'നാല് മക്കളിൽ ഭക്ഷണം ഉണ്ടാക്കാൻ അറിയാവുന്നത് അയാൾക്ക് മാത്രം, ഒരാൾക്ക് താൽപര്യം ബേക്കിങിനോട്': സിന്ധു കൃഷ്ണ

സോഷ്യൽ മീഡിയയിലെ താരമാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ. യൂട്യുബിലും ഇൻസ്റ്റാഗ്രാമിലുമായി നിരവധി ആരാധകരുണ്ട് സിന്ധുവിന്. കുടുംബത്തിലെ ഓരോ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ സിന്ധു ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരെല്ലാം സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും അവരെക്കാൾ ഏറെ മുന്നിലാണ് സിന്ധു. സമയം കിട്ടുമ്പോഴെല്ലാം ആരാധകരുമായി സംവദിക്കാനും സിന്ധു മറക്കാറില്ല.

ഇൻസ്റ്റാഗ്രാമിലെ ക്യൂ ആൻഡ് എ സെഷനിലൂടെയാണ് മിക്കവാറും സിന്ധു ആരാധകരുമായി സംവദിക്കാറുള്ളത്. സിന്ധുവിന്റെ വിശേഷങ്ങൾക്കൊപ്പം മക്കളുടെ കാര്യങ്ങളൊക്കെ അന്വേഷിച്ചുള്ള ചോദ്യങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം ഓണത്തിനോട് അനുബന്ധിച്ച് ആരാധകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ സിന്ധു അവസരം നൽകിയിരുന്നു. ഓണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായി നിരവധി പേരാണ് എത്തിയത്.

Sindhu Krishna

അതിനിടെ ഒരാൾ ചോദിച്ചത് മക്കളിൽ ആരാണ് നന്നായി ഭക്ഷണം പാകം ചെയ്യുന്നത് എന്നാണ്. അതിന് സിന്ധു നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. വീഡിയോയിലൂടെ ആയിരുന്നു സിന്ധുവിന്റെ മറുപടി. മക്കളിൽ മികച്ച കുക്ക് എന്ന് ചോദിച്ചാൽ പറയാൻ ഇല്ല. ആകെ ഒരാൾക്ക് മാത്രമേ ഭക്ഷണം പാകം ചെയ്യാൻ അറിയൂ. മറ്റൊരാൾക്ക് ബേക്കിംഗ് ആണ് താൽപ്പര്യമെന്നാണ് സിന്ധു പറഞ്ഞത്. അത് ആരൊക്കെയാണെന്നും മടി കൂടാതെ സിന്ധു പറഞ്ഞുകൊടുത്തു.

സംരംഭകയായ ദിയ കൃഷ്ണയ്ക്കാണ് കുക്കിംഗ് അറിയാവുന്നത്. എന്തെങ്കിലും കറി വെക്കാൻ ഓസി എന്ന് വിളിക്കുന്ന ദിയക്ക് മാത്രമേ അറിയൂ. അതുകൊണ്ട് നാല് പേരിൽ 'ബെസ്റ്റ് കുക്ക്' ദിയ തന്നെയാണെന്ന് സിന്ധു വ്യക്തമാക്കി. ബേക്കിങ്ങിനോട് താൽപര്യം ഇഷാനിക്കാണ്. ഓസി അധികം ഒന്നും ചെയ്യാറില്ല എങ്കിലും, അതിനായി ഇറങ്ങിയാൽ നല്ല രുചികരമായി ഭക്ഷണം പാകം ചെയ്യും എന്ന് സിന്ധു പറഞ്ഞു.

എന്തായാലും അമ്മയുടെ വാക്കുകൾ ദിയക്ക് നന്നേ ബോധിച്ചു. അമ്മ ഇക്കാര്യം പറയുന്ന വീഡിയോ ദിയ കൃഷ്ണ തന്നെ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവയ്ക്കുകയും ചെയ്തു. അമ്മ പേര് പറഞ്ഞില്ലെങ്കിലും, ഇടയ്ക്കൊക്കെ എന്തെങ്കിലും രസമുള്ള ഭക്ഷണങ്ങൾ പാകം ചെയ്തുകൊണ്ട് അഹാന തന്റെ വ്‌ളോഗുകളിൽ എത്താറുണ്ട്. ദിവസേന കഴിക്കുന്ന ഭക്ഷണം അല്ലെങ്കിലും ചില അപൂർവ ഐറ്റങ്ങൾ അഹാന പരീക്ഷിക്കുന്നത് കാണാം. മംഗോ സ്റ്റിക്കി റൈസ് എന്ന തായ്‌ലൻഡ് വിഭവം അടുത്തിടെ അഹാന പരീക്ഷിച്ചിരുന്നു.

അടുത്തിടെ യൂട്യൂബിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ മക്കളുടെ വിവാഹത്തെക്കുറിച്ചും സിന്ധു സംസാരിച്ചിരുന്നു. മക്കളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാത്തത് എന്താണെന്നായിരുന്നു ചോദ്യങ്ങൾ. സാധാരണ ജീവിതവും ജോലിയുമൊക്കെ ആയിരുന്നെങ്കിൽ 24-25 വയസൊക്കെയാവുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ കല്യാണാലോചന വന്നേനെ. ഈ ഫീല്‍ഡിലായത് കൊണ്ടാണെന്ന് തോന്നുന്നു. വീട്ടില്‍ കല്യാണാലോചനകളൊന്നും വരാറില്ല.

Sindhu Krishna

വിവാഹത്തിന് മക്കളും കൂടി റെഡിയാവണം. അവര്‍ക്ക് കല്യാണം കഴിക്കാന്‍ തോന്നിയാല്‍ അവര്‍ പറയുമായിരിക്കും. അല്ലാതെ വിവാഹം കഴിക്കാൻ അവരെ ഞങ്ങൾ നിർബന്ധിക്കാറില്ല. പെണ്‍കുട്ടികളാണെന്ന് കരുതി അവരെ വല്ലവരെയും പിടിച്ചേല്‍പ്പിക്കുന്നതാണ് ഏറ്റവും വലിയ കാര്യം എന്ന ചിന്താഗതിയുള്ളവരല്ല ഞാനും കിച്ചുവും. വിവാഹം നടക്കേണ്ട സമയത്ത് നടന്നോളും എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍.

സെറ്റിലാവണമെന്ന് തോന്നുന്ന സമയത്ത് മക്കളായിട്ട് അതേക്കുറിച്ച് ഇങ്ങോട്ട് പറയുമെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ത്തന്നെ ഞങ്ങള്‍ മക്കളോട് വിവാഹത്തെക്കുറിച്ച് കാര്യമായി സംസാരിച്ചിട്ടില്ലെന്നുമാണ് സിന്ധു പറഞ്ഞത്.

More from Filmibeat

Read more about: krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X