twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷോട്ട് കഴിഞ്ഞാൽ കാരവാനിലേക്ക്, പഴയ സൗഹൃദം ഇല്ല; പുതുതലമുറയിലെ മാറ്റത്തെക്കുറിച്ച് സിബി മലയിൽ

    |

    മലയാളത്തിൽ ഒട്ടേറെ ഹിറ്റ് സിനിമകൾ സൃഷ്ടിച്ച സിബി മലയിലിന്റെ ശക്തമായ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് സിനിമാ പ്രേക്ഷകർ. കിരീടം, കമലദളം, ദശരഥം, സമ്മർ ഇൻ ബത്ലഹേം, ആകാശ ദൂത് തുടങ്ങി എക്കാലത്തെയും ജനപ്രിയമായ ഒരുപിടി സിനിമകൾ സമ്മാനിച്ച സിബി മലയിലിന്റെ സംവിധാനത്തിലിറങ്ങുന്ന ഏറ്റവും പുതിയ സിനിമയാണ് കൊത്ത്. സെപ്റ്റംബർ 16 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്.

    ആസിഫ് അലി, നിഖില വിമൽ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള കഥയാണെന്നാണ് വിവരം. ഏറെ പ്രതീക്ഷകളോട് കാത്തിരിക്കുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സിബി മലയിൽ.

     കഥകൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നത് അപ്പോഴാണ്

    തന്നിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതെല്ലാം കൊത്തിലുണ്ടെന്ന് സിബി മലയിൽ പറയുന്നു. അവസാനം ഞാൻ ചെയ്ത സിനിമകൾ പ്രേക്ഷകർ സ്വീകരിക്കാതെ പോയി. കഥകൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുന്നത് അപ്പോഴാണ്. നല്ലൊരു തിരക്കഥ ലഭിച്ച ശേഷമേ ഇനിമ സിനിമ ചെയ്യുന്നുള്ളൂ എന്ന് തീരുമാനിച്ചത് ഇടവേളയുണ്ടാക്കി. ഒരുപാട് കഥകൾ കേട്ടെങ്കിലും താൽപര്യം ഉള്ള ഒന്നും ഉണ്ടായിരുന്നില്ല. ആ അന്വേഷണത്തിനാെടുവിലാണ് ഹേമന്ദ് ഈ കഥയുമായി വരുന്നതെന്നും സിബി മലയിൽ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടാണ് പ്രതികരണം.

     'മണിക്കുട്ടനോട് സംസാരിച്ചപ്പോൾ മണി ഉരുണ്ടുകളിച്ചു'; കായംകുളം കൊച്ചുണ്ണിയെ മോശക്കാരനാക്കിയതിനെ കുറിച്ച് വിനയൻ! 'മണിക്കുട്ടനോട് സംസാരിച്ചപ്പോൾ മണി ഉരുണ്ടുകളിച്ചു'; കായംകുളം കൊച്ചുണ്ണിയെ മോശക്കാരനാക്കിയതിനെ കുറിച്ച് വിനയൻ!

    അപൂർ‌വ രാ​ഗം വിജയിച്ചതോടെയാണ് ആസിഫ് പ്രേക്ഷകർക്ക് പരിചിതനായത്

    നടൻ ആസിഫ് അലി കൊത്തിന് മുമ്പ് അപൂർവ രാ​ഗങ്ങൾ, വയലിൻ, ഉന്നം എന്നീ സിബി മലയിൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടനെന്ന രീതിയൽ ആസിഫിന് വന്ന വളർച്ചയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയാണ് ആസിഫ് ആദ്യം ചെയ്തത്. രണ്ടാമത്തെ സിനിമയായിരുന്നു അപൂർവ രാ​ഗം. അപൂർ‌വ രാ​ഗം വിജയിച്ചതോടെയാണ് ആസിഫ് പ്രേക്ഷകർക്ക് പരിചിതനായത്.

    പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊത്തിൽ ആസിഫിനോടൊപ്പം വീണ്ടും ഒന്നിക്കുന്നത്. ഈ പത്ത് വർഷം കൊണ്ട് ആസിഫ് നടനെന്ന നിലയിൽ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. കൊത്തിൽ ആസിഫ് അഭിനയിച്ചപ്പോൾ അയാളിലെ അഭിനേതാവിനുണ്ടായ വളർച്ച കണ്ട് അത്ഭുതപ്പെട്ട് പോയി. കഥാപാത്രത്തെ വളരെപ്പെട്ടന്ന് മനസ്സിലാക്കാനും ഇറങ്ങിച്ചെല്ലാനും ആസിഫിനിപ്പോൾ പറ്റുന്നുണ്ടെന്നും സിബി മലയിൽ പറഞ്ഞു.

    Also Read: സോപ്പിടാനറിയുന്ന നസ്രാണി; മോഹന്‍ലാലിനെ അടുത്തിരുത്തി മമ്മൂട്ടിയോട് കഥ പറഞ്ഞ ലാല്‍ ജോസ്

    കാരവാൻ കൾച്ചർ‌ വന്നതോടെ അന്തരീക്ഷം മാറി.

    മലയാള സിനിമയിൽ പുതു തലമുറകളുടെ സെറ്റിലുള്ള മാറ്റങ്ങളെക്കുറിച്ചും സിബി മലയിൽ സംസാരിച്ചു. കാര്യമായ മാറ്റം സിനിമാ സെറ്റുകളിൽ സംഭവിച്ചിട്ടുണ്ട്. മുൻപ് ഇടവേളകളിൽ പോലും എല്ലാവരും ഒന്നിച്ചിരുന്നാണ് കാര്യങ്ങൾ സംസാരിച്ചിരുന്നത്. വലിയ സൗഹൃദാന്തരീക്ഷം ഉണ്ടായിരുന്നു. അത് സിനിമകൾ മികച്ചതാക്കാൻ സഹായിച്ചിരുന്നു. കാരവാൻ കൾച്ചർ‌ വന്നതോടെ ഈ അന്തരീക്ഷം മാറി.

    Also Read: വിനയന്‍ നട്ടെല്ലുള്ള സംവിധായകനെന്ന് തോന്നുന്നില്ല; ദലിതനായ എന്നോട് കാണിച്ചത് നീതി കേട്!

    ഷോട്ടിന്റെ സമയത്ത് മാത്രമാണ് പുറത്തിറങ്ങുന്നത്

    ഇപ്പോൾ ഓരോ ഷോട്ട് കഴിയുമ്പോഴും താരങ്ങൾ കാരവാനിലേക്ക് പോവുന്നു. ഷോട്ടിന്റെ സമയത്ത് മാത്രമാണ് പുറത്തിറങ്ങുന്നത്. ഓരോ തുരുത്തുകളായി ഒരോരുത്തരും മാറി. ​​ഗാ‍ഡമായ സൗഹൃദങ്ങളും നല്ല ചർച്ചകളും ഉണ്ടാവുന്നില്ല. ബന്ധങ്ങളെല്ലാം ഔപചാരികമായി മാറുന്നെന്നും സിബി മലയിൽ പറഞ്ഞു.

    Read more about: sibi malayil
    English summary
    kotthu movie director sibi malayil about the changes in younger generation in films; says there is no friendships
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X