിച്ചു. അവന്‍ സൈലന്റായി അതെയെന്ന് മൂളി. എനിക്കാകെ സങ്കടമായി അങ്ങനെയൊരു സുഹൃത്ത് ചെയ്യാന്‍പാടുണ്ടോ, ചോദിക്കണ്ടായിരുന്നു എന്നുപോലും ഞാന്‍ ചിന്തിച്ചു. പിന്നെ ഞാന്‍ സൈലന്റായി നിന്നു. ഇതുകണ്ടിട്ട് ഷാജോണ്‍ അടുത്തേക്ക് വന്നു. ആരും നല്ല നടനല്ല ഇക്ക, നല്ല കഥയും കഥാപാത്രങ്ങളും ചെയ്യുമ്പോഴാണ് നമ്മള്‍ക്കും നല്ല അവസരം കിട്ടുന്നത്. ഇക്കയ്ക്കും അങ്ങനെയൊന്ന് വരുമെന്ന് അവന്‍ പറഞ്ഞു'' എന്നാണ് സുഹൃത്തുമായുള്ള സംഭാഷണത്തെക്കുറിച്ച് കോട്ടയം നസീര്‍ പറയുന്നത്.

അന്ന് താന്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ഇപ്പോള്‍ റോഷാക്കിലൂടെ നിസാം ബഷീര്‍ എന്ന സംവിധായകന്‍ തനിക്ക് നല്‍കിയെന്നും കോട്ടയം നസീര്‍ പറയുന്നു. തന്നെ പോലെ തന്നെ സിനിമയില്‍ നല്ല കഥാപാത്രത്തെ അവതരിപ്പിക്കണം, തങ്ങളുടെ കഴിവ് പുറത്തെടുക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന നിരവധിയാളുകളുണ്ടെന്നും അവരെയെല്ലാം കണ്ടെത്താനും അവസരങ്ങള്‍ നല്‍കാനും സംവിധായകരും എഴുത്തുകാരും ഒരു ശ്രമം നടത്തണമെന്നും കോട്ടയം നസീര്‍ പറയുന്നുണ്ട്. ഏത് കലാരുപമായാലും പുതിയ കലാകാരന്‍മാരും അവരുടെ പുതിയ ആശയങ്ങളുമുണ്ടെങ്കില്‍ മാത്രമാണ് ആ കലാരുപത്തിന് പുതുമയുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

അങ്ങനെ പുതിയ നടന്മാരെ കണ്ടെത്താനും അവര്‍ക്ക് നല്ല അവസരം കൊടുക്കാനും നിസാം ബഷീറിനെ പോലെയുള്ള സംവിധായകരുണ്ടാകട്ടെയെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും കോട്ടയം നസീര്‍ പറഞ്ഞു. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് കോട്ടയം നസീര്‍ റോഷാക്കിലെത്തുന്നത്. ശശാങ്കന്‍ എന്നാണ് ചിത്രത്തിലെ കോട്ടയം നസീറിന്റെ കഥാപാത്രത്തിന്റെ പേര്. നിഗൂഢതകള്‍ നിറഞ്ഞ വ്യക്തിത്വമാണ് ശശാങ്കന്റേത്. താരത്തിന്റെ കരിയറിലെ മികച്ച പ്രകടനമായി മാറിയിരിക്കുകയാണ് ശശാങ്കന്‍.
മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്കില്‍ ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications











