സോപ്പിടാനറിയുന്ന നസ്രാണി; മോഹന്‍ലാലിനെ അടുത്തിരുത്തി മമ്മൂട്ടിയോട് കഥ പറഞ്ഞ ലാല്‍ ജോസ്

മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ആണ് ലാല്‍ ജോസ്. നിരവധി സൂപ്പര്‍ ഹിറ്റുകള്‍ തന്റെ പേരിലാക്കിയിട്ടുണ്ട് അദ്ദേഹം. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമകളാണ് എന്നും ലാല്‍ ജോസ് ചെയ്തിരിക്കുന്നത്. മീശമാധവനും ക്ലാസ്‌മേറ്റ്‌സും ഡയമണ്ട് നെക്ലേസുമൊക്കെ എന്നും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന സിനിമകളാണ്. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയായ ഒരു മറവത്തൂര്‍ കനവിന്റെ പിറവിയുടെ കഥ പങ്കുവെക്കുകയാണ് ലാല്‍ ജോസ്.

തന്റെ പുസ്തകത്തിലാണ് ലാല്‍ ജോസ് ആ കഥ പറയുന്നത്. സത്യത്തില്‍ തന്റെ ആദ്യ സിനിമയില്‍ മമ്മൂട്ടിയെ നായകനാക്കാനായിരുന്നില്ല ലാല്‍ ജോസ് ഉദ്ദേശിച്ചിരുന്നത്. സിനിമ ചെയ്ത് തെളിയിച്ച ശേഷം മാത്രം മമ്മൂക്കയെ സമീപിക്കാം എന്നായിരുന്നു ലാല്‍ ജോസ് കരുതിയിരുന്നത്. എന്നാല്‍ നിന്റെ ആദ്യത്തെ സിനിമയില്‍ തന്നെ എനിക്ക് നായകന്‍ ആകണമെന്ന് പറഞ്ഞ് ലാല്‍ ജോസ് മമ്മൂട്ടിയെ സമീപിക്കുകയായിരുന്നു.

ഊമക്കത്ത്

ആദ്യത്തെ സിനിമ ആകുമ്പോള്‍ കയ്യിലുള്ളതൊക്കെ എടുത്ത് ലാല്‍ ജോസ് പ്രയോഗിക്കുമെന്നായിരുന്നു മമ്മൂട്ടി പറഞ്ഞ കാരണം. അങ്ങനെയാണ് ലാല്‍ ജോസ് മമ്മൂട്ടിയെ തന്നെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നത്. ശ്രീനിവാസനുമൊപ്പം ചേര്‍ന്നായിരുന്നു ലാല്‍ ജോസിന്റെ ആലോചനകള്‍ നടന്നത്. ഇതിനിടെ മമ്മൂട്ടിയുടെ വീട്ടിലേക്ക് ഒരു ഊമക്കത്ത് എത്തുകയായിരുന്നു.

'ലാല്‍ ജോസ് എന്നയാള്‍ക്ക് നിങ്ങള്‍ വിചാരിച്ച പോലെ വലിയ കഴിവൊന്നുമില്ല. കമലിന്റെ സിനിമ വിജയിക്കുന്നതന് കാരണം കമലിന്റെ മിടുക്കാണ്. അല്ലാതെ ഇവന്റെ സഹായം കൊണ്ടല്ല. പഠിക്കുന്ന കാലത്ത് ഒരു പരിപാടിയ്ക്ക് പോലും ഇവന്‍ സ്‌റ്റേജില്‍ കയറിയിട്ടില്ല. കലാപരമായി യാതൊരു പാരമ്പര്യവുമില്ല. കമലിന്റെ ദയ കൊണ്ട് ഒരു ജോലി എന്ന നിലയില്‍ അവനെ കൂടെ നിര്‍ത്തുകയാണ്. ആളുകളെ സോപ്പിടാന്‍ അറിയാവുന്ന ഒരു നസ്രാണിയാണ് ഇവന്‍. താങ്കള്‍ അവന്റെ വാചകമടിയില്‍ വീഴരുത്. ഇത്രയും കാലം കൊണ്ട് വളര്‍ത്തിയെടുത്ത കരിയര്‍ നശിപ്പിക്കരുത്'

കത്തിലെഴുതിയിരുന്നത്

എന്നായിരുന്നു ആ കത്തിലെഴുതിയിരുന്നത്. കത്ത് കിട്ടിയതും ലാല്‍ ജോസ് മമ്മൂട്ടിയെ കാണാനെത്തി. എഴുതിയിട്ടുള്ളതില്‍ പകുതി നേരാണെന്നായിരുന്നു ലാല്‍ ജോസ് പറഞ്ഞത്. തനിക്ക് കലാ പാരമ്പര്യമില്ല. എല്ലാവരോടും നല്ല രീതിയില്‍ ഇടപഴകുന്നയാളാണ്. ചിലപ്പോള്‍ മമ്മൂക്കയ്ക്കും എന്റെ വര്‍ത്തമാനത്തില്‍ ആകര്‍ഷണം തോന്നിയിട്ടുണ്ടാകാം. ഒന്നു കൂടി ചിന്തിക്കാന്‍ സമയമുണ്ട്. വിശ്വാസക്കുറവുണ്ടെങ്കില്‍ പിന്‍മാറിക്കോളൂവെന്നായിരുന്നു ലാല്‍ ജോസ് മമ്മൂട്ടിയോട് അന്ന് പറഞ്ഞത്.

എന്നാല്‍ ഇതൊന്നും മനസില്‍ വെക്കേണ്ടെന്ന് പറഞ്ഞ് മുന്നോട്ട് പോകാനുള്ള ധൈര്യം നല്‍കുകയായിരുന്നു മമ്മൂട്ടി. ചിത്രത്തിന്റെ കഥ പറയാനായി ശ്രീനിവാസനെ കാണാന്‍ ചന്ദ്രലേഖയുടെ സെറ്റില്‍ പോയ കഥയും ലാല്‍ ജോസ് പങ്കുവെക്കുന്നുണ്ട്. മമ്മൂട്ടിയോട് കഥ പറഞ്ഞ ശേഷം അദ്ദേഹത്തേയും കൂട്ടി മോഹന്‍ലാല്‍ നായകനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന പ്രിയദര്‍ശന്‍ ചിത്രം ചന്ദ്രലേഖയുടെ ലൊക്കേഷനിലേക്ക് പോവുകയായിരുന്നു.

ഒരു മറവത്തൂര്‍ കനവ്


സ്റ്റുഡിയോയുടെ മുറ്റത്ത് കസേരകള്‍ നിരത്തിയിട്ടു. മോഹന്‍ലാല്‍, ശ്രീനിവസാന്‍, തൊട്ടടുത്ത സീറ്റില്‍ മമ്മൂക്ക. ഇവരുടെ മുന്നില്‍ ലാല്‍ ജോസ് ഇരുന്നു. കഥ എല്ലാവര്‍ക്കും ഇഷ്ടമായി. ആ കഥയാണ് 1998 ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ്. ബിജു മേനോന്‍, ദിവ്യ ഉണ്ണി, ശ്രീനിവാസന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

സോളമന്റെ തേനീച്ചകള്‍

മറവത്തൂര്‍ കനവിലൂടെ ആരംഭിച്ച ലാല്‍ ജോസിന്റെ യാത്ര മീശമാധവനും ക്ലാസ്‌മേറ്റ്‌സും ഡയമണ്ട് നെക്ലേസും അയാളും ഞാനും തമ്മിലുമെല്ലാം കടന്ന് സോളമന്റെ തേനീച്ചകളില്‍ എത്തി നില്‍ക്കുകയാണ്. ഇതിനിടെ അദ്ദേഹം അഭിനേതാവുമെത്തി കയ്യടി നേടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X