നായകനും നായികയും മാറിക്കോട്ടെ, പക്ഷെ അമ്മാവന്‍ മാറേണ്ട എന്ന് ഗൗതം മോനോന്‍; താരമായി കോട്ടയം പ്രദീപ്
വൈകിയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മ്ാറിയ നടനാണ് കോട്ടയം പ്രദീപ്. ഫിഷുണ്ട്, മട്ടനുണ്ട്, ചിക്കനുണ്ട്, കഴിച്ചോളൂ കഴിച്ചോളൂ എന്ന ഡയലോഗിലൂടെ ജനപ്രീയനായി മാറിയ നടനാണ് പ്രദീപ്. എന്തൊക്കെയുണ്ടെന്ന് ചോദിക്കുമ്പോള്‍ പ്രദീപിന്റെ ശൈലിയില്‍ സുഖം എന്ന് പറയാത്ത മലയാളികള്‍ ഇന്നുണ്ടാകില്ല. കോട്ടയം പ്രദീപിന്റെ മരണ വാര്‍ത്തയിലേക്കാണ് ഇന്ന് കേരളം ഉണര്‍ന്നത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗം മലയാള സിനിമയേയും കേരളക്കരയേയും അമ്പരപ്പിച്ചിരിക്കുകയാണ്. ആദരാഞ്ജലികളുമായി എത്തിയിരിക്കുകയാണ് സിനിമാ ലോകം.
തന്റെ ജീവിതത്തിന്റെ രണ്ടാം പകുതിയിലാണ് കോട്ടയം പ്രദീപ് എന്ന നടന്‍ സിനിമയില്‍ സജീവമായി മാറുന്നത്. 2001-ല്‍ 'ഈ നാട് ഇന്നലെ വരെ' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറി. എന്നാല്‍ ശ്രദ്ധിക്കപ്പെടാന്‍ പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു പ്രദീപിന്. 2010-ല്‍ പുറത്തിറങ്ങിയ 'വിണ്ണൈ താണ്ടി വരുവായ' എന്ന ഗൗതം മേനോന്‍ ചിത്രമാണ് കരിയര്‍ തന്നെ മാറ്റി മറിക്കുന്നത്. ചിത്രത്തില്‍ തൃഷയുടെ അമ്മാവനായാണ് പ്രദീപ് എത്തിയത്. മലയാളിയായിരുന്നു പ്രദീപിന്റെ കഥാപാത്രം, ഊണുമേശയ്ക്കടുത്തിരുന്ന് 'കരിമീന്‍ ഉണ്ട്, ഫിഷ് ഉണ്ട്, മട്ടന്‍ ഉണ്ട്.... കഴിച്ചോ കഴിച്ചോ' എന്നു പ്രദീപ് പറഞ്ഞപ്പോള്‍ അത് വന്‍ ഹിറ്റായി മാറുകയായിരുന്നു. കാലം പ്രദീപിനായി കാത്തുവച്ചതായിരുന്നു ആ വിജയം.

യാതൊരു പ്രതീക്ഷയുമില്ലാതെ ഈ ചിത്രത്തിന്റെ ഓഡീഷനു പോയതായിരുന്നു പ്രദീപ് അന്ന്. ഗൗതം മേനോനെ കാണുക എന്നതു മാത്രമായിരുന്നു ആഗ്രഹം. എന്നാല്‍ അവിചാരിതമായി സിനിമയില്‍ അവസരം കിട്ടി. ഗൗതം മേനോന്‍ ആവശ്യപ്പെട്ട പ്രകാരം സാധാരണയില്‍ നിന്നും വ്യത്യസ്തമായി പറഞ്ഞു പരീക്ഷിച്ചതായിരുന്നു ആ ശൈലി. യതൊരു വിധ തയ്യാറെടുപ്പുകളും നടത്താതെയായിരുന്നു അങ്ങനെ പറഞ്ഞു നോക്കിയത്. ആ ഒറ്റ ഡയലോഗ് ആണ് തന്നെ രക്ഷപെടുത്തിയതെന്നു അഭിമുഖങ്ങളിലുള്‍പ്പെടെ പ്രദീപ് വ്യക്തമാക്കിയിട്ടുമുണ്ട്. അതേസമയം വിണ്ണൈ താണ്ടി വരുവായ പിന്നീട് തെലുങ്കിലേക്കും ഹിന്ദിയിലേക്കുമെല്ലാം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തില്‍ നായകനും നായികയുമൊക്കെ മാറി വന്നുവെങ്കിലും പ്രദീപിന്റെ അമ്മാവനെ മാറ്റണ്ട എന്നായിരുന്നു ഗൗതം മേനോന്‍ തന്നെ പറഞ്ഞത്.

ശുപാര്‍ശയിലൂടെ അല്ല മറിച്ച് സൗഹൃദങ്ങളിലൂടെ മാത്രം അവസരങ്ങള്‍ നേടിയ നടനാണ് കോട്ടയം പ്രദീപ്. അഭിനയപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ നിന്നാണ് പ്രദീപ് സിനിമയിത്തെുന്നത്. ചാന്‍സ് ചോദിച്ചും ഡയലോഗുകള്‍ കിട്ടാന്‍ കാത്തിരുന്നും സിനിമയ്ക്കു പിന്നാലെ ഓടി കുറേക്കാലം. തുടക്കത്തില്‍ ചുവടുറപ്പിക്കാന്‍ പ്രയാസങ്ങള്‍ നേരിട്ടെങ്കിലും പിന്നീട് പ്രദീപിനെ മാത്രം മനസ്സില്‍ കണ്ട്, പ്രദീപിന് മാത്രം സാധ്യമാകുന്ന ശൈലിയില്‍ ഡയലോഗുകള്‍ എഴുതിത്തുടങ്ങി മലയാള സിനിമ. അഭിനയജീവിതത്തില്‍ സംതൃപ്തനായിരുന്നു പ്രദീപ്. സിനിമാരംഗത്തു നിന്നും മികച്ച അനുഭവങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളു എന്ന് അദ്ദേഹം തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.

മകനെ അഭിനയിപ്പിക്കാനെത്തി നടനായി മാറിയ അച്ഛനാണ് പ്രദീപ്. കോമഡി കഥാപാത്രങ്ങളിലൂടെ ജനപ്രീയനായി മാറിയ പ്രദീപ് ഒരു ആഗ്രഹം ബാക്കി വച്ചാണ് മടങ്ങുന്നത്. ഒരു സീരീയസ് കഥാപാത്രം ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും അത് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമായിരുന്നു നേരത്തെ ഒരഭിമുഖത്തില്‍ പ്രദീപ് പറഞ്ഞത്. പക്ഷെ ആ അവസരം എത്തും മുമ്പ് തന്നെ പ്രദീപ് യാത്രയായിരിക്കുകയാണ്. നാളെ റിലീസാകാനിരിക്കുന്ന ആറാട്ടിലാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്. ആറാട്ടിന്റെ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് എത്തിയിട്ടുണ്ട്.
Recommended Video

ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പുലര്‍ച്ച് മൂന്ന് ശാരീരിക അസ്വസ്തകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞല്ല. . ആരോഗ്യപ്രശ്നം ഉണ്ടായതിനെ തുടര്‍ന്ന് സുഹൃത്തിനെ വിളിച്ച് ആശുപത്രിയില്‍ പോവുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയാണ് പ്രദീപ്. എല്‍ഐസി ജീവനക്കാരനായിരുന്ന പ്രദീപ് ഐവി ശശിയുടെ ഈ നാട് ഇന്നലെ വരെ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ ആരംഭിച്ച ഇദ്ദേഹം എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ അധികം കോമഡി വേഷങ്ങളിലായിരുന്നു നടന്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. പ്രദീപിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ് മലയാള സിനിമാ ലോകം.


Click it and Unblock the Notifications











